സമ്പർക്ക വ്യാപന ഭീഷണിയും പ്രാദേശിക നിയന്ത്രണങ്ങളും: അറിയാം ഇന്നത്തെ കോവിഡ് വാര്‍ത്തകള്‍

Kerala Covid-19 Newswrap: മലപ്പുറം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ സ്ഥിരീകരിച്ചത്. 15 പേർക്കാണ് ഇന്ന് ജില്ലയിൽ രോഗബാധ സ്ഥിരീകരിച്ചത്

Covid-19 Kerala, കോവിഡ്- 19 കേരള, June 13, ജൂൺ 13, Corona Kerala, Coronavirus Kerala, കൊറോണ വൈറസ്, Pinarayi Vijayan, പിണറായി വിജയൻ, KK Shailaja, കൊറോണ വൈറസ്, coronavirus symptoms, covid 19, കോവിഡ് 19, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി,  corona death toll, recovery rate, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, kozhikode,malappuram, thrissur, kochi, ernakulam, thiruvananthapuram, kannur, kollam, palakkad, kasaragod, kottayam, alappuzha, pathanamthitta, wayanad, covid, കോഴിക്കോട്, മലപ്പുറം, തൃശൂർ, കൊച്ചി, എറണാകുളം, തിരുവനന്തപുരം, കണ്ണൂർ, കൊല്ലം, പാലക്കാട്, കാസർഗോഡ്, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, വയനാട്, കോവിഡ്, covid news, കോവിഡ് വാർത്തകൾ, district news, ജില്ലാ വാർത്തകൾ, covid district news, കോവിഡ് ജില്ലാ വാർത്തകൾ, iemalayalam, ഐഇ മലയാളം

Kerala Covid-19 News at a Glance: കേരളത്തിൽ സമ്പർക്കത്തിലൂടെ കോവിഡ് ബാധിക്കുന്നത് സംബന്ധിച്ച ആശങ്ക തുടരുകയാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 10 പേർക്കാണ് സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചത്. നാല് ആരോഗ്യ പ്രവർത്തകർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചവരിലും 10 പേർക്ക് സമ്പർക്കത്തിലൂടെയായിരുന്നു രോഗം വ്യാപിച്ചത്.


കോവിഡ് രോഗവ്യാപനം രൂക്ഷമായി ബാധിച്ച തൃശൂർ ജില്ലയിൽ ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ മുൻദിനങ്ങളെ അപേക്ഷിച്ച് കുറവ് വന്നിട്ടുണ്ട്. നാല് പേർക്കാണ് ഇന്ന് തൃശൂരിൽ കോവിഡ് സ്ഥിരീകരിച്ചത്.  ഇന്നലെ 14 പേർക്കായിരുന്നു ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്.

മലപ്പുറം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ സ്ഥിരീകരിച്ചത്. 15 പേർക്കാണ് ഇന്ന് ജില്ലയിൽ രോഗബാധ സ്ഥിരീകരിച്ചത്. മലപ്പുറത്തും ഇന്നലെ 14 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തൃശൂർ ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. അറിയാം ഇന്നത്തെ കോവിഡ് വാർത്തകൾ.

Kerala Covid Tracker: ഇന്ന്85 പേർക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 85പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

 • ഇതില്‍ 53 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നു വന്നവരാണ്: കുവൈറ്റ്- 21, യുഎഇ- 16, സൗദി അറേബ്യ- 7, ഒമാന്‍- 4, നൈജീരിയ- 3, റഷ്യ- 2.
 • 18 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയവർ: മഹാരാഷ്ട്ര- 6, തമിഴ്‌നാട്- 5, ഡല്‍ഹി- 4, രാജസ്ഥാന്‍- 1, പശ്ചിമ ബംഗാള്‍- 1, ഉത്തര്‍ പ്രദേശ്- 1.
 • 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
 • 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.

മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ 4 പേര്‍ക്ക് വീതവും കോഴിക്കോട്, ഇടുക്കി ജില്ലകളിലെ ഓരോരുത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായത്. ആരോഗ്യ പ്രവര്‍ത്തകരിൽ മൂന്നു പേർ മലപ്പുറം ജില്ലയിലും ഒരാൾ കോഴിക്കോട് ജില്ലയിലുമാണ്.

