Kerala Covid-19 News at a Glance: സംസ്ഥാനത്ത് ഇന്ന് പുതുതായി കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തേക്കാൾ കൂടുതലാണ് ഇന്ന് രോഗമുക്തി നേടിയവരുടെ എണ്ണം. 54 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചതെങ്കിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു 56 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ലഭിച്ചു.

സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചവരുടെ എണ്ണത്തിലും ഇന്ന് കുറവ് വന്നു. മൂന്നു പേരാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും പുതുതായി കോവിഡ് സ്ഥിരീകരിച്ചവരിൽ 10 പേർ വീതമായിരുന്നു സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചവർ.

സമ്പർക്കത്തെത്തുടർന്നുള്ള കോവിഡ് വ്യാപനം വർധിക്കുന്നതായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സംസ്ഥാനത്ത് വലിയ ആശങ്ക ഉയർത്തിയത്. സംസ്ഥാനത്ത് കോവിഡ് സമൂഹ വ്യാപനം നടന്നിട്ടുണ്ടോ എന്ന ആശങ്കയും ഉയർന്നു. സമൂഹ വ്യാപനം സംബന്ധിച്ച ചോദ്യങ്ങൾക്ക് ആരോഗ്യമന്ത്രി ഇന്ന് മറുപടി നൽകിയത് സംസ്ഥാനത്ത് കോവിഡ് സമൂഹ വ്യാപനം നടന്നിട്ടില്ലെന്നും എന്നാൽ അതിനുള്ള സാധ്യത വിദൂരമല്ലെന്നുമായിരുന്നു. അറിയാം ഇന്നത്തെ കോവിഡ് വാർത്തകൾ.

Kerala Covid Tracker: ഇന്ന് 54 പേർക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 54 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

  • ഇന്ന് രോഗം ബാധിച്ചവരിൽ 23 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്: യുഎഇ.- 13, സൗദി അറേബ്യ- 5, നൈജീരിയ- 3, കുവൈറ്റ്- 2
  • 25 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു വന്നവർ: മഹാരാഷ്ട്ര- 13, തമിഴ്‌നാട്- 9, കര്‍ണാടക- 1, ഡല്‍ഹി- 1, ഹരിയാന-1
  • മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചു.
  • മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.

സംസ്ഥാനത്ത് ഇന്ന് 54 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 56 പേരുടെ പരിശോധനാ ഫലം നെഗറ്റീവായിട്ടുണ്ട്. കോഴിക്കോട്…

Posted by Pinarayi Vijayan on Sunday, 14 June 2020

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ: തൃശൂര്‍ ജില്ലയിലെ 2 പേര്‍ക്കും മലപ്പുറം ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. രോഗം ബാധിച്ച

ആരോഗ്യ പ്രവർത്തകർ: തിരുവനന്തപുരം ജില്ലയിലെ ഒന്നും തൃശൂര്‍ ജില്ലയിലെ രണ്ടും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവർ: ജില്ല തിരിച്ചുള്ള കണക്ക്

  • കോഴിക്കോട്- 8
  • എറണാകുളം- 7
  • തൃശൂര്‍- 7
  • പാലക്കാട്- 6
  • കാസര്‍ഗോഡ്- 6
  • തിരുവനന്തപുരം- 4
  • കണ്ണൂര്‍- 4
  • കോട്ടയം- 3
  • മലപ്പുറം- 3
  • പത്തനംതിട്ട- 2
  • ഇടുക്കി- 2
  • കൊല്ലം-1
  • വയനാട്-1

56 പേരുടെ പരിശോധനാഫലം നെഗറ്റീവ്

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 56 പേരുടെ പരിശോധനാ ഫലം ഇന്ന് നെഗറ്റീവായിട്ടുണ്ട്. ഇതിൽ  27 പേർ പാലക്കാട് ജില്ലയില്‍ നിന്നുള്ളവരാണ്.

