Kerala Covid-19 News at a Glance: തിരുവനന്തപുരം: ക്വാറന്റൈൻ ചട്ടങ്ങളിലും കണ്ടെയ്ൻമെന്റ് സോൺ നിർണയത്തിലും സംസ്ഥാന സർക്കാർ നിർണായകമായ മാറ്റം കൊണ്ടുവന്ന ദിവസമാണ് ഇന്ന്. ഇനി മുതൽ കണ്ടെയ്ൻമെന്റ് സോണുകൾ പഞ്ചായത്തുകളിൽ വാർഡ് അടിസ്ഥാനത്തിലും നഗരസഭകളിൽ സബ് വാർഡ് അടിസ്ഥാനത്തിലുമാവും നിർണയിക്കുക. സംസ്ഥാനത്ത് തിരിച്ചെത്തുന്ന പ്രവാസികൾക്കും, ഇതര സംസ്ഥാനങ്ങളിൽ നിന്ന് മടങ്ങിവരുന്നവർക്കുമുള്ള ക്വാറന്റൈൻ മാനദണ്ഡങ്ങൾ വിദഗ്ധ സമിതി നിർദേശപ്രകാരം സർക്കാർ പുതുക്കുകയും ചെയ്തു.

കോവിഡ് വ്യാപനത്തിനെതിരേ ജാഗ്രത അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നത്തെ വാർത്താ സമ്മേളനത്തിലും ആവർത്തിച്ചു. വൈറസ് പെട്ടെന്ന് വിട്ടുപോവില്ലെന്നും അതിനെതിരായ ജാഗ്രത അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിൽ ഇന്ന് 83 പേർക്കാണ് പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചത്. ബുധനാഴ്ച 65, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ 91 വീതം എന്നിങ്ങനെയാണ് മുൻ ദിവസങ്ങളിലെ കോവിഡ് കേസുകൾ. വ്യാഴം വെള്ളി ശനി ദിവസങ്ങളിൽ ഇത് നൂറ് കടക്കുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച 111 പേർക്കും ശനിയാഴ്ച 108 പേർക്കും ഞായറാഴ്ച 107 പേർക്കുമായിരുന്നു കോവിഡ് സ്ഥിരീകരിച്ചിരുന്നത്.

ഇന്ന് ഒരു കോവിഡ് മരണം കൂടി സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കണ്ണൂർ ഇരിട്ടി സ്വദേശിയാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 18 ആയി വർധിച്ചു. അതേസമയം ഇന്ന് രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 62 പേരുടെ ഫലം നെഗറ്റീവായെന്നത് ആശ്വാസകരമായ വാർത്തയാണ്. ഒരു ദിവസം രോഗം ഭേദമാകുന്നവരുടെ ഏറ്റവും ഉയർന്ന കണക്കാണിത്.

Kerala Covid Tracker: ഇന്ന് 83 പേർക്ക് കോവിഡ്

കേരളത്തിൽ ഇന്ന് 83 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് ഒരു കോവിഡ് മരണം കൂടി സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കണ്ണൂർ ഇരിട്ടി സ്വദേശിയാണ് മരിച്ചത്. ഇയാൾക്ക് കരൾ രോഗമുണ്ടായിരുന്നെന്ന് മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

coronavirus, ICMR scientist tests positive, coronavirus tests in india, coronavirus pandemic, coronavirus testing centres, icmr, icmr on coronavirus testing, cornavirus test kits, coronavirus india cases
  • ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 27 പേർ വിദേശത്ത് നിന്നെത്തിയവരാണ്.
  • മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 37 പേർക്ക്  കോവിഡ് സ്ഥിരീകരിച്ചു.
  • ഇവരിൽ മഹാരാഷ്ട്രയിൽ നിന്ന് വന്ന 20 പേരും ഡൽഹിയിൽ നിന്നെത്തിയ ഏഴ് പേരും ഉൾപ്പെടുന്നു.
  • തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്ന് സംസ്ഥാനത്തേക്കെത്തിയ നാല് പേർക്കും പശ്ചിമ ബംഗാൾ മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുള്ള ഓരോരുത്തർക്കും രോഗം സ്ഥിരീകരിച്ചു.
  • അഞ്ച് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു.
  • 14 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
  • ഇതിൽ നാല് പേർ തൃശൂർ കോർപ്പറേഷനിലെ ശുചീകരണ തൊഴിലാളികളാണ്.
  • നാല് പേർ വെയർ ഹൗസിലെ ചുമട്ട് തൊഴിലാളികളാണ്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവർ: ജില്ല തിരിച്ചുള്ള കണക്ക്