ഇന്ന് 85 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 15 പേര്‍ക്കും കണ്ണൂര്‍ ജില്ലയിൽ 14 പേര്‍ക്കും കോഴിക്കോട്…

Posted by Pinarayi Vijayan on Saturday, 13 June 2020

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവർ: ജില്ല തിരിച്ചുള്ള കണക്ക്

 • മലപ്പുറം-15
 • കണ്ണൂര്‍- 14
 • കോഴിക്കോട് -12
 • ആലപ്പുഴ-9
 • കാസര്‍ഗോഡ്-9
 • പാലക്കാട്- 8
 • എറണാകുളം- 7
 • ഇടുക്കി- 4
 • തൃശൂര്‍- 4
 • പത്തനംതിട്ട- 1
 • കോട്ടയം- 1
 • വയനാട്- 1

 46 പേരുടെ പരിശോധനാഫലം നെഗറ്റീവ്

സംസ്ഥാനത്ത് കോവിഡ് ചികിത്സയിലായിരുന്ന 46 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

 • കണ്ണൂര്‍-10
 • പാലക്കാട് -9
 • മലപ്പുറം- 7
 • കാസര്‍ഗോഡ്- 6
 • തിരുവനന്തപുരം- 4
 • തൃശ്ശൂര്‍- 3
 • കോട്ടയം-2
 • കോഴിക്കോട്- 2
 • പത്തനംതിട്ട-1
 • ഇടുക്കി-1
 • വയനാട്-1

നിലവിൽ 1342 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 1045 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കേരളത്തില്‍ ഇന്ന് 85 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍…

Posted by K K Shailaja Teacher on Saturday, 13 June 2020

പുതിയ 2 ഹോട്ട്സ്പോട്ടുകൾ

ഇന്ന് പുതുതായി 2 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കണ്ണൂര്‍ ജില്ലയിലെ നടുവില്‍, പാപ്പിനിശ്ശേരി എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. സംസ്ഥാനത്ത് നിലവില്‍ 117 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

13 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി

13 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി.

 • പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം മുനിസിപ്പാലിറ്റി, മലമ്പുഴ, മറുതറോഡ്, നാഗലശ്ശേരി, പൊല്‍പ്പുള്ളി, കടമ്പഴിപ്പുറം, കോട്ടായി.
 • കണ്ണൂര്‍ ജില്ലയിലെ മാലൂര്‍, പെരളശ്ശേരി, പിണറായി, ശ്രീകണ്ഠപുരം, തലശ്ശേരി മുനിസിപ്പാലിറ്റി.
 • കാസര്‍ഗോഡ് ജില്ലയിലെ ഈസ്റ്റ് എളേരി

24 മണിക്കൂറിനിടെ 5170 സാംപിളുകള്‍ പരിശോധിച്ചു

 • കഴിഞ്ഞ 24 മണിക്കൂറിനിടെ 5170 സാമ്പിളുകളാണ് പരിശോധിച്ചത്.
 • ഇതുവരെ 1,09,729 വ്യക്തികളുടെ (സ്വകാര്യ ലാബിലെ സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
 • ഇതില്‍ 3223 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്.

ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 29,790 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 27,899 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

covid test, covid-19,corona

റുട്ടീന്‍ സാമ്പിള്‍, ഓഗ്മെന്റഡ് സാമ്പിള്‍, സെന്റിനല്‍ സാമ്പില്‍, പൂള്‍ഡ് സെന്റിനില്‍, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ആകെ 1,44,842 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

സംസ്ഥാനത്ത് തിരിച്ചെത്തിയവർ 2,32,539

ഇതര സംസ്ഥാനങ്ങളിൽനിന്നും വിദേശരാജ്യങ്ങളിൽനിന്നും 2,32,539  പേർ ഇതുവരെ സംസ്ഥാനത്ത് തിരിച്ചെത്തി.

 • എയര്‍പോര്‍ട്ട് വഴി 67,364 പേർ
 • സീപോര്‍ട്ട് വഴി 1621 പേർ
 • ചെക്ക് പോസ്റ്റ് വഴി 1,36,73 പേർ
 • റെയില്‍വേ വഴി 26,819 പേർ

2,35,418 പേര്‍ നിരീക്ഷണത്തിൽ

വിവിധ ജില്ലകളിലായി 2,35,418 പേര്‍ നിരീക്ഷണത്തിലാണ്.

 • 2,33,429 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിൽ.
 • 1989 പേര്‍ ആശുപത്രികളിൽ നിരീക്ഷണത്തിൽ.