മറ്റു ജില്ലകളിൽ നിന്നുള്ളവർ:

  • തൃശൂര്‍- 7
  • മലപ്പുറം-5
  • തിരുവനന്തപുരം- 3
  • ആലപ്പുഴ-3 (ഒരു തിരുവനന്തപുരം സ്വദേശി)
  • എറണാകുളം-3 (ഒരു തൃശൂര്‍ സ്വദേശി, ഒരു കോഴിക്കോട് സ്വദേശി)
  • കോട്ടയം- 2
  • ഇടുക്കി- 2
  • കണ്ണൂര്‍- 2
  • വയനാട്- 1
  • കാസര്‍ഗോഡ്- 1

1340 പേരാണ് നിലവിൽ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.

ആറ് പുതിയ ഹോട്ട് സ്പോട്ടുകൾ

ഇന്ന് പുതുതായി 6 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കാസര്‍ഗോഡ്, കണ്ണൂര്‍,ഇടുക്കി ജില്ലകളിലായാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

  • കാസര്‍ഗോഡ് | കാഞ്ഞങ്ങാട്, കാറഡുക്ക, പള്ളിക്കര
  • കണ്ണൂര്‍ | മുഴക്കുന്ന്, പേരാവൂര്‍
  • ഇടുക്കി | കുമളി

ഇന്ന് ഒരു പ്രദേശത്തെയാണ് ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയത്. കാസര്‍ഗോഡ് ജില്ലയിലെ വോര്‍ക്കാടി ആണ് ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ 122 ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്.

24 മണിക്കൂറിനിടെ 4848 സാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചു

  • കഴിഞ്ഞ 24 മണിക്കൂറിനിടെ 4848 സാമ്പിളുകളാണ് പരിശോധിച്ചത്.
  • ഇതുവരെ 1,12,962 വ്യക്തികളുടെ (സ്വകാര്യ ലാബിലെ സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
  • ഇതില്‍ 2851 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്.

ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 30,785 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 28,935 സാമ്പിളുകള്‍ നെഗറ്റീവ് ആയി. റുട്ടീന്‍ സാമ്പിള്‍, ഓഗ്മെന്റഡ് സാമ്പിള്‍, സെന്റിനല്‍ സാമ്പില്‍, പൂള്‍ഡ് സെന്റിനില്‍, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ആകെ 1,49,1164 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

2,42,767 പേര്‍ നിരീക്ഷണത്തിൽ

  • സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,42,767 പേര്‍ നിരീക്ഷണത്തിലാണ്.
  • ഇവരില്‍ 2,40,744 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിൽ.
  • 2023 പേര്‍ ആശുപത്രികളിൽ നിരീക്ഷണത്തിൽ.
  • 224 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സംസ്ഥാനത്ത് തിരിച്ചെത്തിയവർ 2,40,277

ഇതര സംസ്ഥാനങ്ങളിൽനിന്നും വിദേശരാജ്യങ്ങളിൽനിന്നും 2,40,277 പേരാണ് ഇതുവരെ സംസ്ഥാനത്ത് തിരിച്ചെത്തിയത്.

ticket booking,ടിക്കറ്റ് ബുക്കിങ്ങ്, railway ticket,റെയിൽവേ ടിക്കറ്റ്, railway ticket booking,റെയിൽവേ ടിക്കറ്റ് ബുക്കിങ്ങ്, online, ഓൺലൈൻ, online ticket booking, ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങ്, online ticket, ഓൺലൈൻ ടിക്കറ്റ്, online railway ticket, ഓൺലൈൻ റെയിൽവേ ടിക്കറ്റ്, online booking, ഓൺലൈൻ ബുക്കിങ്ങ്, online train ticket booking, ഓൺലൈൻ ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങ്, train,ട്രെയിൻ, train ticket,ട്രെയിൻ ടിക്കറ്റ്, train ticket online, ഓൺലൈൻ ട്രെയിൻ ടിക്കറ്റ്, irctc website,ഐആർസിടിസിവെബ്സൈറ്റ്, Special Train, സ്പെഷ്യൽ ട്രെയിൻ, IRCTC, ഐആർസിടിസി, quarantine, ക്വാറന്റൈൻ, institutional quarantine, railway, റെയിൽവേ, ticket, ടിക്കറ്റ്, booking, ബുക്കിങ്ങ്, ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈൻ, Train From Delhi, ഡൽഹിയിൽ നിന്നുള്ള ട്രെയിൻ, Train to Thiruvanathapuram, തിരുവനന്തപുരത്തേക്ക് ട്രെയിൻ, corona, കൊറോണ, coronavirus, കൊറോണ വൈറസ്, covid, കോവിഡ്, covid-19, കോവിഡ്-19, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, ie malayalam, ഐഇ മലയാളം,

