Kerala Covid-19 News at a Glance: സംസ്ഥാനത്ത് പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചവരേക്കാള്‍ കൂടുതല്‍ രോഗം ഭേദമായവരുള്ള ദിനമാണിന്ന്. 90 പേർ രോഗമുക്തി നേടി. 75 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 79 പേർക്കായിരുന്നു ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. 60 പേരായിരുന്നു ഇന്നലെ രോഗമുക്തി നേടിയവർ.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ സമ്പർക്കത്തെത്തുടർന്ന് രോഗം ബാധിച്ചവർ കുറവാണെന്നത് ആശ്വാസകരമാണ്. മൂന്നുപേർ മാത്രമാണ് സമ്പർക്കം മൂലം രോഗം ബാധിച്ചവർ. ഇന്നലെയിത് അഞ്ച് പേരായിരുന്നു.

ഒരു വശത്ത് ഇന്നത്തെ ദിവസം ആശ്വാസത്തിന്റേതാണെങ്കിൽ മറുവശത്ത് കോവിഡുമായി ബന്ധപ്പെട്ട് ആശങ്കകൾ വർധിക്കുന്നു. വിദേശരാജ്യങ്ങളിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം വർധിക്കുന്നതും പ്രവാസികളുടെ മടങ്ങി വരവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളുമാണ് ആശങ്ക വർധിപ്പിക്കുന്നത്.

വിദേശ രാജ്യങ്ങളിൽ ഇന്നലെ വരെ 277 മലയാളികളാണ് കോവിഡ്  ബാധിച്ച് മരിച്ചത്. സംസ്ഥാനത്തേക്ക് തിരിച്ചുവരാൻ കോവിഡ് സ്ഥിരീകരണ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങൾ പ്രവാസികളുടെ മടങ്ങിവരവിനെ അനിശ്ചിതത്വത്തിലാക്കുന്നു.

മേയ് നാലിന് ശേഷം കേന്ദ്രസർക്കാർ ലോക്ക്ഡൗൺ ഗതാഗത നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയത് സംസ്ഥാനത്ത് രോഗവ്യാപനം വർധിക്കാൻ കാരണമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. മേയ് നാലിനു ശേഷം സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തിലുണ്ടായ വർധനവും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു. ഗതാഗത ഇളവ് പ്രാബല്യത്തിൽ വന്നതോടെ കേരളം കോവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലേക്കാണ് എത്തിച്ചേർന്നതെന്നും മുഖ്യമന്ത്രി പറയുന്നു.

Kerala Covid Tracker: ഇന്ന് 75 പേർക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 75 പേര്‍ക്കാണ് പുതുതായി കോവിഡ്-19 രോഗ ബാധ സ്ഥിരീകരിച്ചത്.

  • ഇന്ന് രോഗം ബാധിച്ചവരില്‍ 53 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്.
  • മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 19 പേര്‍.
  • സമ്പര്‍ക്കം കാരണം രോഗം ബാധിച്ചവർ മൂന്നു പേർ.

മഹാരാഷ്ട്ര 8, ഡല്‍ഹി 5, തമിഴ്നാട് 4, ആന്ധ്ര, ഗുജറാത്ത് ഒന്നു വീതം എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍ വന്ന് രോഗബാധ സ്ഥിരീകരിച്ചവരുടെ കണക്ക്.

75 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചത്. അതേസമയം ഇന്ന് 90 പേര്‍ രോഗമുക്തി നേടിയിട്ടുമുണ്ട്….

Posted by Pinarayi Vijayan on Wednesday, 17 June 2020

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവർ: ജില്ല തിരിച്ചുള്ള കണക്ക്

  • കൊല്ലം – 14
  • മലപ്പുറം – 11
  • കാസർഗോഡ് – 9
  • തൃശൂർ – 8
  • പാലക്കാട് – 6
  • കോഴിക്കോട് – 6
  • എറണാകുളം – 5
  • തിരുവനന്തപുരം – 3
  • കോട്ടയം – 4
  • കണ്ണൂർ – 4
  • വയനാട് – 3
  • പത്തനംതിട്ട – 1
  • ആലപ്പുഴ – 1

90 പേരുടെ പരിശോധനാഫലം നെഗറ്റീവ്

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 90 പേര്‍ ഇന്ന് രോഗമുക്തി നേടിയിട്ടുമുണ്ട്.

ഇന്ന് രോഗം ഭേദമായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

  • പാലക്കാട് – 24
  • ആലപ്പുഴ – 16
  • കോഴിക്കോട് – 14
  • തൃശൂർ – 11
  • തിരുവനന്തപുരം – 10
  • പത്തനംതിട്ട – 5
  • കൊല്ലം – 4
  • കോട്ടയം – 3
  • എറണാകുളം – 2
  • കണ്ണൂർ – 1

ഇതുവരെ 2697  പേർക്ക് രോഗം സ്ഥിരീകരിച്ചു

ഇതുവരെ 2697 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 1351 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 1324 പേർ രോഗമുക്തരായി.  20 പേർ മരിച്ചു.

ഇന്ന് 5876 സാമ്പിളുകള്‍ പരിശോധിച്ചു

ഇന്ന് 5876 സാമ്പിളുകള്‍ പരിശോധിച്ചു. ഇതുവരെ 1,22,466 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 3019 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്. ഇതുവരെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 33,559 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 32,300 നെഗറ്റീവായിട്ടുണ്ട്. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 110 ആയി

1,25,307 പേര്‍ നിരീക്ഷണത്തിൽ

1,25,307 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1989 പേര്‍ ആശുപത്രികളില്‍. ഇന്നു മാത്രം 203 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കേരളത്തില്‍ ഇന്ന് 75 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലം ജില്ലയില്‍ നിന്നുള്ള 14…

Posted by K K Shailaja Teacher on Wednesday, 17 June 2020

പുതുതായി മൂന്ന് ഹോട്ട്‌സ്പോട്ടുകൾ

ഇന്ന് പുതുതായി 3 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കാസര്‍ഗോഡ് ജില്ലയിലെ ബേഡഡുക്ക, മഞ്ചേശ്വരം, മൂളിയാര്‍ എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