223 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അഞ്ച് ജില്ലകളിൽ നൂറിലധികം കോവിഡ് ബാധിതർ

നിലവിൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ ചികിത്സയിൽ കഴിയുന്നത് മലപ്പുറത്താണ്. 205 പേരാണ് ജില്ലയിൽ ചികിത്സയിൽ കഴിയുന്നത്. പാലക്കാട് 176 പേരും തൃശൂരിൽ 151 പേരും ചികിത്സയിൽ കഴിയുന്നു. കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 100 കടന്നു. കണ്ണൂരിൽ 128 പേരും കാസർഗോഡ് 101 പേരുമാണ് ചികിത്സയിൽ.

ഗൾഫിൽ രണ്ട് മലയാളികൾ മരിച്ചു

ഗൾഫിൽ കോവിഡ് ബാധിച്ച് രണ്ട് മലയാളികൾ മരിച്ചു. കോഴിക്കോട് കൊടുവള്ളി സ്വദേശി സാബിർ (23- റിയാദ്), നടുവണ്ണൂർ സ്വദേശി രാമചന്ദ്രൻ (63- ദുബായ്) എന്നിവരാണ് മരിച്ചത്.കോവിഡ് ബാധിച്ച് 219 മലയാളികളാണ് ഇതുവരെ ഗൾഫിൽ മരിച്ചത്.

ഞായറാഴ്ച ലോക്ക്ഡൗണിൽ വിശ്വാസികൾക്കും വിദ്യാർഥികൾക്കും ഇളവ്

ഞായറാഴ്ചകളിലെ സമ്പൂർണ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ വിദ്യാഭാസപരമായ ആവശ്യങ്ങൾക്ക് പുറത്തിറിങ്ങുന്നതിനും ആരാധനലായങ്ങൾ സന്ദർശിക്കുന്നതിന് ഇളവ് അനുവദിക്കും. വിശ്വാസികൾക്ക് ഞായറാഴ്ച പ്രാർത്ഥനയ്ക്ക് വീട്ടിൽ നിന്ന് ആരാധനാലയത്തിലേക്കും തിരിച്ചും പോകാം. ഞായറാഴ്ചകളിൽ പരീക്ഷകൾ നടത്താമെന്നും സംസ്ഥാന സർക്കാർ ഉത്തരവിൽ വ്യക്തമാക്കി.

പരീക്ഷകളുടെ നടത്തിപ്പിനുള്ള ഒരുക്കങ്ങൾ നടത്താനും അനുമതിയുണ്ട്. പരീക്ഷയെഴുതാൻ വിദ്യാർത്ഥികൾക്ക് യാത്ര ചെയ്യാം. മെഡിക്കൽ കോളേജ്, ഡെന്റൽ കോളേജ് എന്നിവിടങ്ങളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനത്തിലും അഡ്മിഷൻ കിട്ടിയ വിദ്യാർത്ഥികൾക്ക് പ്രവേശനത്തിനായി പോകാം. അഡ്മിഷൻ കാർഡ് യാത്രാ പാസായി പരിഗണിക്കണമെന്നും സർക്കാർ പുറപ്പെടുവിച്ച പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നു.

കരിപ്പൂർ വിമാനത്താവളത്തിൽ ഉന്നതോദ്യോഗസ്ഥന് കോവിഡ്

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ മുതിർന്ന ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചു. കസ്റ്റംസ്, സിഐഎസ്‌എഫ് എന്നിവരടക്കം വിവിധ മേഖലകളിലുള്ള ഉദ്യോഗസ്ഥരുമായി ഇദ്ദേഹം സമ്പർക്കം പുലര്‍ത്തിയിട്ടുണ്ടെന്നാണു വിലയിരുത്തൽ. എയർപോർട്ട് ഡയറക്‌ടർ അടക്കം 35 പേർ ക്വാറന്റൈനിൽ പ്രവേശിച്ചു.

രോഗം സ്ഥിരീകരിച്ച ഉദ്യോഗസ്ഥനു രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇദ്ദേഹത്തിന്റെ സ്രവ സാംപിൾ ജൂൺ ഏഴിനു പരിശോധനയ്‌ക്കായി ശേഖരിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് ഫലം ലഭിച്ചത്. രോഗലക്ഷണങ്ങളൊന്നും ഇല്ലാത്തതിനാൽ ഇന്നുവരെ അദ്ദേഹം വിമാനത്താവളത്തിൽ ജോലിയ്‌ക്കെത്തിയിരുന്നു.  കൂടുതൽ പേരെ ക്വാറന്റെെനിൽ ആക്കേണ്ടിവരുമെന്നാണ് സൂചന.