  • തൃശൂർ – 25
  • പാലക്കാട് – 13
  • മലപ്പുറം – 10
  • കാസർഗോഡ് – 10
  • കൊല്ലം – 8
  • കണ്ണൂർ – 7
  • പത്തനംതിട്ട – 5
  • എറണാകുളം – 2
  • കോട്ടയം – 2
  • കോഴിക്കോട് – 1

ഇതുവരെ 2244 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതിൽ 1258 പേർ ചികിത്സയിലാണ്. 2,18,.949 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. അതിൽ 1922 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്.

62 പേരുടെ പരിശോധനാഫലം നെഗറ്റീവ്

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 62 പേരുടെ ഫലം ഇന്ന് നെഗറ്റീവായി. ഒരു ദിവസം രോഗം ഭേദമാകുന്നവരുടെ ഏറ്റവും ഉയർന്ന കണക്കാണിത്.

ഇന്ന് രോഗം ഭേദമായവരുടെ എണ്ണം:

  • തിരുവനന്തപുരം – 16
  • പാലക്കാട് – 13
  • കണ്ണൂർ – 8
  • തൃശൂർ – 7
  • എറണാകുളം – 6
  • കാസർഗോഡ് – 5
  • കോഴിക്കോട് – 3
  • മലപ്പുറം – 2
  • കൊല്ലം – 2

35 ഹോട്ട്സ്പോട്ടുകൾ ഒഴിവായി

സംസ്ഥാനത്തെ 35 ഹോട്ട്സ്പോട്ടുകൾ ഒഴിവായി. പാലക്കാട് രണ്ട് ഹോട്ട്സ്പോട്ടുകൾ കൂടി ഇന്ന് ഉൾപ്പെടുത്തി. ആകെ 133 ഹോട്ട് സ്പോട്ടുകളാണ് സംസ്ഥാനത്ത് നിലവിൽ.

ക്വറന്റൈൻ മാർഗരേഖ പുതുക്കുന്നു

വിദഗ്ദ്ധ സമിതി നിർദ്ദേശപ്രകാരം ക്വാറന്റൈൻ മാർഗനിർദ്ദേശം പുതുക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. വിദേശത്തു നിന്ന് വരുന്നവർക്ക് വീടുകളിൽ ക്വാറന്‍റീൻ സൗകര്യമുണ്ടെങ്കിൽ മുൻഗണനാ നിർദ്ദേശം നൽകിയ ശേഷം വീടുകളിലേക്ക് പോകാം. ക്വാറന്റൈൻ വിവരം പൊലീസിനും ആരോഗ്യവകുപ്പിനും  കൈമാറും. വീട്ടിൽ സൗകര്യമുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ചുമതല തദ്ദേശ സ്ഥാപനത്തിനാണ്.

കഴിഞ്ഞ വെള്ളിയാഴ്ച 111 പേര്‍ക്ക് പുതുതായി രോഗം ബാധിച്ചതാണ് ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന കണക്ക്. 83 പേര്‍ക്കാണ് ഇന്ന്…

Posted by Pinarayi Vijayan on Thursday, 11 June 2020

വീട്ടിൽ സൗകര്യമില്ലാത്തവർക്ക് സർക്കാർ സൗകര്യം നൽകും. പെയ്ഡ് ക്വാറന്‍റീൻ പ്രത്യേകം ആവശ്യപ്പെടുന്നവർക്ക് നൽകും. ക്വാറന്റൈൻ ലംഘിക്കുന്നവർക്കെതിരേ നിയമ നടപടി സ്വീകരിക്കും.