മൂന്ന് പ്രദേശങ്ങളെ ഹോട്ട്‌സ്പോട്ടില്‍ നിന്നും ഒഴിവാക്കി

ഇന്ന് 3 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. മലപ്പുറം ജില്ലയിലെ ആനക്കയം, മഞ്ചേരി മുന്‍സിപ്പാലിറ്റി, പാലക്കാട് ജില്ലയിലെ അകത്തേത്തറ എന്നിവയേയാണ് ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 110 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

അവസ്ഥ അതിഗുരുതരമെന്ന് മുഖ്യമന്ത്രി

കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ഇപ്പോഴുള്ള അവസ്ഥ ഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.” വിദേശ രാജ്യങ്ങളില്‍ ഇന്നലെ വരെ 277 കേരളീയര്‍ കോവിഡ് രോഗം ബാധിച്ച് മരണമടഞ്ഞു. രാജ്യത്തിനകത്ത് ഡല്‍ഹി, മുംബൈ, ചെന്നൈ എന്നീ പ്രധാന നഗരങ്ങളില്‍ കേരളീയര്‍ കോവിഡ് ബാധിച്ച് മരണമടയുന്ന വാര്‍ത്തകളും നാം കേള്‍ക്കുന്നു. ഇന്നും ഡല്‍ഹിയില്‍ ഒരു മലയാളി നഴ്സ് മരണമടഞ്ഞു. നാം നേരിടുന്ന അവസ്ഥ അതിഗുരുതരമാണ് എന്നാണ് ഇതിന്‍റെയെല്ലാം സൂചന. അതുകൊണ്ടുതന്നെ ഈ രോഗം കൂടുതല്‍ പേരിലേക്ക് പകരുന്നത് ഒഴിവാക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കേണ്ട ഘട്ടമാണിത്,” മുഖ്യമന്ത്രി പറഞ്ഞു.

യാത്രാ നിയന്ത്രണങ്ങളിലെ ഇളവ് രോഗവ്യാപനം വർധിപ്പിച്ചതായി മുഖ്യമന്ത്രി

രാജ്യത്ത് യാത്രാ നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയത് കോവിഡ് വ്യാപന നിരക്ക് വർധിക്കാൻ കാരണമായതായി മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു.

“യാത്രാ നിയന്ത്രണങ്ങളില്‍ ഇളവു വന്നപ്പോള്‍ കേരളത്തില്‍ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. മെയ് 8നുശേഷമുള്ള കണക്കുകള്‍ ഇതാണ് സൂചിപ്പിക്കുന്നത്. മെയ് 8ന് 16 പേര്‍ക്ക് മാത്രമാണ് ടെസ്റ്റ് പോസിറ്റീവ് ആയത്. ഇന്ന് അത് 2697 ആണ്. മെയ് എട്ടുവരെ സംസ്ഥാനത്തു കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 503 ആയിരുന്നു.”- മുഖ്യമന്ത്രി പറഞ്ഞു.

“വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരില്‍ രോഗം ബാധിച്ചവരുണ്ടെങ്കിലും എല്ലാവരെയും നാം സ്വീകരിക്കും. ആവശ്യമായ ചികിത്സ നല്‍കുകയും ചെയ്യും. അതില്‍ ഒരു മാറ്റവുമില്ല. അതേസമയം തന്നെ സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്നത് പരമാവധി തടയാന്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തും. ഇക്കാര്യത്തില്‍ നാം വേണ്ടത്ര മുന്‍കരുതല്‍ എടുത്തില്ലെങ്കില്‍ രോഗവ്യാപനത്തോത് നിയന്ത്രണാതീതമാകും.

ഈ ജാഗ്രതയുടെയും മുന്‍കരുതലിന്‍റെയും ഭാഗമായാണ് വിദേശത്തുനിന്ന് വരുന്നവര്‍ക്ക് അവര്‍ പുറപ്പെടുന്ന രാജ്യത്തുതന്നെ കോവിഡ് പരിശോധന നടത്തണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. വിദേശത്തുള്ളവര്‍ നാട്ടിലേക്ക് വരുമ്പോള്‍ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ തുടക്കം മുതലേ ആവശ്യപ്പെടുന്നുണ്ട്.” -മുഖ്യമന്ത്രി പറഞ്ഞു.

വിദേശത്തു നിന്ന് വന്നത് 84,195 പേർ, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് 1,79,059 പേർ

യാത്രാ നിയന്ത്രണങ്ങളില്‍ അയവു വന്നശേഷം കേരളത്തിലേക്ക് വിദേശത്തു നിന്ന് 84,195 പേരും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് 1,79,059 പേരും ജൂണ്‍ 16 വരെ എത്തിയിട്ടുണ്ട്.

പ്രവാസികളുടെ മടങ്ങി വരവ്: മുഖ്യമന്ത്രി പറഞ്ഞത്

  • കോവിഡ് ബാധിച്ചവര്‍ മറ്റുള്ളവരോടൊപ്പം വിമാനത്തില്‍ യാത്ര ചെയ്യുന്നത് എന്തുതന്നെയായാലും ഒഴിവാക്കണം. രോഗം പടരുന്നത് തടയാന്‍ ഈ നിയന്ത്രണം അനിവാര്യമാണ്. രോഗബാധയുള്ളവരെ, അവര്‍ക്കു യാത്ര ചെയ്യാന്‍ ആരോഗ്യമുണ്ടെങ്കില്‍ പ്രത്യേക വിമാനത്തില്‍ കൊണ്ടുവരുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കണം. അങ്ങനെ എത്തുന്നവര്‍ക്ക് ഇവിടെ ചികിത്സ നല്‍കും.
  • വന്ദേഭാരത് മിഷന്‍റെ ഭാഗമായുള്ള ഫ്ളൈറ്റുകളില്‍ ഇന്ത്യന്‍ എംബസി വഴിയാണ് യാത്രക്കാരെ തെരഞ്ഞെടുക്കുന്നത്. അര്‍ഹരായവര്‍ക്ക് മുന്‍ഗണന കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ എംബസികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഈ അഭ്യര്‍ത്ഥന പലവട്ടം നടത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് സുതാര്യമായിരിക്കണം. തെരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റ് അവരുടെ മുന്‍ഗണന സൂചിപ്പിച്ചുകൊണ്ട് എംബസി വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും വേണം.