വിമാനത്താവളം അടച്ചിടേണ്ടിവരുമെന്ന് ആശങ്ക

ജീവനക്കാർ ക്വാറന്റൈനിൽ പ്രവേശിച്ചതോടെ കരിപ്പൂർ വിമാനത്താവളം അടച്ചിടേണ്ടി വരുമെന്ന ആശങ്കയും ഉയരുന്നുണ്ട്. എയർപോർട്ടിലെ വിവിധ വകുപ്പുകളുടെ ഏകോപനചുമതലയുള്ളയാളാണ് രോഗം സ്ഥിരീകരിച്ച ഉദ്യോഗസ്ഥൻ. വിമാനത്താവളത്തിലെ ഒട്ടുമിക്ക വിഭാ​ഗങ്ങളുമായും ഇദ്ദേഹം ബന്ധപ്പെട്ടിരിക്കാൻ സാധ്യതയുണ്ട്.

രോ​ഗം സ്ഥിരീകരിച്ച ഉദ്യോഗസ്ഥന്റെ സമ്പർക്കപ്പട്ടിക തയാറാക്കേണ്ടതുണ്ട്. ഇതിനായി ആറ് ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും. സിസിടിവി പരിശോധിച്ച് സമ്പർക്കപ്പട്ടിക തയാറാക്കുന്ന നടപടിയിലേക്ക് വിമാനത്താവള അധികൃതർ കടന്നു.

ആരോഗ്യപ്രവർത്തകരിലെ രോഗബാധ: നിയന്ത്രണം കർശനമാക്കി

സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകർക്ക് കോവിഡ് ബാധിക്കുന്നതിന്റെ നിരക്ക് വർധിക്കുന്നത് ആശങ്ക ഉയർത്തുന്നു. 46 ആരോഗ്യപ്രവർത്തകർക്കാണ് സംസ്ഥാനത്തിതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ ആശുപത്രികളിൽ നിയന്ത്രണം കർശനമാക്കിയിട്ടുണ്ട്.

പിപിഇ കിറ്റുകൾക്ക് ഗുണനിലവാരമില്ലെന്ന് ആരോപണം

പിപിഇ കിറ്റുകളുടെ ഗുണനിലവാരക്കുറവാണ് ആരോഗ്യപ്രവർത്തകരുടെ രോഗബാധയ്‌ക്ക് കാരണമെന്ന് ആക്ഷേപമുണ്ട്. എന്നാൽ, ഗുണനിലവാരമുള്ള കിറ്റുകളാണ് വാങ്ങിയതെന്ന് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വിശദീകരിക്കുന്നു. ശാസ്‌ത്രീയ പരിശോധനയിലൂടെ പിപിഇ കിറ്റുകളുടെ ഗുണനിലവാരം ഉറപ്പാക്കണമെന്നാണ് ആരോഗ്യവിദഗ്‌ധരും ആവശ്യപ്പെട്ടിരിക്കുന്നത്.

പ്ലാസ്മ തെറാപ്പി: രോഗിയുടെആരോഗ്യ നിലയിൽ നേരിയ പുരോഗതി

തൃശൂർ മെഡിക്കൽ കോളേജിൽ പ്ളാസ്മ തെറാപ്പി ചികിത്സ നൽകിയ കോവിഡ് രോഗിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി.വെന്റിലേറ്ററിൽ കഴിയുന്ന ഡെൽഹിയിൽ നിന്നെത്തിയ ഗുരുവായൂർ സ്വദേശിയായ 51 കാരനാണ് പ്ളാസ്മ തെറാപ്പി നൽകിയത്. ആരോഗ്യനിലയിൽ പുരോഗതി കൈവരിച്ചെങ്കിലും ഇയാൾ അപകടനില ഇതുവരെ തരണം ചെയ്തിട്ടില്ല.

കോവിഡ് -മഴക്കാല രോഗ പ്രതിരോധം: പ്രത്യേക യോഗം വിളിക്കും

കോവിഡ് രോഗബാധിതരുടെ എണ്ണം ഏറിവരുന്ന സാഹചര്യത്തിൽ തദ്ദേശ സ്വയം ഭരണ പ്രതിനിധികളുടെ പ്രത്യേക യോഗം വിളിച്ചു ചേർക്കാൻ തൃശൂർ കലക്ട്രേറ്റിൽ ചേർന്ന മന്ത്രിമാരുടെയും എംഎം എൽ എ മാരുടെയും യോഗത്തിൽ തീരുമാനമായി. കണ്ടെയിന്മെന്റ് സോണുകൾ ഒഴികയുള്ള സ്ഥലങ്ങളിലാണ് അതാത് എംഎൽഎ മാരുടെ നേതൃത്വത്തിൽ യോഗം വിളിച്ചുചേർക്കുക. കോവിഡ് -മഴക്കാല രോഗ പ്രതിരോധ പ്രവർത്തങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണിത്.