  • വീട്ടിൽ നിരീക്ഷണത്തിലുള്ളവർക്ക് ഓരോ കാര്യവും റിപ്പോർട്ട് ചെയ്യാൻ പ്രത്യേകം സംവിധാനം. ഫ്രണ്ട്‌ലൈൻ ട്രീറ്റ്മെന്റ് സൗകര്യവും ആരോഗ്യ വകുപ്പ് ഒരുക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലും പോകാവുന്നതാണ്. വിദഗ്ധ സമിതി നിർദേശപ്രകാരം ക്വറന്റീൻ മാർഗരേഖയിൽ മാറ്റം വരുത്തുന്നതായി മുഖ്യമന്ത്രി.
  • വിദേശത്ത് നിന്ന് എത്തുന്നവർ പ്രാഥമിക പരിശോധനകൾക്ക് ശേഷം സത്യവാങ്മൂലം എഴുതി വാങ്ങി വീടുകളിൽ ക്വറന്റീൻ സൗകര്യങ്ങളുള്ളവർക്ക് അവിടേക്ക് പോകാൻ അനുവദിക്കും. സ്വന്തം വാഹനത്തിലോ ടാക്സിയിലോ പോകാം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഇത് സംബന്ധിച്ച നിർദേശം നൽകും. നിശ്ചിത സമയത്ത് യാത്രക്കാർ വീട്ടിലെത്തിയോയെന്ന് പൊലീസ് ഉറപ്പ് വരുത്തും.

കേരളത്തില്‍ ഇന്ന് 83 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 25…

Posted by K K Shailaja Teacher on Thursday, 11 June 2020

  • വീട്ടിൽ സൗകര്യങ്ങളുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ്. സുരക്ഷിതമായ ക്വറന്റീൻ ഉറപ്പാക്കാൻ വീട്ടുകാർക്ക് ആവശ്യമായ ബോധവൽക്കരണം നടത്തും.
  • നിരീക്ഷണത്തിലുള്ളവർ ക്വറന്റീൻ ലംഘിച്ചാൽ നിയമനടപടി സ്വീകരിക്കും.
  • വീട്ടിൽ ക്വറന്റീൻ സൗകര്യം ഇല്ലാത്തവർക്ക് സർക്കാർ ക്വറന്റീൻ കേന്ദ്രത്തിലേക്ക് സ്വന്തം വാഹനത്തിലോ ടാക്സിയിലോ പോകാം.
  • പ്രത്യേകമായി ആവശ്യപ്പെടുന്നവർക്ക് പെയ്ഡ് ക്വറന്റീൻ സൗകര്യവും ഒരുക്കി കൊടുക്കും.

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് പുതിയ മാർഗരേഖ

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തുന്നവർക്കുള്ള മാർഗരേഖയും സംസ്ഥാന സർക്കാർ പുതുക്കി. നാട്ടിലേക്ക് വരുന്നവർ ഹോം ക്വാറന്റൈനിൽ കഴിയുന്നതിനുള്ള സത്യവാങ്ങ്മൂലം സമർപിക്കണം.സംസ്ഥാനത്ത് എത്തിയാൽ ക്വാറന്റൈനിൽ കഴിയുന്നതിനുള്ള സത്യവാങ്ങ്മൂലം കോവിഡ് ജാഗ്രതാ പോർട്ടൽ വഴി സമർപിക്കാൻ അവസരം നൽകും.

  • സംസ്ഥാനത്തേക്ക് എത്തുന്നതിന് മുമ്പ് സത്യവാങ്മൂലം നൽകണം.
  • സ്വന്തം വീടോ അനുയോജ്യമായ മറ്റൊരു വീടോ ഇതിനായി തിരഞ്ഞെടുക്കാം.
  • വീട്ടിൽ സൗകര്യമില്ലാത്തവർക്ക് ഇൻസ്റ്റിറ്റ്യൂഷണൽ ക്വറന്റീനോ പെയ്ഡ് ക്വറന്റീനോ തിരഞ്ഞെടുക്കാം.
  • സംസ്ഥാനത്ത് പ്രവേശിക്കുന്നതിന് അനുമതി നൽകുന്ന വിവരം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനം, പൊലീസ്, കോവിഡ് കെയർ നോഡൽ ഓഫീസർ, ജില്ല ഭരണകൂടം എന്നിവരെ അറിയിക്കണം.

കണ്ടെയ്മെന്റ് സോൺ നിർണയിക്കുന്നതിലും മാറ്റം

കണ്ടെയ്മെന്റ് സോൺ നിർണയിക്കുന്നതിലും സംസ്ഥാന സർക്കാർ മാറ്റം കൊണ്ടുവരികയാണ്. പുതിയ നിർദേശങ്ങൾ പ്രകാരം പഞ്ചായത്തുകളിൽ വാർഡ് തലത്തിലും നഗര സഭകളിൽ സബ് വാർഡ് തലത്തിലുമാണ് സോണുകൾ നിർണയിക്കുക.