  • എയര്‍പോര്‍ട്ട് വഴി 71,595 പേർ.
  • സീപോര്‍ട്ട് വഴി 1621 പേർ.
  • ചെക്ക് പോസ്റ്റ് വഴി 1,39,749 പേർ.
  • റെയില്‍വേ വഴി 27,312 പേർ.

സമൂഹവ്യാപന സാധ്യത: ആശങ്ക ശരിവച്ച് ആരോഗ്യമന്ത്രി

കേരളത്തിൽ കോവിഡ് സമൂഹ വ്യാപനത്തിന് സാധ്യതയുള്ളതായി ആരോഗ്യമന്ത്രി കെകെ ശൈലജ. കേരളത്തിൽ ഇന്നുവരെയുള്ള കണക്കുകൾ പ്രകാരം സമൂഹവ്യാപനം നടന്നിട്ടില്ലെന്നും, എന്നാൽ പുറത്തുനിന്ന് ആളുകൾ വരികയും പോസിറ്റീവ് കേസുകളുടെ എണ്ണം ദിനംപ്രതി വർധിയ്ക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സമൂഹവ്യാപനത്തിന് സാധ്യതയുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സംസ്ഥാനം സമൂഹവ്യാപനത്തിന്റെ വക്കിലാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

kk shailaja, ie malayalam

 

ഇതുവരെ സാമൂഹ്യവ്യാപനത്തെ ചെറുക്കാന്‍ സാധിച്ചു

ഇതുവരെയുള്ള ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ക്കൊണ്ട് സാമൂഹ്യവ്യാപനത്തെ ചെറുക്കാന്‍ സാധിച്ചതായി ആരോഗ്യ മന്ത്രി പറഞഞ്ഞു. ഇതുവരെയുള്ള കണക്കുകള്‍ നോക്കുമ്പോള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അവർ പറഞ്ഞു.

പത്തു ശതമാനം ആളുകൾക്ക് സമ്പർക്കത്തിലൂടെ രോഗം

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിനു ശേഷം പത്തു ശതമാനം ആളുകൾക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചതായും ആരോഗ്യമന്ത്രി വ്യക്തമാക്കി. “ഇത് അഞ്ച് ശതമാനമാക്കി കുറയ്ക്കാന്‍ കഴിഞ്ഞാല്‍ നാം രക്ഷപ്പെട്ടു. അതിനുള്ള കൂട്ടായ പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടന്നുവരുന്നത്. അതേസമയം 30 ശതമാനത്തില്‍ കൂടുതലായാല്‍ വളരെയേറെ ഭയക്കണം. നിലവില്‍ അത്തരമൊരു സാഹചര്യമില്ല

പരിശോധനാ സൗകര്യം എംബസികൾ മുഖേന ഒരുക്കണമെന്ന് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി

വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് കോവിഡ് ടെസ്റ്റ് നടത്താനുള്ള സൗകര്യം എംബസികൾ മുഖേന ഒരുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം നിലയ്ക്ക് ടെസ്റ്റ് നടത്തുവാൻ സാഹചര്യമില്ലാത്ത പ്രവാസികളെ സൗജന്യമായി ടെസ്റ്റ് ചെയ്യുവാൻ എംബസികളെ ചുമതലപ്പെടുത്താൻ നിർദേശിക്കണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.