തൃശൂർ ജില്ലയിലെ നിയന്ത്രണങ്ങൾ കർശനമാക്കും

കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ ജില്ലയിലെ നിയന്ത്രണങ്ങൾ കർശനമാക്കും. നിലവിൽ സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്ന കോവിഡ് ബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള ജില്ലയാണ തൃശൂർ. ജില്ലയിൽ രോഗികളുടെ എണ്ണം വർധിക്കാനും കൂടുതൽ പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണായി മാറാനും സാധ്യതയുണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തൽ. ഇങ്ങനെയൊരു സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കുക മാത്രമാണ് പോംവഴിയെന്ന് ഇന്നലെ ചേർന്ന യോഗം വിലയിരുത്തി.

Thrissur General Hospital

ജില്ല സമ്പൂർണമായി അടച്ചിടില്ല

നിയന്ത്രണങ്ങൾ ശക്തമാക്കുമെങ്കിലും തൃശൂർ ജില്ല സമ്പൂർണമായി അടച്ചിടില്ല. ജില്ലയ്‌ക്കകത്ത് മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്കെതിരെ നടപടിയെടുക്കും. ആളുകൾ കൂട്ടംകൂടുന്ന പരിപാടികൾ പൂർണമായും ഉപേക്ഷിക്കാനും നിർദേശമുണ്ട്.

നഗരസഭയടക്കം പത്ത് ഹോട്ട്‌സ്‌പോട്ടുകൾ

തൃശൂർ ജില്ലയിൽ പത്ത് അതിതീവ്രരോഗബാധ പ്രദേശങ്ങളാണ് നിലവിൽ ഉള്ളത്. വാടാനപ്പള്ളി, ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്തുകളിലെ മുഴുവൻ വാർഡുകൾ, ചാവക്കാട് നഗരസഭ, തൃശൂർ കോർപ്പറേഷനിലെ 24 മുതൽ 34 വരെയുള്ള ഡിവിഷനുകൾ, 41-ാം ഡിവിഷൻ ഉൾപ്പെട്ട പ്രദേശങ്ങൾ എന്നിവ പുതിയ കണ്ടെയ്‌ൻമെന്റ് സോണുകളാണ്.

വടക്കേകാട്, അടാട്ട്, അവണൂർ, ചേർപ്പ്, തൃക്കൂർ പഞ്ചായത്തുകളും ഇരിങ്ങാലക്കുട നഗരസഭയുടെ ഒന്നു മുതൽ പത്ത് വരെയും 32 മുതൽ 41 വരെയുമുള്ള വാർഡുകളും നേരത്തെ കണ്ടെയ്‌ൻമെന്റ് സോൺ പട്ടികയിലുണ്ട്.

കണ്ടെയ്‌ൻമെന്റ് സോണുകളിൽ കർശന നിയന്ത്രണം

തൃശൂരിൽ നഗരസഭ അടക്കമുള്ള കണ്ടെയ്‌ൻമെന്റ് സോണുകളിൽ നിയന്ത്രണം കർശനമായി തുടരുമെന്ന് ജില്ലാ ഭരമകൂടം വ്യക്തമാക്കി. ഈ പ്രദേശങ്ങളിൽ വരുന്നതിനും പോകുന്നതിനും നിയന്ത്രണമുണ്ട്. അവശ്യ സർവീസുകൾ മാത്രം അനുവദിക്കും.

ചൊവ്വ, ബുധൻ എന്നീ ദിവസങ്ങളിൽ മുൻസിപ്പൽ പരിധിയിലെ മാർക്കറ്റുകൾ അടച്ചിട്ട് ശുചീകരിക്കാനാണ് തീരുമാനം. അവശ്യ സാധനങ്ങൾ വാങ്ങാൻ വീട്ടിൽ നിന്ന് ഒരാൾ മാത്രമേ പുറത്തിറങ്ങാവൂ, കടകളിൽ തിക്കും തിരക്കും ഉണ്ടാക്കരുത്, മുഖാവരണം നിർബന്ധമായും ധരിക്കണം, ശരീരിക അകലം പാലിക്കണം, വർക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കണം തുടങ്ങിയ നിർദേശങ്ങളും ജില്ലാ ഭരണകൂടം മുന്നോട്ട് വയ്ക്കുന്നു.