  • എല്ലാ ദിവസവും രാത്രി 12 മണിക്ക് മുന്നോടിയായി കണ്ടെയ്മെന്ര് സോൺ വിഞ്ജാപനം ചെയ്യും.
  • പഞ്ചായത്ത് തലത്തിൽ കണ്ടെയ്മെന്റ് സോൺ വാർഡ് തലത്തിലും കോർപ്പറേഷൻ തലത്തിൽ സബ്‌വാർഡ് തലത്തിലുമായിരിക്കും.
  • ചന്ത, തുറമുഖം, കോളനി, റെസിഡൻഷ്യൽ ഏരിയ തുടങ്ങിയ ഇടങ്ങളിൽ പ്രാദേശിക സാഹചര്യം അനുസരിച്ച് കണ്ടെയ്ൻമെന്റ് സോൺ നിർണയിക്കാം

Covid-19, കോവിഡ് 19, Coronavirus, കൊറോണ വൈറസ്, India Covid Positive Cases, ഇന്ത്യയിലെ കോവിഡ് പോസിറ്റീവ് കേസുകൾ, coronavirus symptoms,symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, coronavirus news, കൊറോണ വൈറസ് വാർത്തകൾ, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, iemalayalam, ഐഇ മലയാളം

  • പ്രാദേശിക തലത്തിൽ സമ്പർക്കത്തിലൂടെ ഒരാൾക്ക് രോഗം പടർന്നാലും ഒരു വീട്ടിൽ ക്വറന്റീനിൽ കഴിയുന്ന രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചാലും ഒറു വാർഡിൽ പത്ത് പ്രൈമറി കോണ്ടാക്ടിലുള്ളവർ നിരീക്ഷണത്തിലായൽ. ഒരു വാർഡിൽ സെക്കൻഡറി കോണ്ടാക്ടിലുള്ള 25 പേർ നിരീക്ഷണത്തിലായാൽ, രോഗവ്യാപന സാധ്യത വർധിച്ചാലും കണ്ടെയ്മെന്റ് സോണായി മാറുന്നത്.
  • ഏഴ് ദിവസത്തേക്കായിരിക്കും തുടക്കത്തിൽ നിശ്ചയിക്കുക. നീട്ടുന്ന കാര്യം ജില്ല കലക്ടറുടെ ശുപാർശപ്രകാരമായിരിക്കും.
  • വാർഡുകളിലെ 50 ശതമാനത്തിലധികം കണ്ടെയ്മെന്റ് സോണുകളുള്ള തദ്ദേശസ്വയംഭരണ സ്ഥാപനം റെഡ് കളർ കോഡന്റ് ലോക്കൽ സെൽഫ് ഗവൺമെന്റാകും.
  • വിദേശത്ത് നിന്നും മറ്റ് സംസ്ഥാനത്ത് നിന്നും വീട്ടിൽ ക്വറന്റീനിൽ കഴിയുന്ന ആർക്കെങ്കിലും കോവിഡ് സ്ഥിരീകരിച്ചാൽ ആ വീടും അതിനോട് ചേർന്നുള്ള നിശ്ചിത സ്ഥലവും കണ്ടെയ്മെന്റ് സോണാകും.

24 മണിക്കൂറിനിടെ 5044 സാംപിളുകള്‍ പരിശോധിച്ചു

5044 സാമ്പിളുകളാണ് ഇന്ന് പരിശോധന നടത്തിയത്. ഇതുവരെ 2244 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിൽ 1258 പേർ ചികിത്സയിലാണ്. 2,18,.949 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. അതിൽ 1922 പേരാണ് ആശുപത്രികളിൽ. ഇന്ന് മാത്രം 231 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇതുവരെ 1,03, 757 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 2873 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്. ഇത് വരെ സെന്‍റിനൽ സർവൈലൻസിന്‍റെ ഭാഗമായി 27,118 സാമ്പിളുകളാണ് ശേഖരിച്ചത്. ഇതിൽ 25,757 സാമ്പിളുകൾ നെഗറ്റീവായി.