CM Pinarayi Vijayan, മുഖ്യമന്ത്രി പിണറായി വിജയൻ, chief minister, കേരള മുഖ്യമന്ത്രി, naam munnottu, നാം മുന്നോട്ട്, post covid kerala, കോവിഡാനന്തര കേരളം, iemalayalam, ഐഇ മലയാളം

കോവിഡ് സർട്ടിഫിക്കറ്റ്: തീരുമാനം പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം

ചാര്‍ട്ടേഡ് വിമാനത്തില്‍ വരുന്നവര്‍ക്ക് കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാത്രമേ തീരുമാനമെടുക്കൂ എന്ന് ആരോഗ്യ മന്ത്രി അറിയിച്ചപ. നിലവില്‍ ഇതുസംബന്ധിച്ച് നിര്‍ദേശം മുന്നോട്ടുവെക്കുക മാത്രമാണ് ചെയ്തതെന്നും അവരുടെ തന്നെ സുരക്ഷ മുന്‍നിര്‍ത്തിയായിരുന്നു ഈ നിർദേശമെന്നും മന്ത്രി പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രിയും സംസ്ഥാന മുഖ്യമന്ത്രിമാരുമായുള്ള കൂടിക്കാഴ്ച.

ടെലിമെഡിസിന്‍ സേവനത്തിന് തുടക്കമായി

കൊവിഡ് കാലം കണക്കിലെടുത്ത് ഡോക്ടര്‍മാരുമായി നേരിട്ട് സമ്പര്‍ക്കം ആവശ്യമില്ലാത്ത രോഗികള്‍ക്കായി ഇ-സഞ്ജീവനി ടെലിമെഡിസിന്‍ സേവനം പ്രവര്‍ത്തനമാരംഭിച്ചു. സെന്‍റര്‍ ഫോര്‍ ഡെവലപ്മന്‍റ് ഓഫ് അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിംഗാണ്(സി-ഡാക്ക്) കണ്‍സല്‍ട്ടേഷന്‍ സേവനങ്ങള്‍ക്കായി ഈ ആപ്പ് വികസിപ്പിച്ചെടുത്തത്.

sanjeevani, tele medicine

കൊവിഡ് പകര്‍ച്ചാ ഭിഷണി കാരണം വയോജനങ്ങളും മറ്റ് രോഗസാധ്യതയുള്ള വ്യക്തികളും കഴിവതും പുറത്തിറങ്ങരുതെന്ന നിര്‍ദ്ദേശമുണ്ട്. ഇത്തരം വ്യക്തികളുടെ ചികിത്സാവശ്യങ്ങള്‍ ഈ നൂതന സംവിധാനത്തിലൂടെ പരിഹരിക്കാന്‍ സാധിക്കുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

24 മണിക്കൂറും ടെലിമെഡിസിന്‍ ലഭ്യമാക്കുന്ന കാര്യം ആലോചിക്കും

ഇ-സഞ്ജീവനി പ്രതീക്ഷയ്ക്കൊത്തുയര്‍ന്നാല്‍ എല്ലാ ദിവസവും 24 മണിക്കൂറും ടെലിമെഡിസിന്‍ സേവനത്തിലൂടെ വൈദ്യസഹായം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി കെ കെ ശൈലജ അറിയിച്ചു. പൊതുജനങ്ങള്‍ക്ക് സാധാരണ വൈദ്യസഹായവും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങളും ഇ-സഞ്ജീവനിയിലൂടെ പൂര്‍ണമായും സൗജന്യമായി ലഭിക്കും.

ടെലിമെഡിസിൻ എങ്ങിനെ ഉപയോഗിക്കാം

www.esanjeevaniopd.in/kerala എന്ന വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്തോ അല്ലെങ്കില്‍ ദിശ നമ്പരായ 1056, 0471-2552056 എന്നിവയില്‍ രാവിലെ 8നും വൈകീട്ട് 8നും ഇടയില്‍ വിളിച്ചോ ടെലിമെഡിസിൻ സേവനം ലഭ്യമാക്കാവുന്നതാണ്.