vandebharat covid-19 evacuation

  • യാത്രക്കാരുടെ ലിസ്റ്റിന് അവസാന രൂപമായാല്‍ വിമാനം പുറപ്പെടുന്നതിന് മൂന്നു ദിവസത്തെ ഇടവേളയെങ്കിലുമുണ്ടാകണം. പത്തുമണിക്കൂറിലേറെ യാത്ര വേണ്ടിവരുന്ന രാജ്യങ്ങളില്‍ നിന്ന്  വരുന്നവര്‍ പലപ്പോഴും ഡല്‍ഹിയിലോ മുംബെയിലോ ബംഗളൂരുവിലോ ഇറങ്ങേണ്ടി വരുന്നുണ്ട്. ഇത്തരം ഫ്ളൈറ്റുകളില്‍ കേരളത്തിലേക്കുള്ള യാത്രക്കാര്‍ ധാരാളമാണ്. ഇതു കണക്കിലെടുത്ത് ഈ ഫ്ളൈറ്റുകള്‍ കേരളത്തിലെ ഏതെങ്കിലും വിമാനത്താവളത്തിലേക്ക് നീട്ടാന്‍ എയര്‍ലൈന്‍ കമ്പനികള്‍ക്ക് കേന്ദ്ര ഗവണ്‍മെന്‍റ് നിര്‍ദേശം നല്‍കണം.
  • വിദേശത്തുനിന്ന് പുറപ്പെട്ട് ഡല്‍ഹിയിലോ മുംബെയിലോ ബംഗളൂരുവിലോ  ഇറങ്ങേണ്ടിവരുന്ന യാത്രക്കാര്‍ അവിടെ തന്നെ ക്വാറന്‍റൈന്‍ ചെയ്യപ്പെടുകയാണ്. കേരളത്തിലെത്തുമ്പോള്‍ അവര്‍ വീണ്ടും ക്വാറന്‍റൈനില്‍ പോകണം. ഇത്തരമാളുകളുടെ ക്വാറന്‍റൈന്‍ കാര്യത്തില്‍ പ്രത്യേക മാനദണ്ഡം രൂപീകരിക്കേണ്ടതാണ്. ഫ്ളൈറ്റുകള്‍ കേരളത്തിലേക്ക് നീട്ടുന്നില്ലെങ്കില്‍, ആദ്യം എത്തിച്ചേരുന്ന സ്ഥലത്തുനിന്ന് അഞ്ചുദിവസത്തിനകം കേരളത്തിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് സ്വന്തം നാട്ടിലേക്ക് വരാനും ഇവിടെ ക്വാറന്‍റൈനില്‍ പോകാനും അനുമതി നല്‍കണമെന്നാണ് സംസ്ഥാനത്തിന്‍റെ നിലപാട്.

resumption of flights, international passenger flights, international flights, domestic flights, Aviation Minister, Hardeep Singh Puri, before August, August, June, July, coronavirus, covid, covid-19, lockdown, കോവിഡ് 19, അന്താരാഷ്ട്ര വിമാന സർവീസുകൾ, അന്താരാഷ്ട്ര വിമാന സർവീസ്, ഓഗസ്റ്റ്, കേന്ദ്ര വ്യോമയാന മന്ത്രി, വ്യോമയാന മന്ത്രി, ഹർദീപ് സിങ്ങ് പുരി, ie malayalam, ഐഇ മലയാളം

  • 10 മണിക്കൂറിലധികം പറക്കേണ്ടിവരുന്ന ദൂരത്തു നിന്നാണെങ്കില്‍ വലിയ വിമാനങ്ങള്‍ യാത്രക്ക് ഉപയോഗിക്കണം. എയര്‍ ഇന്ത്യക്ക് വേണ്ടത്ര വിമാനങ്ങള്‍ ഒരുക്കാന്‍ കഴിയുന്നില്ലെങ്കില്‍, മറ്റു കമ്പനികളില്‍ നിന്ന് വിമാനം വാടകയ്ക്ക് എടുക്കുന്ന കാര്യം പരിഗണിക്കണം.
  • നാട്ടിലേക്ക് തിരിച്ചു വരാന്‍ ആഗ്രഹിക്കുന്നവരില്‍ ചെറിയ ശതമാനത്തിന് മാത്രമേ വന്ദേഭാരത് മിഷന്‍റെ ഭാഗമായുള്ള ഫ്ളൈറ്റില്‍ വരാന്‍ കഴിയുന്നുള്ളു എന്നത് വസ്തുതയാണ്. ഈ സാഹചര്യത്തിലാണ് ചാര്‍ട്ടേഡ് ഫ്ളൈറ്റ് ഓപ്പറേറ്റ് ചെയ്യാന്‍ പല സ്വകാര്യ വിമാന കമ്പനികളും മുന്നോട്ടു വരുന്നത്. ചാര്‍ട്ടേഡ് ഫ്ളൈറ്റിന്‍റെ ചാര്‍ജ് വന്ദേഭാരത് മിഷന്‍ ഫ്ളൈറ്റിന്‍റേതിന് സമാനമായി നിശ്ചയിക്കുന്നതിന് ആവശ്യമായ നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ നല്‍കണം. സംസ്ഥാനം തുടക്കം മുതല്‍ ഇത്  ആവശ്യപ്പെടുന്നുണ്ട്.

കേരളം പ്രവേശിച്ചത് മൂന്നാം ഘട്ടത്തിലേക്ക്

ലോക്ക്ഡൗണ്‍ ലഘൂകരിക്കുകയും മറ്റ് രാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നുമുള്ള യാത്ര അനുവദിക്കുകയും ചെയ്തതോടെ  കോവിഡ് വ്യാപനത്തിന്‍റെ മൂന്നാം ഘട്ടത്തിലേക്കാണ് കേരളം പ്രവേശിച്ചതെന്ന് മുഖ്യമന്ത്രി. മെയ് നാലുവരെ 3 പേരാണ് മരണമടഞ്ഞിരുന്നത്. ഇപ്പോഴത് 20 ആയി വര്‍ധിച്ചിട്ടുണ്ട്. പ്രധാനമായും പുറമേ നിന്നും വന്ന പ്രായാധിക്യമുള്ള മറ്റ് രോഗമുള്ളവരാണ് മരണമടഞ്ഞത്.