സിവിൽസ്റ്റേഷൻകെട്ടിടത്തിൽ സന്ദർശകർക്കു കർശന നിയന്ത്രണം

തൃശൂരിൽ സിവിൽ സ്റ്റേഷൻ കെട്ടിടത്തിൽ സന്ദർശകർക്കു കർശനമായ നിയന്ത്രണം ഏർപ്പെടുത്തി. ഏറ്റവും അത്യാവശ്യമായ കാര്യങ്ങൾക്കു മാത്രമായി പൊതുജനങ്ങളുടെ പ്രവേശനം പരിമിതപ്പെടുത്തി.

വെല്ലുവിളിയായി സമ്പർക്കത്തിലൂടെയുള്ള രോഗബാധ

തൃശൂരിൽ വ്യാഴം, വെള്ളി ദിവസങ്ങളിലായി സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 21 ആണ്. ആരോഗ്യപ്രവർത്തകർക്ക് അടക്കമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. വെള്ളിയാഴ്ച മാത്രം അഞ്ച് ആരോഗ്യപ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചു. താൽക്കാലിക ജീവനക്കാരനു കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ഒപി സേവനങ്ങൾ നിർത്തിവച്ചു. നിരവധിപേർ ആശ്രയിക്കുന്ന ഒരു ആശുപത്രിയാണിത്.

ചാവക്കാട് നഗരസഭ പൂർണമായും കണ്ടെയ്‌ൻമെന്റ് സോൺ

ചാവക്കാട് നഗരസഭ പൂർണമായും കണ്ടെയ്‌ൻമെന്റ് സോണിലാണ്. സമ്പർക്കം വഴിയുള്ള രോഗവ്യാപനമാണ് ചാവക്കാട് നഗരസഭയിൽ ഭീഷണിയായുള്ളത്. ചാവക്കാട് നഗരസഭയുടെ മണത്തല വില്ലേജിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ നേരത്തെ കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു. ഇതിനുപുറമേ ചാവക്കാട് നഗരസഭയുടെ ഗുരുവായൂർ വില്ലേജിൽ ഉൾപ്പെടുന്ന ഭൂപ്രദേശങ്ങൾ കൂടി കണ്ടെയ്‌ൻമെന്റ് സോണിന്റെ പരിധിയിൽ ഉൾപ്പെടുത്തി.

ഗുരുവായൂരും ചാവക്കാടും നിയന്ത്രണം ശക്തമാക്കി

ഇന്നലെ മുതൽ ഗുരുവായൂരും ചാവക്കാടും നിയന്ത്രണം കർശനമാക്കി.14 ദിവസത്തേക്ക് നിയന്ത്രണം തുടരും. പൊതുഗതാഗതം പൂർണമായും നിർത്തലാക്കി. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ആരും പുറത്തിറങ്ങുന്നില്ല. നിരത്തുകളിൽ പൊലീസ് വിന്യസിച്ചിട്ടുണ്ട്.

ഇന്നലെ മുതൽ കടകൾക്ക് പ്രവർത്തിക്കാൻ പ്രത്യേക നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ ഏഴ് മുതൽ 11 വരെയാണ് കടകൾക്ക് തുറന്നുപ്രവർത്തിക്കാൻ സാധിക്കുക. അവശ്യസാധനങ്ങൾ വിൽക്കുന്ന ഷോപ്പുകൾ വൈകി ട്ട് അഞ്ച് വരെ തുറക്കാം.

ഭക്‌തരെ പ്രവേശിപ്പിക്കുന്നത് പൂർണമായും നിരോധിച്ചു

ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്‌തരെ പ്രവേശിപ്പിക്കുന്നത് പൂർണമായും നിരോധിച്ചു. ഗുരുവായൂർ ക്ഷേത്രത്തിൽ നേരത്തെ ബുക്ക് ചെയ്‌ത വിവാഹങ്ങൾ വളരെ ചുരുങ്ങിയ ആളുകളെ ഉൾപ്പെടുത്തി നടത്താനാണ് തീരുമാനം. ഭക്‌തർക്കുള്ള ദർശനം അനുവദിക്കില്ല.

തിരുവനന്തപുരത്ത് പുതുതായി 926 പേർ നിരീക്ഷണത്തിൽ

 • തിരുവനന്തപുരം ജില്ലയിൽ ഇന്ന് ജില്ലയിൽ പുതുതായി 926 പേർ രോഗനിരീക്ഷണത്തിലായി.
 • 196 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി.
 • ജില്ലയിൽ 15366 പേർ വീടുകളിലും 854 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്.
 • ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 20 പേരെ പ്രവേശിപ്പിച്ചു. 21 പേരെ ഡിസ്ചാർജ് ചെയ്തു.
 • ജില്ലയിൽ ആശുപത്രി കളിൽ 186 പേരാണ് നിരീക്ഷണത്തിൽ.
 • ഇന്ന് 332 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ഇന്ന് 287 പരിശോധന ഫലങ്ങൾ ലഭിച്ചു.