സംസ്ഥാനത്ത് തിരിച്ചെത്തിയവർ 2,19,492

ഇതര സംസ്ഥാനങ്ങളിൽനിന്നും വിദേശരാജ്യങ്ങളിൽ നിന്നും ഇതുവരെ 2,19,492 പേർ സംസ്ഥാനത്ത് തിരിച്ചെത്തി. വിദേശത്ത് നിന്ന് 38,881 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന്  1,50,621 പേരമാണ് മടങ്ങിയെത്തിയത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരിൽ 63.63% റെഡ് സോണുകളിൽ നിന്ന് വന്നവരാണ്.

irctc, irctc website, irctc train enquiry, irctc login, irctc availability, irctc share price, irctc news, irctc customer care, irctc pnr, irctc air, irctc app, train running status, train number, train schedule, train live status train pnr, ട്രെയിന്‍, ട്രെയിന്‍ time, ട്രെയിന്‍ ടൈം, ട്രെയിന്‍ ടൈം ടേബിള്‍, ട്രെയിന്‍ സമയം, ട്രെയിന്‍ ട്രെയിന്‍ സമയം കോഴിക്കോട്, ട്രെയിന്‍ ട്രെയിന്‍ സമയം കോഴിക്കോട് കണ്ണൂര്‍, ട്രെയിന്‍ യാത്ര വിവരണം, ട്രെയിന്‍ യാത്ര, ട്രെയിന്‍ ഗതാഗതം

സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയവരിൽ 63 ശതമാനം റെഡ് സോണിൽ നിന്ന്

ഇതര സംസ്ഥാനങ്ങളിൽനിന്നും വിദേശരാജ്യങ്ങളിൽ നിന്നും സംസ്ഥാനത്ത് മടങ്ങിയെതത്തിയവരിൽ 63 ശതമാനം ആളുകൾ വന്നത് റെഡ് സോണുകളിൽനിന്നെന്ന് മുഖ്യമന്ത്രി.

സംസ്ഥാനത്ത് തിരിച്ചെതത്തിയവരിൽ  വിദേശത്ത് നിന്ന് എത്തിയവർ 17.71 ശതമാനവും മറ്റ് സംസ്ഥാനങ്ങളിൽ നിന്നു വന്നവർ 82.29 ശതമാനവുമാണ്. ഇതിൽ 63.61 ശതമാനം പേർ റെഡ് സോണുകളിൽ നിന്നാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വൈറസ് പെട്ടെന്ന് പോവില്ല

കൊറോണ വൈറസ് പെട്ടെന്ന് പോവില്ലെന്നും ജാഗ്രത അനിവാര്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈറസ് പെട്ടെന്ന് പോവില്ല. അതിന്റെ തീവ്രത കൂടിയിട്ടേയുള്ളൂ. കുറഞ്ഞിട്ടില്ല. ഇത് പെട്ടെന്ന് അവസാനിക്കില്ല. വൈറസ് കൂടെയുണ്ടാവും. അതിന് അനുസരിച്ച് ജീവിക്കണം. വൈറസിനെതിരായ ജാഗ്രത വിജയിക്കും. ആ ജാഗ്രത പുലർത്തേണ്ട സാഹചര്യം മനസ്സിലാവാത്തവരെ പറഞ്ഞു മാറ്റിയെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദീർഘദൂര ട്രെയിനുകളിൽ വരുന്നവർ മറ്റു ട്രെയിനുകളിൽ കയറി കബളിപ്പിക്കുന്നതായി മുഖ്യമന്ത്രി

സംസ്ഥാനത്തേക്ക് ദീർഘദൂര ട്രെയിനുകളിൽ വരുന്നവർ, ഒരിടത്ത് ഇറങ്ങി അവിടെ നിന്ന് മറ്റൊരു ട്രെയിനിൽ കയറി യാത്ര തുടർന്ന് പരിശോധന വെട്ടിക്കുന്നതായി മുഖ്യമന്ത്രി. അത്തരക്കാരെ കഴിഞ്ഞ ദിവസം കണ്ടെത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

train, ട്രെയിൻ, train restart, Coronavirus, കൊറോണ വൈറസ്, Covid-19, കോവിഡ്-19 coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, ppe, ventilator, പിപിഇ, വെന്റിലേറ്റർ, PM, Prime Minister, PM Modi, Modi, Narendra Modi, പ്രധാനമന്ത്രി, പ്രധാനമന്ത്രി മോഡി, മോഡി, നരേന്ദ്ര മോഡി, ആരോഗ്യ മന്ത്രാലയം, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, corona kerala live updates, covid 19 live updates, corona kerala live, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍,Covid Kasrgod, കാസർകോഡ് കോവിഡ്,coronavirus update,coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്,red zone, റെഡ് സോൺ, orange zone, ഓറഞ്ച് സോൺ, green zone, ഗ്രീൻ സോൺ, kerala, കേരളം, lockdown, ലോക്ക്ഡൗൺ, Norka, നോർക്ക, Norka Registration , നോർക്ക രജിസ്ട്രേഷൻ, iemalayalam, ഐഇ മലയാളംa