രോഗപ്രതിരോധത്തിന്റെ മൂന്ന് മാർഗങ്ങൾ

നമ്മുടെ ഇതുവരെയുള്ള ഇടപെടലുകള്‍ ഫലപ്രദമായതിന് പ്രധാനമായി മൂന്ന് കാരണങ്ങളാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒന്നാമത്തേത്, ശാരീരിക അകലം പാലിക്കുന്നതും മാസ്കും ശീലമാക്കിയതു തന്നെയാണ്. രണ്ടാമത്തേത്, സമ്പര്‍ക്കവിലക്ക് ശാസ്ത്രീയമായി നടപ്പാക്കിയത്.മൂന്നാമതായി, റിവേഴ്സ് ക്വാറന്‍റൈന്‍. തുടര്‍ന്നും ഇവ മൂന്നും പഴുതുകളില്ലാതെ നടപ്പിലാക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ഈ രോഗബാധയെ പിടിച്ചുനിര്‍ത്താന്‍ കഴിയുകയുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ ജില്ലകളിലും രണ്ട് കോവിഡ് ഫസ്റ്റ് ലൈൺ ട്രീറ്റ്മെന്റ് സെന്ററുകൾ

രോഗചികിത്സയ്ക്കായി കോവിഡ് രോഗികളെ ചികിത്സിക്കുന്ന പ്രത്യേക ആശുപത്രികൾക്ക് പുറമെ കോവിഡ് ഒന്നാം തരം ആശുപത്രികൾ (കോവിഡ് ഫസ്റ്റ് ലൈൺ ട്രീറ്റ്മെന്റ് സെന്റർ) രണ്ടെണ്ണം വീതം എല്ലാ ജില്ലകളിലും സ്ഥാപിച്ച് തുടങ്ങിയിട്ടുണ്ട്. എല്ലാ സർക്കാർ ആശുപത്രികളിലും കോവിഡ് ഇതര ചികിത്സകളും പുഃനരാരംഭിച്ചിട്ടുണ്ട്. കോവിഡിന്റെ സാമൂഹിക വ്യാപനം സംഭവിച്ചിട്ടുണ്ടോയെന്ന് അറിയുന്നതിനുള്ള ആന്റിബോഡി ടെസ്റ്റും പുരോഗമിക്കുന്നു.

കോവിഡ് ഇതര രോഗികളുടെ ചികിത്സ പുനരാരംഭിക്കുന്നു

സംസ്ഥാനത്ത് മുടങ്ങിപ്പോയ കോവിഡ് ഇതര രോഗികളുടെ ചികിത്സ പുനരാരംഭിക്കുകയാണ്. കോവിഡ് ഇതര രോഗികളുടെ ചികിത്സ സര്‍ക്കാര്‍ ആശുപത്രികളില്‍ ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലും കോവിഡ് ഇതര രോഗികളുടെ ചികിത്സ പുനരാരംഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ആന്റിജൻ പരിശോധന ആരംഭിക്കാൻ നിർദ്ദേശം

ഐസിഎംആർ അനുമതി ലഭ്യമായതും 30 മിനിറ്റിനുള്ളിൽ ഫലം ലഭിക്കുന്നതുമായ റാപ്പിഡ് ആന്റിജൻ പരിശോധന കേരളത്തിലും ആരംഭിക്കാൻ വിദഗ്ദ സമിതി നിർദ്ദേശം മുന്നോട്ട് വച്ചിട്ടുണ്ട്. ഇതും സർക്കാർ പരിശോധിച്ച് തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കോവിഡിന്‍റെ സാമൂഹ്യ വ്യാപനം സംഭവിച്ചിട്ടുണ്ടോ എന്നറിയുന്നതിനുള്ള ആന്‍റി ബോഡി ടെസ്റ്റ് പുരോഗമിച്ചു വരികയാണ്.സ്വകാര്യ  ലാബറട്ടറികളിലെ ആര്‍ടി പിസിആര്‍ ടെസ്റ്റുകളുടെ ചെലവ് മറ്റു ചില സംസ്ഥാനങ്ങളിലേതു പോലെ കേരളത്തിലും സര്‍ക്കാര്‍ നിശ്ചയിച്ച് നിയന്ത്രിക്കണമെന്ന് വിദഗ്ധ സമിതി ശുപാര്‍ശ നല്‍കിയിട്ടുണ്ട്. അതില്‍ സര്‍ക്കാര്‍ പരിശോധിച്ച് തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി.

എല്ലാ പ്രവാസികൾക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമെന്ന് സർക്കാർ

കേരളത്തിലേക്കു വരുന്ന എല്ലാ പ്രവാസികൾക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന തീരുമാനവുമായി സംസ്ഥാന സർക്കാർ.ചാർട്ടേഡ് വിമാനങ്ങളിൽ കേരളത്തിൽ എത്തുന്ന പ്രവാസികൾക്ക് മാത്രം കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്നായിരുന്നു സംസ്ഥാന സർക്കാർ ആദ്യമെടുത്ത തീരുമാനം. ഇതിനെതിരെ പ്രതിഷേധമുയർന്നിരുന്നു. ഇന്നു ചേർന്ന മന്ത്രിസഭായോഗത്തിലാണ് എല്ലാ പ്രവാസികൾക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന തീരുമാനം കൈക്കൊണ്ടത്.

‘വന്ദേ ഭാരത് മിഷൻ’ വഴി വരുന്നവർക്കും സർട്ടിഫിക്കറ്റ് നിർബന്ധം

‘വന്ദേ ഭാരത് മിഷൻ’ വഴി കേരളത്തിലേക്ക് എത്തുന്ന പ്രവാസികൾക്കും സർട്ടിഫിക്കറ്റ് ആവശ്യമാണ്. കോവിഡ് പരിശോധനയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യക്തത ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചിട്ടുണ്ട്. പരിശോധന നടത്താൻ കേന്ദ്രം മുൻകൈ എടുക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു.

ശനിയാഴ്‌ച മുതൽ സർട്ടിഫിക്കറ്റ് വേണം

ശനിയാഴ്‌ച മുതൽ ഗൾഫിൽനിന്ന് ചാർട്ടേഡ് വിമാനങ്ങളിൽ വരുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്നാണ് സംസ്ഥാന സർക്കാർ നിലപാട്. കോവിഡ് നെഗറ്റീവ് ആയവർക്ക് മാത്രമായിരിക്കും ചാർട്ടേഡ് വിമാനത്തിൽ കേരളത്തിലേക്ക് പോകാൻ സാധിക്കുകയെന്ന് സൗദിയിലെയും ഒമാനിലെയും ഇന്ത്യൻ എംബസികൾ അറിയിച്ചു. കേരളത്തിന്റെ ആവശ്യം പരിഗണിക്കുമെന്ന് യുഎഇയും വ്യക്തമാക്കി.