കോഴിക്കോട് ഇന്ന് 12 പേർക്ക് കോവിഡ്

 • കോഴിക്കോട് ജില്ലയിൽ ഇന്ന് 12 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു.
 • 90 പേരാണ് ജില്ലയിൽ കോവിഡ് ചികിത്സയിൽ കഴിയുന്നത്.
 • ഇതിൽ രണ്ട് കണ്ണൂർ സ്വദേശികളും ഓരോ മലപ്പുറം, വയനാട് സ്വദേശികളും ഉൾപ്പെടുന്നു.
 • 20583 പേരാണ് ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 163 പേർ ആശുപത്രികളിലാണ്.
 • 35 പേരെ ഇന്ന് ജില്ലയിൽ പുതുതായി ആശുപത്രികളിലേക്ക് മാറ്റി.

കോട്ടയത്ത് രണ്ടു പേർ രോഗമുക്തരായി

 • കോവിഡ്-19 ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ടു യുവതികള്‍ രോഗമുക്തരായി.
 • മെയ് 25ന് മഹാരാഷ്ട്രയില്‍നിന്ന് വന്ന പാറത്തോട് സ്വദേശിനിക്കും(31) മെയ് 26ന് കുവൈറ്റില്‍നിന്ന് വന്ന ഏറ്റുമാനൂര്‍ സ്വദേശിനിക്കുമാണ് (40) രോഗം ഭേദമായത്.
 • ഇതോടെ ജില്ലയില്‍ ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 44 ആയി.

 • ഇന്ന് ലഭിച്ച 235 പരിശോധനാ ഫലങ്ങളില്‍ 234 എണ്ണവും നെഗറ്റീവാണ്. ഇന്ന് 240 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു.
 • മെയ് 28ന് മുംബൈയില്‍നിന്നെത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന എലിക്കുളം സ്വദേശിനിയായ 12 വയസുകാരിക്ക് രോഗം സ്ഥിരീകരിച്ചു.
 • മാതാപിതാക്കള്‍ക്കൊപ്പമാണ് കുട്ടി എത്തിയത്. മാതാപിതാക്കളുടെ സാമ്പിള്‍ പരിശോധനാ ഫലം ലഭിച്ചിട്ടില്ല.
 • നിലവില്‍ കോട്ടയം ജില്ലക്കാരായ 45 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ ഒരാള്‍ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്.

ഇടുക്കി ജില്ലയിൽ ഇന്ന് 4 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

 • ജൂൺ 4ന് മുംബൈയിൽ നിന്നും മൂന്നാറിൽ എത്തിയ 33 വയസ്സുള്ള യുവാവ്. ഇദ്ദേഹം വീട്ടിൽ ക്വാറന്റൈനിൽ ആയിരുന്നു. ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
 • ജൂൺ 6ന് സൗദി അറേബ്യയിൽ നിന്നും കലയന്താനി ഇളംദേശത്തു എത്തിയ 65ഉം 63ഉം വയസ്സുള്ള ദമ്പതികൾ. രോഗലക്ഷണങ്ങൾ ഉള്ളതിനാൽ തൊടുപുഴ ജില്ലാ ആശുപത്രിയിൽ .
 • കുമളിയിൽ 5 വയസുള്ള ഒരു കുട്ടിയാണ് നാലാമത്തെ രോഗി. കഴിഞ്ഞ ദിവസം കുമളിയിൽ ഉണ്ടായ കോവിഡ് രോഗിയുമായിയുള്ള സമ്പർക്കം വഴിയാണ് കുഞ്ഞിന് രോഗം വന്നത്. ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

പാലക്കാട് ജില്ലയിൽഎട്ട് പേർക്ക് കോവിഡ്

പാലക്കാട് ജില്ലയിൽ ഇന്ന്) എട്ട് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന് പേർ കണ്ണൂർ, മലപ്പുറം, എറണാകുളം ജില്ലകളിലാണ് ചികിത്സയിലുള്ളത്.