“അത്തരം നടപടികൾ ഒരു തരത്തിലും സ്വീകരിക്കരുത്. പത്തനംതിട്ട ജില്ലയിലെ ഹൃദ്രോഗ ആശുപത്രിയിലെത്തിയ ആൾ ബെംഗളൂരുവിൽ നിന്ന് വന്നതാണെന്ന കാര്യം മറച്ചുവച്ചു. ആൻജിയോപ്ലാസ്റ്റിക്ക് ശേഷം രോഗി മരിച്ചു. പിന്നീടാണ് യാത്രാവിവരം അറിഞ്ഞത്. ആശുപത്രി പ്രതിസന്ധിയിലായി. രണ്ട് ദിവസം കഴിഞ്ഞ് കൊവിഡ് നെഗറ്റീവാണെന്ന് തിരിച്ചറിഞ്ഞു. ഉന്നത വിദ്യാഭ്യാസമുള്ള കുടുംബമായിട്ടും വിവരം മറച്ചുവെച്ചത് പ്രത്യേകം ശ്രദ്ധിക്കണം. സമൂഹത്തിന്‍റെ പൊതുവായ കരുതലിന്റെ കാര്യമാണ് വിവരം അറിയിക്കുകയെന്നത്.”-  മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ചയാൾക്ക് വൈറസ് ബാധയില്ല

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിൽ കോവിഡ്-19 നിരീക്ഷണത്തിലിരിക്കെ മരിച്ചയാൾക്ക് വൈറസ് ബാധയില്ലെന്ന് സ്രവ പരിശോധനാ ഫലം. വളാഞ്ചേരി സ്വദേശി അബ്ദുൾ മജീദാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു മരണം. മജീദിന് കോവിഡ് ലക്ഷണങ്ങൾ ഇല്ലായിരുന്നെന്ന് ആശുപത്രി അധികൃതർ പറഞ്ഞിരുന്നു.

ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങളുള്ള അബ്ദുള്‍ മജീദ് നേരത്തെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ന്യൂമോണിയയെ തുടർന്ന് ഇന്നലെയാണ് ഇദ്ദേഹത്തെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.

പ്രവാസികളുടെ മടങ്ങി വരവ്: മൂന്നാം ഘട്ടത്തിന് തുടക്കം

ന്യൂഡൽഹി: വിദേശത്തു നിന്ന് പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള വന്ദേ ഭാരത് ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തിനു ഇന്നു തുടക്കം. നാൽപത്തി മൂന്ന് രാജ്യങ്ങളിലേക്കായി 386 സർവീസുകളാണ് ഇന്ത്യയിൽ നിന്ന് മൂന്നാം ഘട്ടത്തിൽ ഉള്ളത്. ഇതിൽ 76 സർവീസുകൾ കേരളത്തിലേക്കാണ്. കർശന പരിശോധനകൾക്ക് ശേഷമാണ് മടങ്ങിയെത്തുന്ന പ്രവാസികൾക്ക് ക്വാറന്റൈൻ അനുവദിക്കുക. രോഗലക്ഷണമുള്ളവർക്ക് പ്രത്യേക ക്വാറന്റൈൻ സൗകര്യമുണ്ടായിരിക്കും.

flight service, Covid 19 Evacuation, പ്രവാസികൾ നാട്ടിലേക്ക്, vande bharat mission, flights to india, india flight timings, air tickets to ndia, air ticket booking site, air ticket booking procedure, embassy air tickets, air india flights to Kochi, air India Flights to Kozhikkode, air india flights to trivandrum, air india flights to Kannur, air india express flights to Kochi, air India express Flights to Kozhikkode, air india express flights to trivandrum, air india express flights to Kannur, ships to India, vande bharat mission news, vande bharat mission flight plan, mea flight plan for indians abroad, mha flight plan, mha flight plan india, flight plan, flight start date in india, flight start date, flight start date in india news, mea flight plan for indians abroad, mea, mea news, vande bharat mission mea, vande bharat mission latest news, indians stranded in dubai airport, ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങിയ ഇന്ത്യാക്കാര്‍, ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളികള്‍,flights to evacuate NRIs, പ്രവാസികളെ ഒഴിപ്പിക്കാന്‍ വിമാന സര്‍വീസ്‌, iemalayalam, ഐഇമലയാളം