ഹൈക്കോടതി വിശദീകരണം തേടി

ചാർട്ടേഡ് വിമാനങ്ങളിൽ എത്തുന്ന പ്രവാസികൾ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. വെള്ളിയാഴ്ച സത്യവാങ്മൂലം സമർപ്പിക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് സർക്കാരിന് നിർദേശം നൽകി. ഇക്കാര്യത്തിൽ പുതിയ ഉത്തരവുണ്ടെന്ന് സർക്കാർ വിശദീകരിച്ചു. ഉത്തരവ് ഹാജരാക്കാനും കോടതി നിർദേശിച്ചു.

kerala high court, ie malayalam

ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് മുൻ വൈസ് പ്രസിഡന്റ്  റെജി താഴമൺ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയാണ് ഡിവിഷൻ ബഞ്ച് പരിഗണിച്ചത്. കോവിഡ് സ്ഥിരീകരണ പരിശോധനക്ക് ഗൾഫ് രാജ്യങ്ങളിൽ ചെലവ് കൂടുതലാണെന്നും ചെലവ് താങ്ങാനാവാത്തവരാണ് ചാർട്ടേഡ് വിമാനങ്ങളിൽ ഉദാരമതികളുടെയും സന്നദ്ധ സംഘടനകളുടേയും സഹായത്താൽ എത്തുന്നതെന്നും ഹർജിയിൽ പറയുന്നു. കോവിഡ് സ്ഥീരീകരണ പരിശോധന ഒഴിവാക്കണമെന്നും യാത്രക്കാർക്ക് വിമാനത്താവളത്തിൽ പ്രവേശിക്കും മുൻപ് നടത്തുന്ന റാപിഡ് ടെസ്റ്റ് മാത്രം നടത്താൻ നിർദേശിക്കണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം.

കണ്ണൂർ നഗരത്തിൽ അടച്ചുപൂട്ടൽ

14കാരനാണ്  സമ്പർക്കം വഴിയുള്ള കോവിഡ് ബാധ സ്ഥിരീകരിച്ചതിനെത്തുർന്ന് കണ്ണൂർ നഗരസഭയിൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു.  മ്പര്‍ക്കത്തെത്തുടർന്ന് കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പട്ട കണ്ണൂര്‍ കോര്‍പറേഷനിലെ 51, 52, 53 ഡിവിഷനുകള്‍ ഉൾപ്പെട്ടുന്ന ടൗൺ പയ്യമ്പലം ഭാഗങ്ങൾ അടച്ചിടാന്‍ ജില്ലാ കലക്ടർ ഉത്തരവിട്ടു.

സോഷ്യൽ മീഡിയായിൽ തരംഗമായി ” ഗോ കൊറോണ ഗോ”

പൊതു നിരത്തുകളിലൂടെയും വാഹനങ്ങളിലൂടെയും കൊറോണ വ്യാപനം തടയുന്നതിന് പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സാധാരണക്കാരന് പെട്ടെന്ന് മനസ്സിലാക്കുന്ന രീതിയിൽ ചെയ്ത അനിമേഷൻ വീഡിയോ വൈറലാകുന്നു. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ലക്ഷക്കണക്കിന് ആളുകളാണ് ഈ അനിമേഷൻ ഷെയർ ചെയ്തത്. മോട്ടോർ വാഹന വകുപ്പിന് വേണ്ടി ഒരുക്കിയ ഈ അനിമേഷൻ കേരളാ പോലീസടക്കം നിരവധി സോഷ്യൽ മീഡിയാ ഗ്രൂപ്പുകളാണ് പങ്ക് വച്ചത്.

മലപ്പുറം കൊണ്ടോട്ടി ഭാഗത്ത് ഉപയോഗിക്കുന്ന പ്രാദേശിക സംസാര രീതിയിലാണ് ഇതിലെ സംഭാഷണം നർമ്മത്തിന്റെ അകമ്പടിയോടെ ഒരുക്കിയിരിക്കുന്നത്. പൊതു ഗതാഗത രംഗത്തും വാഹനങ്ങൾ ഉപയോഗിക്കുന്നവരും ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങളും , മാസ്ക് ഉപയോഗിക്കേണ്ടുന്നതിന്റെയും സോഷ്യൽ ഡിസ്റ്റൻസിംഗിന്റെ പ്രാധാന്യം വിവരിക്കുന്ന അനിമേഷനിൽ ക്വാറന്റായനിൽ കഴിയുന്നവർ പാലിക്കേണ്ടുന്ന കാര്യങ്ങളും രസകരമായി അവതരിപ്പിക്കുന്നു.

ആരോഗ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

കോവിഡ് വ്യാപനം തടയുന്നതിൽ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കി ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. വൈറസ് ബാധിക്കുന്നത് തടയാൻ ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് ഫലപ്രദമായി കൈ കഴുകണമെന്നും അതിന് കഴിയാത്തവര്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കണമെന്നും പോസ്റ്റിൽ പറയുന്നു. യാത്രയ്ക്ക് മുമ്പും ശേഷവും കൈകള്‍ ഫലപ്രദമായി കഴുകേണ്ടതാണ്. കൈകള്‍ കണ്ണിലോ മൂക്കിലോ വായിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

പനി, തൊണ്ടവേദന, ചുമ എന്നിവയാണ് കോവിഡ്19 ന്റെ പ്രധാന രോഗ ലക്ഷണങ്ങള്‍. ചിലപ്പോള്‍ വയറിളക്കവും വരാം. സാധാരണഗതിയില്‍…

Posted by K K Shailaja Teacher on Wednesday, 17 June 2020

ഓട്ടോമാറ്റിക് സാനിറ്റൈസര്‍ ബൂത്ത് സ്ഥാപിച്ചു

വിവിധ ആവശ്യങ്ങള്‍ക്ക് പഞ്ചായത്തില്‍ എത്തുന്നവര്‍ക്ക് കൈകള്‍ അണുവിമുക്തമാക്കുന്നതിന്  സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം കോഴിക്കോട് ജില്ലയിലെ അഴിയൂര്‍ ഗ്രാമപഞ്ചായത്ത് ഓട്ടോമാറ്റിക് സെന്‍സര്‍ സംവിധാനത്തോടു കൂടിയ സാനിറ്റൈസര്‍ ബൂത്ത് സ്ഥാപിച്ചു. 10 ലിറ്റര്‍ സ്റ്റോറേജ് ഉള്ള ഒരു പ്രാവശ്യം 3000 പേര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ള സംവിധാനം ബ്ലൂ മൗണ്ട് കമ്പനിയാണ് പഞ്ചായത്തില്‍ ഒരുക്കിയത്. തെര്‍മല്‍ സ്‌കാനര്‍,  ടോക്കണ്‍ സംവിധാനം എന്നിവ കൂടി അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ഒരുക്കിയിട്ടുണ്ട്. ബൂത്ത് പ്രവര്‍ത്തനം പഞ്ചായത്ത് പ്രസിഡന്റ് വി.പി ജയന്‍ ഉദ്ഘാടനം ചെയ്തു.