 1. ആഗ്രയിൽ നിന്ന് ജൂൺ ആറിന് എത്തിയ അട്ടപ്പാടി കൽക്കണ്ടി സ്വദേശി(22 പുരുഷൻ). ഇദ്ദേഹം ഏഴു പേർ അടങ്ങുന്ന സംഘത്തോടൊപ്പം ആണ് എത്തിയിട്ടുള്ളത്.ഇതിൽ ഒരാൾക്ക് ജൂൺ 10 ന്‌ രോഗം സ്ഥിരീകരിച്ചിരുന്നു.
 2. ദുബായിൽ നിന്നു വന്ന കൊപ്പം കീഴ്മുറി സ്വദേശി (22 പുരുഷൻ).
 3. അബുദാബിയിൽ നിന്ന് മെയ് 27 ന് എത്തിയ വാടാനാംകുറുശ്ശി സ്വദേശി (22, പുരുഷൻ).
 4. തമിഴ്നാടിലെ നെല്ലൂരിൽ സന്ദർശനം നടത്തി എത്തിയ പട്ടാമ്പി ലിബർട്ടി സ്ട്രീറ്റ് സ്വദേശി (20, പുരുഷൻ).
 5. ഖത്തറിൽ നിന്ന് ജൂൺ 7 ന് എത്തിയ മേലെ പട്ടാമ്പി സ്വദേശി (30, പുരുഷൻ).
 6. ഒമാനിൽ നിന്ന് വന്ന ശ്രീകൃഷ്ണപുരം സ്വദേശി(23, പുരുഷൻ). ഇദ്ദേഹം കണ്ണൂർ മെഡിക്കൽ കോളേജിലാണ് ചികിത്സയിലുള്ളത്.
 7. കുവൈത്തിൽ നിന്ന് വന്ന പട്ടിത്തറ സ്വദേശി (50, പുരുഷൻ . ഇദ്ദേഹം മഞ്ചേരി മെഡിക്കൽ കോളേജിലാണ് ചികിത്സയിലുള്ളത്.
 8. ഡൽഹിയിൽ സ്റ്റാഫ് നേഴ്സ് ആയിരുന്ന നൊച്ചുള്ളി എരമംഗലം സ്വദേശി(23, സ്ത്രീ). ഇവർ എറണാകുളത്താണ് ചികിത്സയിലുള്ളത്.

ജില്ലയിൽ ഇന്ന് ഒൻപത് പേർ രോഗമുക്തി നേടി. ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിലുള്ള രോഗബാധിതർ 173 ആയി.

തൃശൂരിൽ നാലുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു

 • ജൂൺ അഞ്ചിന് ഖത്തറിൽ നിന്ന് വന്ന പൂക്കോട് സ്വദേശിയായ മുപ്പത്തിയേഴുകാരൻ.
 • ജൂൺ ഒന്നിന്ബഹ്റിനിൽ നിന്നു വന്നനാല്പത്തിരണ്ടുകാരി.
 • ജൂൺ നാലിന് രാജസ്ഥാനിൽ നിന്ന് വന്ന കുന്നംകുളം സ്വദേശിയായ നാല്പത്തെട്ടുകാരൻ.
 • ജൂൺ ഒന്നിന് റിയാദിൽ നിന്ന് വന്ന ചേലക്കര സ്വദേശിയായ ഇരുപത്താറുകാരൻ.

കോവിഡ് സെന്റർ: കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ രോഗികളെ മാറ്റിത്തുടങ്ങി

കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി കോവിഡ് കേന്ദ്രമാക്കുന്നതിന്റെ ഭാഗമായി നിലവിൽ ചികിത്സയിലുള്ള രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി തുടങ്ങി. തിങ്കളാഴ്ചയോടെ ആശുപത്രി പൂർണമായും കോവിഡ് കേന്ദ്രമായി പ്രവർത്തനം ആരംഭിക്കും. ടി കെ എസ് പുരം മെഡികെയർ ആശുപത്രി, കൊടുങ്ങല്ലൂർ ഒ കെ ആശുപത്രി, പൊയ്യ പ്രാഥമികാരോഗ്യകേന്ദ്രം, പെരിഞ്ഞനം കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ എന്നീ ആശുപത്രികളിലേക്കാണ് രോഗികളെ മാറ്റുന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala corona news update june 13

Next Story
വിദേശത്ത് നിന്നെത്തിയ 53 പേരുൾപ്പടെ സംസ്ഥാനത്ത് ഇന്ന് 85 പേർക്ക് കോവിഡ്; 46 പേർക്ക് രോഗമുക്തിcoronavirus, ICMR scientist tests positive, coronavirus tests in india, coronavirus pandemic, coronavirus testing centres, icmr, icmr on coronavirus testing, cornavirus test kits, coronavirus india cases
The moderation of comments is automated and not cleared manually by malayalam.indianexpress.com
X