തൃശൂർ: ഭീതിജനകമായ അവസ്ഥയില്ലെന്ന് കലക്‌ടർ

തൃശൂരിലെ കോവിഡ് 19 വ്യാപനത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നു ജില്ലാ കലക്‌ടർ എസ്.ഷാനവാസ്. ഭീതിജനകമായ അവസ്ഥാ വിശേഷം ഇപ്പോഴില്ല. എന്നാൽ ജാഗ്രത തുടരുക തന്നെ ചെയ്യും. കണ്ടെയ്‌ൻമെന്റ് സോണുകളിലെ ജാഗ്രതയും കരുതലും വിജയകരമായി മുന്നോട്ടുപോകുന്നു. സാംപിൾ പരിശോധന വർധിപ്പിയ്‌ക്കാൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ, ഭയപ്പെടേണ്ട കാര്യമില്ലെന്നാണ് മന്ത്രിതലത്തിലും എംഎൽഎ തലത്തിലും നടത്തിയ സൂക്ഷ്‌മ അവലോകനത്തിൽ ബോധ്യമായതെന്നും ജില്ലാ കലക്‌ടർ പറഞ്ഞു.

തൃശൂർ കലക്ടറേറ്റിൽ വെള്ളിയാഴ്ച ചേർന്ന യോഗത്തിൽ നിന്ന്

സിവിൽ സ്റ്റേഷനിൽ നിയന്ത്രണം

തൃശൂരിൽ ജില്ലാ കലക്‌ട്രേറ്റ് ഉൾപ്പെടെയുള്ള സിവിൽ സ്റ്റേഷൻ കെട്ടിടത്തിലെ ഓഫീസുകളിൽ സന്ദർശകർക്ക് കർശനമായ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥർക്കു തിരിച്ചറിയൽ കാർഡ് കാണിച്ചുമാത്രമേ അകത്തേയ്ക്കുള്ള പ്രവേശനം അനുവദിക്കൂ. പൊതുജനങ്ങൾ ഓഫീസിൽ നേരിട്ടു വരാതെ ഇ-മെയിൽ (tsrcoll.ker@nic.in), വാട്‌സാപ്പ് (നമ്പർ – 9400044644), ടെലിഫോൺ (0487-2360130) എന്നീ മാർഗങ്ങൾ സ്വീകരിക്കേണ്ടതാണെന്ന് കലക്‌ടർ ഔദ്യോഗിക കുറിപ്പിൽ അറിയിച്ചു.

ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ച വാർഡുകളിലെ നിയന്ത്രണങ്ങൾ

  • വാര്‍ഡില്‍ വളരെ അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ പൊതുജനങ്ങള്‍ പുറത്തിറങ്ങാൻ പാടില്ല.
  • പുറത്തിറങ്ങുന്ന സാഹചര്യമുണ്ടായാല്‍ നിര്‍ബന്ധമായും മുഖാവരണം ധരിക്കേണ്ടതും, സാമൂഹിക അകലം പാലിക്കേണ്ടതും, മറ്റ് വ്യക്തി സുരക്ഷാ മാനദണ്ഡങ്ങള്‍ .കര്‍ശനമായി പാലിക്കേണ്ടതുമാണ്.
  • മുഖാവരണം ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്.
  • വാര്‍ഡിലേക്കും, പുറത്തേക്കും അവശ്യ സര്‍വ്വീസുകള്‍ക്കായി നിശ്ചിത റോഡുകളിലൂടെ മാത്രം ഗതാഗതം അനുവദിക്കും.
  • മറ്റ് റോഡുകള്‍ പൂര്‍ണ്ണമായി അടച്ചിടും
  • അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ ഉള്‍പ്പെടെയുള്ളവ തുറന്നു പ്രവര്‍ത്തിക്കാന്‍ പാടില്ല.
  • അവശ്യ വസ്തുക്കള്‍, ആവശ്യമുള്ളവരുടെ വീടുകളിലേക്ക് നേരിട്ട് എത്തിച്ച് നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
  • വാര്‍ഡില്‍ ഇത്തരം ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ള സന്നദ്ധ സേവകരുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും
  • കണ്‍ടെയിന്‍മെന്റ് മേഖലയിലൂടെ അവശ്യ വസ്തുക്കളുമായി കടന്നു പോകുന്ന ചരക്ക് വാഹനങ്ങള്‍ക്ക് ഇളവ് ഉണ്ടായിരിക്കും.
  • മെഡിക്കല്‍ സ്റ്റോറുകള്‍, പെട്രോള്‍ പമ്പുകള്‍, ഗ്യാസ് ഏജന്‍സികള്‍ എന്നിവ തുറന്ന് പ്രവര്‍ത്തിക്കാം.
  • കണ്‍ടെയിന്‍മെന്റ് മേഖലയില്‍ നിന്നും പുറത്തേക്കോ, അകത്തേക്കോ യാത്ര ചെയ്യുന്നവരെ കര്‍ശനമായി പരിശോധിക്കും.
  • ഉത്തരവിന്റെ ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുന്നതാണ്.
  • ഹോട്ടലുകള്‍, ബേക്കറികള്‍, തട്ടുകടകള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കുവാന്‍ പാടില്ല.
  • സാമൂഹിക അടുക്കളകള്‍ക്ക് തുടര്‍ന്നും പ്രവര്‍ത്തിക്കാവുന്നതാണ്.
  • കണ്‍ടെയിന്‍മെന്റ് മേഖലയില്‍ കൊവിഡ് – 19 മായി ബന്ധപ്പെട്ട പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യം, പോലീസ്, റവന്യൂ, തദ്ദേശ സ്വയംഭരണം, ഫയര്‍ & റസ്ക്യൂ, സിവില്‍ സപ്ലൈസ്, വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി എന്നിവയുടെ ഓഫീസുകളില്‍ അടിയന്തര ആവശ്യങ്ങള്‍ക്കുള്ള ജീവനക്കാരെ മാത്രം ഡ്യൂട്ടിക്ക് നിയോഗിച്ച് പ്രവര്‍ത്തിക്കാവുന്നതാണ്.
  • കണ്‍ടെയിന്‍മെന്റ് മേഖലയില്‍ പൊതുമേഖലാ/ഷെഡ്യൂള്‍ഡ്/സഹകരണ ബാങ്കുകള്‍ രാവിലെ 10 മണിമുതല്‍ ഉച്ചയ്ക്ക് 2 മണി വരെ പരമാവധി 50 ശതമാനം ജീവനക്കാരെ മാത്രം നിയോഗിച്ച് പ്രവര്‍ത്തിക്കാവുന്നതാണ്.
  • ബാങ്കുകളില്‍ എത്തിചേരുന്ന പൊതുജനങ്ങള്‍ക്ക് ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തേണ്ടതും, ഒരേസമയം 5 പേരില്‍ കൂടുതല്‍ ബാങ്കിനുള്ളില്‍ പ്രവേശിക്കുന്നില്ല എന്നുറപ്പാക്കേണ്ടതുമാണ്. മറ്റ് ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കേണ്ടതില്ല.

ഇടുക്കി ജില്ലയിൽ ഇന്ന് 2 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയിൽ ഇന്ന് 2 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.

  1.  തമിഴ് നാട്ടിൽ നിന്നും ജൂൺ 4ന് കുമളിയിൽ എത്തിയ 16 വയസ്സുള്ള പെൺകുട്ടിയാണ്. വീട്ടിൽ ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന കുട്ടിയെ ഇടുക്കി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
  2. ജൂൺ 5ന് മുംബൈയിൽ നിന്നും അറക്കുളത്തെത്തിയ 21 വയസുള്ള യുവതി. വീട്ടിൽ ക്വാറന്റൈനിൽ ആയിരുന്നു. ഇവരെ തൊടുപുഴ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.