sanitiser, ie malayalam

കണ്ണൂർ: 31341 അതിഥി തൊഴിലാളികൾ മടങ്ങി

ഇതര സംസ്ഥാനക്കാരായി കണ്ണൂർ ജില്ലയില്‍ ഉണ്ടായിരുന്ന 31341 അതിഥി തൊഴിലാളികൾ ഇതുവരെ നാട്ടിലേക്ക് മടങ്ങിപ്പോയി. ബുധനാഴ്ച കണ്ണൂരില്‍ നിന്നും അസം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലേക്ക് രണ്ട് ട്രെയിനുകള്‍ കൂടി അതിഥി തൊഴിലാളികളുമായി യാത്രയായി. ഇതോടെ സ്വദേശത്തേക്ക് മടങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ച അതിഥി തൊഴിലാളികളുടെ മടക്കയാത്ര ഏകദേശം പൂര്‍ത്തിയാവും.

അതിരപ്പിള്ളി മേഖലയിൽനിയന്ത്രണങ്ങൾ കർശനമാക്കും

കോവിഡ് കാലത്തും വിനോദ സഞ്ചാരികളെത്തുന്ന സാഹചര്യത്തിൽ അതിരപ്പിള്ളിയിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ കർശനമാക്കി. പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസിന്റെ അധ്യക്ഷതയിൽ ചേർന്ന നിരീക്ഷണ സമിതിയുടേതാണ് തീരുമാനം.

അതിരപ്പിള്ളിയും തുമ്പൂർമുഴിയും അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിലും ഇവിടത്തെ റിസോർട്ടുകളിൽ താമസക്കാർ എത്തുന്നുണ്ട്. ഇവർ കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്നല്ല വരുന്നതെന്ന് ഉറപ്പുവരുത്തും.

താമസിക്കാൻ എത്തുന്നവരുടെ വാഹന നമ്പറടക്കമുള്ള വിവരങ്ങൾ റിസോർട്ട് ഉടമകൾ പോലീസിന് കൈമാറണം. താമസം അനുവദിച്ചാലും പുറത്തിറങ്ങി നടക്കാനുള്ള അനുമതി എത്തുന്നവർക്ക് ഉണ്ടായിരിക്കില്ല. പുഴയിൽ ഇറങ്ങുന്നതിനും കുളിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തി.

തിരുവനന്തപുരം: 1041പേർ കൂടി നിരീക്ഷണത്തിൽ

തിരുവനന്തപുരം ജില്ലയിൽ ഇന്ന് പുതുതായി 1041പേർ രോഗനിരീക്ഷണത്തിലായി
203 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി
ജില്ലയിൽ 16190പേർ വീടുകളിലും 996 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്.

  • ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 25 പേരെ പ്രവേശിപ്പിച്ചു. 59 പേരെ ഡിസ്ചാർജ് ചെയ്തു.
  • ആശുപത്രികളിൽ 137 പേർ നിരീക്ഷണത്തിൽ
  • ഇന്ന് 365 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ഇന്ന് 260 പരിശോധന ഫലങ്ങൾ ലഭിച്ചു.

വയനാട് ജില്ലയില്‍ 3 പേര്‍ക്ക് കൂടി  കോവിഡ്; ഒരാള്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചുണ്ടേല്‍ സ്വദേശിയായ  43 കാരനും നീലഗിരി സ്വദേശി 34 കാരനും മാനന്തവാടി  സ്വദേശി 27 കാരനുമാണ്  പോസിറ്റീവായത്. ചുണ്ടേല്‍ സ്വദേശി കുവൈത്തില്‍ നിന്ന് ജൂണ്‍ 12 ന് കൊച്ചി വഴിയും നീലഗിരി സ്വദേശി കുവൈറ്റില്‍ നിന്ന് ജൂണ്‍ 11 ന് കോഴിക്കോട് വഴിയും മാനന്തവാടി  സ്വദേശി മഹാരാഷ്ട്രയില്‍ നിന്ന് ജൂണ്‍ 4 ന് ട്രെയിന്‍ മാര്‍ഗം കോഴിക്കോട് വഴിയും ജില്ലയിലെത്തി കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധന പോസിറ്റീവായതിനെ തുടര്‍ന്ന് മൂന്നു

wayanad,അതീവ ജാഗ്രത,കർശന നിയന്ത്രണം,വയനാട്,covid 19,കൊറോണ,കൊവിഡ് 19,കൊവിഡ്,covid,kerala,കൊവിഡ് ജാഗ്രത, iemalayalam, ഐഇ മലയാളം

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി  240 പേര്‍ കൂടി നിരീക്ഷണത്തിലായതോടെ വയനാട് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് ആകെ 3620 പേരാണ്. ഇതില്‍ 29 പേര്‍ ജില്ലാ ആശുപത്രിയിലും 1524 പേര്‍ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലുമാണുളളത്. അതേസമയം ബുധനാഴ്ച 41 പേര്‍ കൂടി നിരീക്ഷണകാലം പൂര്‍ത്തിയാക്കി.

ജില്ലയില്‍ നിന്നും 2632 സാമ്പിളുകളാണ്  ഇതുവരെ പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 2179   ആളുകളുടെ ഫലം ലഭിച്ചു. 2139 എണ്ണം നെഗറ്റീവാണ്. 448 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. സാമൂഹ്യവ്യാപന പരിശോധനയുടെ ഭാഗമായി ഇതുവരെ 3557 സാമ്പിളുകളാണ്  പരിശോധനയ്ക്ക് അയച്ചത്. ഫലം ലഭിച്ച 2894 ല്‍ 2877 ഉം നെഗറ്റീവാണ്. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി നിരീക്ഷണത്തില്‍ കഴിയുന്ന 229  പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കി.