ജൂലൈ ഒന്നോടെ ദൗത്യത്തിന്റെ മൂന്നാം ഘട്ടം പൂർത്തിയാകുമ്പോൾ തിരികെ കൊണ്ടുവരാനാകുക ആകെ രജിസ്റ്റർ ചെയ്‌തവരിൽ 45 ശതമാനത്തോളം പേരെ മാത്രമാണ്. ചാർട്ടേഡ് വിമാനങ്ങളിലെ നിരക്ക് വർധനയും കൂടുതൽ സ്വകാര്യ വിമാനങ്ങളെ ദൗത്യത്തിന്റെ ഭാഗമാക്കാത്തതും പ്രവാസികളുടെ മടക്കത്തിന് പ്രതിസന്ധിയാകുന്നുണ്ട്.

‘സമ്പൂർണ ലോക്ക്ഡൗൺ’ വാർത്ത വ്യാജമെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ

രാജ്യത്ത് ഈ മാസം 15 മുതൽ സമ്പൂർണ ലോക്ക്ഡൗൺ നിലവിൽ വരുമെന്ന വാർത്ത വ്യാജമെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ(പിഐബി). ഇതുവരെ കേന്ദ്ര സർക്കാർ ഇങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ലെന്ന് പിഐബി വ്യക്തമാക്കി. ഇത്തരത്തിലുള്ള വ്യാജപ്രചരണങ്ങൾ തള്ളിക്കളയണമെന്ന് പിഐബി ട്വീറ്റ് ചെയ്‌തു.

chennai, lockdown, ie malayalam

രാജ്യത്ത് വീണ്ടും സമ്പൂർണ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്ന തരത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ച നടക്കുന്നുണ്ട്.കേന്ദ്ര ആഭ്യന്തരമന്ത്രാലയം രാജ്യത്ത് വീണ്ടും സമ്പൂർണ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചേക്കുമെന്ന തരത്തിൽ ഒരു ഹിന്ദി വാർത്താചാനലിന്റെ സ്‌ക്രീൻഷോട്ടാണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ശബരിമല: മിഥുന മാസ പൂജയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കില്ല

ശബരിമലയിൽ മിഥുന മാസ പൂജയ്ക്ക് നട തുറക്കുമ്പോള്‍ ഭക്തരെ പ്രവേശിപ്പിക്കില്ല. വസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസുവും തന്ത്രി കണ്ഠരര് മഹേഷ് മോഹനരും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഈ വർഷത്തെ ഉത്സവം വേണ്ടെന്ന് വയ്ക്കാനും യോഗത്തിൽ തീരുമാനമായി.

Read More: ശബരിമല ഉത്സവം ഉപേക്ഷിച്ചു, മാസ പൂജയ്ക്ക്‌ ഭക്തരെ പ്രവേശിപ്പിക്കില്ല

കണ്ണൂർ യൂണിവേഴ്സിറ്റി: പരീക്ഷാ കേന്ദ്രങ്ങൾ മാറ്റാം

കോവിഡ് -19 വ്യാപന സാഹചര്യം പരിഗണിച്ച് കണ്ണൂർ യൂണിവേഴ്സിറ്റി അഫീലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റർ എം. സി. എ./ എം. സി. എ. ലാറ്ററൽ എൻട്രി (മെയ് 2020) പരീക്ഷക്ക് രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ചാല, ഡോൺബോസ്‌കോ കോളേജ് അങ്ങാടികടവ്, ഐ. റ്റി. ഇ. സി. നീലേശ്വരം ക്യാംപസ് എന്നീ പരീക്ഷാ കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാം. ഓൺലൈൻ അപേക്ഷയുടെ പ്രിൻറ് ഔട്ട് പഠിച്ചുകൊണ്ടിരിക്കുന്ന കോളേജിലെ പ്രിൻസിപ്പൽ/ അസിസ്റ്റന്റ് ഡയറക്ടർ സാക്ഷ്യപ്പെടുത്തണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.