കോട്ടയത്ത് നാലുപേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; രണ്ടു പേര്‍ക്ക് ഭേദമായി

കോട്ടയം ജില്ലയില്‍ നാലു പേര്‍ക്കു കൂടി കോവിഡ് -19 സ്ഥിരീകരിച്ചു. ഇതില്‍ രണ്ടു പേര്‍ വിദേശത്തുനിന്നും രണ്ടു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. ജില്ലയില്‍ ഇന്ന്(ജൂണ്‍ 17) ലഭിച്ച 100 പരിശോധനാഫലങ്ങളില്‍ 96 എണ്ണം നെഗറ്റീവാണ്.

രോഗം സ്ഥിരീകരിച്ചവര്‍:

  1. കുവൈറ്റില്‍നിന്നും മെയ് 27ന് എത്തി കോട്ടയം കളത്തിപ്പടിയിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പരിപ്പ് സ്വദേശിനി(34).
  2. കസാക്കിസ്ഥാനില്‍നിന്ന് ജൂണ്‍ ഏഴിന് എത്തി കുമരകത്തെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കുമരകം സ്വദേശി(33).
  3. അഹമ്മദാബാദില്‍നിന്നും ജൂണ്‍ പത്തിന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന കാണക്കാരി സ്വദേശി(29).
  4. മഹാരാഷ്ട്രയില്‍നിന്ന് ജൂണ്‍ 13ന് എത്തി പാത്താമുട്ടത്തെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കുഴിമറ്റം സ്വദേശിനി(20).

നിലവില്‍ കോട്ടയം ജില്ലക്കാരായ 59 പേരാണ് വൈറസ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതില്‍ രണ്ടു പേര്‍ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്.

മലപ്പുറം ജില്ലയില്‍ 11 പേര്‍ക്ക് കൂടി വൈറസ്ബാധ സ്ഥിരീകരിച്ചു

മലപ്പുറം ജില്ലയില്‍ 11 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഏഴ് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരെല്ലാം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

  1. മഞ്ചേരി മാര്യാട് വീമ്പൂര്‍ സ്വദേശിനി 23 വയസുകാരിക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. ജൂണ്‍ അഞ്ചിന് വൈറസ് ബാധ സ്ഥിരീകരിച്ച മഞ്ചേരി മാര്യാട് വീമ്പൂര്‍ സ്വദേശിനി (48) ആശാ വര്‍ക്കറുമായാണ് ഇവര്‍ക്ക് സമ്പര്‍ക്കമുണ്ടായത്.
  2. ജൂണ്‍ ഒന്നിന് ചെന്നൈയില്‍ നിന്ന് സ്വകാര്യ ബസില്‍ തിരിച്ചെത്തിയ തിരൂരങ്ങാടി ചെമ്മാട് പതിനാറുങ്ങല്‍ സ്വദേശി 35 വയസുകാരന്‍.
  3. ജൂണ്‍ ഒന്നിന് മുംബൈയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ കൊച്ചി വഴി തിരിച്ചെത്തിയ മാറഞ്ചേരി പുറങ്ങ് സ്വദേശി 62 വയസുകാരൻ.
  4. ജൂണ്‍ ഒന്നിന് മുംബൈയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ കൊച്ചി വഴി തിരിച്ചെത്തിയ മാറഞ്ചേരി പുറങ്ങ് സ്വദേശിനിയായ 52 കാരി.
  5. മെയ് 31 ന് ദുബായില്‍ നിന്ന് കരിപ്പൂര്‍ വഴി നാട്ടിലെത്തിയ തലക്കാട് ബി.പി. അങ്ങാടി കാട്ടച്ചിറ സ്വദേശി 64 വയസുകാരന്‍.
  6. ജൂണ്‍ മൂന്നിന് അബുദബിയില്‍ നിന്ന് കരിപ്പൂര്‍ വഴി നാട്ടിലെത്തിയ മാറാക്കര കരേക്കാട് സ്വദേശി 41 വയസുകാരന്‍.
  7. ജൂണ്‍ നാലിന് അബുദബിയില്‍ നിന്ന് കരിപ്പൂര്‍ വഴി ഒരേ വിമാനത്തില്‍ നാട്ടിലെത്തിയവരായ ആലങ്കോട് നന്നംമുക്ക് ചങ്ങരംകുളം സ്വദേശി 33 വയസുകാരന്‍.
  8. ഇരിമ്പിളിയം പുറമണ്ണൂര്‍ സ്വദേശിനി 22 വയസുകാരി.
  9. ജൂണ്‍ ആറിന് ബഹ്‌റിനില്‍ നിന്ന് കൊച്ചി വഴി നാട്ടിലെത്തിയവരായ എടവണ്ണ ഒതായി സ്വദേശി 26 വയസുകാരന്‍.
  10. കാവനൂര്‍ വടക്കുംമല സ്വദേശി 21 വയസുകാരന്‍.
  11. ജൂണ്‍ 10 ന് ജിദ്ദയില്‍ നിന്ന് കൊച്ചിവഴി നാട്ടിലെത്തിയ ആതവനാട് പുത്തനത്താണി കുറുമ്പത്തൂര്‍ സ്വദേശിനി ഗര്‍ഭിണിയായ 22 വയസുകാരി.

ജില്ലയില്‍   കോവിഡ് 19 സ്ഥിരീകരിച്ച അഞ്ച് പേര്‍ രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് വിദഗ്ധ ചികിത്സയ്ക്ക് ശേഷം പൂര്‍ണ ആരോഗ്യത്തോടെയാണ് ഇവര്‍ ആശുപത്രി വിട്ടത്.

കോഴിക്കോട് ജില്ലയില്‍ ആറ് പേര്‍ക്കു കൂടി കോവിഡ്

കോഴിക്കോട് ജില്ലയില്‍ ഇന്ന് ആറ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ  മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി അറിയിച്ചു. 14 പേര്‍ ഇന്ന് രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്.

പോസിറ്റീവ് ആയവര്‍:

  1. തിക്കോടി സ്വദേശി (44 വയസ്സ്)- ജൂണ്‍ 11 ന് കുവൈത്ത് – കരിപ്പൂര്‍ വിമാനത്തിലെത്തി, വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് സ്രവ പരിശോധനനടത്തി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
  2. കൊയിലാണ്ടി സ്വദേശി (52)-  ജൂണ്‍ 10 ന് സൗദി-  കരിപ്പൂര്‍ വിമാനത്തില്‍ കോഴിക്കോട് എത്തി, കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്നു. രോഗലക്ഷണങ്ങളെ തുടര്‍ന്ന് സ്രവ പരിശോധന നടത്തി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
  3. കാവിലുംപാറ സ്വദേശി (55)- ജൂണ്‍ 10 ന്  ദുബായ്- കൊച്ചി വിമാനത്തില്‍ വന്ന്, കെ.എസ്.ആര്‍.ടി.സി ബസ്സില്‍ നാട്ടിലെത്തി. വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധന നടത്തുകയും പോസിറ്റീവ് ആയതിനാല്‍ എഫ്.എല്‍.ടി.സിയിലേക്ക് മാറ്റുകയും ചെയ്തു.
  4. ഉണ്ണികുളം സ്വദേശി (29)-  ജൂണ്‍ 13 ന് കുവൈത്ത്- കൊച്ചി  വിമാനത്തില്‍ വന്ന്, കെ.എസ്.ആര്‍.ടി.സി ബസ്സില്‍ നാട്ടിലെത്തി. കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് സ്രവപരിശോധനനടത്തി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
  5. തുറയൂര്‍ സ്വദേശി (49). ജൂണ്‍ 14 ന്  കുവൈത്ത്- കൊച്ചി വിമാനത്തില്‍ വന്ന്, കെ.എസ്.ആര്‍.ടി.സി ബസ്സില്‍ കോഴിക്കോട് എത്തി. തുടര്‍ന്ന് ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയതിനാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
  6. അരക്കിണര്‍ സ്വദേശി (41)- ജൂൺ ഒന്നിന് കുവൈത്ത് ല്‍ നിന്ന് കൊച്ചിയില്‍ എത്തി നിരീക്ഷണത്തില്‍ ആയിരുന്നു. സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയതിനാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

kozhikode medical college, ie malayalam

രോഗമുക്തി നേടിയവര്‍: കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ ചികിത്സയിലായിരുന്ന കാരപറമ്പ് (23 വയസ്സ്), പേരാമ്പ്ര (41), കൊയിലണ്ടി (40), കുറ്റ്യാടി (26), ചാലപ്പുറം (23),  ചങ്ങരോത്ത് (43), കുറ്റ്യാടി (43), മൂടാടി (24), കോടഞ്ചേരി (29), ചോമ്പാല (32), മണിയൂര്‍ (42), മലപ്പുറം (20), കണ്ണൂര്‍ (45), വയനാട് (22) സ്വദേശികളാണ് ഇന്ന് രോഗമുക്തി നേടിയത്.

കോഴിക്കോട് ജില്ലയില്‍ ഇന്ന് പുതുതായി വന്ന 604 പേര്‍ ഉള്‍പ്പെടെ 11675 പേരാണ് നിരീക്ഷണത്തില്‍. 39169 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.  ഇന്ന് പുതുതായി വന്ന 34 പേര്‍ ഉള്‍പ്പെടെ 218 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 131 പേര്‍ മെഡിക്കല്‍ കോളേജിലും 87 പേര്‍ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 11 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി.

തൃശൂർ ജില്ലയിൽ എട്ട് പേർക്ക് കൂടി കോവിഡ്;

തൃശൂർ ജില്ലയിൽ എട്ട് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

  1. ജൂൺ 11 ന് ദമാമിൽ നിന്ന് തിരിച്ചെത്തിയ കയ്പമംഗലം സ്വദേശി (23).
  2. ജൂൺ ആറിന് ചെന്നൈയിൽ നിന്ന് തിരിച്ചെത്തിയ ചെന്ത്രാപ്പിന്നി സ്വദേശി (65).
  3. ജൂൺ നാലിന് മസക്കറ്റിൽ നിന്ന് വന്ന ചാലക്കുടി സ്വദേശിനി (58).
  4. ജൂൺ 10 ന് ഡൽഹിയിൽ നിന്ന് എത്തിയ മേലൂർ സ്വദേശിനി (64).
  5. ജൂൺ 7 ന് ഖത്തറിൽ നിന്ന് വന്ന എരുമപ്പെട്ടി സ്വദേശി (34).
  6. ജൂൺ 12 ന് കുവൈറ്റിൽ നിന്നെത്തിയ കുന്നംകുളം സ്വദേശി (34).
  7. ജൂൺ 5 ന് ദോഹയിൽ നിന്ന് വന്ന ഇഞ്ചമുടി സ്വദേശി (23). ജൂൺ
  8. ജൂൺ 11 ന് ഹൈദ്രാബാദിൽ നിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി (48)

ഇന്ന് ജില്ലയിൽ 11 പേർ രോഗമുക്തരായി.ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച 139 പേരാണ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. തൃശൂർ സ്വദേശികളായ 10 പേർ മറ്റു ജില്ലകളിൽ രോഗം സ്ഥിരീകരിച്ച് ആശുപത്രികളിൽ കഴിയുന്നുണ്ട്.

ഏഴ് രാജ്യങ്ങളിൽ നിന്നായി 39 പ്രവാസികൾ കൂടി ഇടുക്കിയിലെത്തി

മൂന്ന് ദിവസത്തിനിടെ ഏഴ് രാജ്യങ്ങളിൽ നിന്നായി 39 പ്രവാസികൾ കൂടി ഇടുക്കി ജില്ലയിലെത്തി. പത്ത് വയസിൽ താഴെയുള്ള മൂന്ന് കുട്ടികളുൾപ്പെടെ 25 പുരുഷൻമാരും 14 സ്ത്രീകളുമാണ് കൊച്ചി, തിരുവനന്തപുരം എയർപോർട്ടുകൾ വഴി നാട്ടിലെത്തിയത്. ആരോഗ്യ പരിശോധനകൾക്ക് ശേഷം ഇവരിൽ 34 പേരെ വീടുകളിലും രണ്ട് പേരെ കോവിഡ് കെയർ സെൻ്ററുകളിലും മൂന്ന് പേരെ പെയ്ഡ് ക്വാറൻ്റൈൻ സെൻ്ററുകളിലും നിരീക്ഷണത്തിലാക്കി. വിവിധ താലൂക്കുകളിലേക്കെത്തിയവർ: പീരുമേട് 10, തൊടുപുഴ 5, ഉടുമ്പൻചോല 5, ഇടുക്കി 8, ദേവികുളം 11.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.