Latest News

പുതുതായി രോഗം സ്ഥിരീകരിച്ചവർ കുറവ്, നെഗറ്റീവ് ഫലം കൂടുതൽ: അറിയാം ഇന്നത്തെ കോവിഡ് വാര്‍ത്തകള്‍

Kerala Covid-19 Newswrap: സമ്പർക്കം കാരണം കോവിഡ് ബാധിച്ചവരുടെ എണ്ണത്തിലും ഇന്ന് കുറവുണ്ട്. എന്നാൽ ഗൾഫ് രാജ്യങ്ങളിൽ മലയാളികൾ കോവിഡ് ബാധിച്ച് മരണപ്പെടുന്നത് വലിയ ആശങ്കയുയർത്തുന്നു

Covid-19 Kerala, കോവിഡ്- 19  കേരള,  Corona Kerala, Coronavirus Kerala, കൊറോണ വൈറസ്, Pinarayi Vijayan, പിണറായി വിജയൻ, KK Shailaja, കൊറോണ വൈറസ്, coronavirus symptoms, covid 19, കോവിഡ് 19, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി,  corona death toll, recovery rate, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, kozhikode,malappuram, thrissur, kochi, ernakulam, thiruvananthapuram, kannur, kollam, palakkad, kasaragod, kottayam, alappuzha, pathanamthitta, wayanad, covid, കോഴിക്കോട്, മലപ്പുറം, തൃശൂർ, കൊച്ചി, എറണാകുളം, തിരുവനന്തപുരം, കണ്ണൂർ, കൊല്ലം, പാലക്കാട്, കാസർഗോഡ്, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, വയനാട്, കോവിഡ്, covid news, കോവിഡ് വാർത്തകൾ, district news, ജില്ലാ വാർത്തകൾ, covid district news, കോവിഡ് ജില്ലാ വാർത്തകൾ, iemalayalam, ഐഇ മലയാളം

Kerala Covid-19 News at a Glance: കഴിഞ്ഞ അഞ്ച് ദിവസങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് കോവിഡ്-19 സ്ഥീരീകരിക്കുന്നവരുടെ എണ്ണത്തിൽ ശ്രദ്ധേയമായ കുറവുണ്ടായ ദിവസമാണ് ഇന്ന്. 65 പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത്. പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം തുടർച്ചയായി 90 കടന്ന അഞ്ച് ദിവസത്തിനു ശേഷമാണ് ഇന്നത് 65ൽ ഒതുങ്ങിയത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ 91 വീതം കോവിഡ് കേസുകളായിരുന്നു സംസ്ഥാനത്ത് പുതുതായി കണ്ടെത്തിയത്. വ്യാഴം വെള്ളി ശനി ദിവസങ്ങളിൽ ഇത് നൂറ് കടക്കുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച 111 പേർക്കും ശനിയാഴ്ച 108 പേർക്കും ഞായറാഴ്ച 107 പേർക്കുമായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്.


കോവിഡ് ചികിത്സയ്ക്ക് ശേഷം നെഗറ്റീവ് ഫലം ലഭിച്ചവരുടെ എണ്ണത്തിൽ ഇന്ന് വർധനവുണ്ടായെന്നതും ആശ്വാസകരമാണ്. 57 പേരുടെ പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ലഭിച്ചത്. ചൊവ്വാഴ്ച 34 പേർക്കും തിങ്കളാഴ്ച 11 പേർക്കും മാത്രമായിരുന്നു നെഗറ്റീവ് ഫലം ലഭിച്ചത്. ഞായർ- 42, ശനി- 50, വെള്ളി-22 എന്നിങ്ങനെയായിരുന്നു അതിനു മുൻപുള്ള ദിവസങ്ങളിൽ നെഗറ്റീവ് ഫലം ലഭിച്ച കോവിഡ് ബാധിതരുടെ എണ്ണം.

സംസ്ഥാനത്ത് ഇന്ന് 65 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, തൃശൂര്‍…

Posted by Pinarayi Vijayan on Wednesday, 10 June 2020

സമ്പർക്കം കാരണം കോവിഡ് ബാധിച്ചവരുടെ എണ്ണത്തിലും ഇന്ന് കുറവുണ്ട്. അഞ്ച് പേരാണ് ഇന്ന് പുതുതായി കോവിഡ് സ്ഥിരീകരിച്ചവരിൽ സമ്പർക്കത്തെത്തുടർന്ന് രോഗബാധിതരായവർ. ചൊവ്വാഴ്ച ഇത് 10 പേരും തിങ്കളാഴ്ച എട്ട് പേരുമായിരുന്നു കോവിഡ് സ്ഥിരീകരിച്ചവരിൽ സമ്പർക്കം കാരണം രോഗം ബാധിച്ചിരുന്നവർ. ഇതിനിടയിലും ഗൾഫ് രാജ്യങ്ങളിൽ മലയാളികൾ കോവിഡ് ബാധിച്ച് മരണപ്പെടുന്നത് വലിയ ആശങ്കയുയർത്തുന്നു. ആറ് ഗൾഫ് രാജ്യങ്ങളിലായി 200ൽ അധികം മലയാളികളാണ് ഇതിനകം  കോവിഡ് ബാധിച്ച് മരിച്ചത്.

Kerala Covid Tracker: ഇന്ന് 65 പേർക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 65 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതിൽ തൃശൂരിൽ നിന്നുള്ള ഒരാൾക്ക് മരണശേഷമാണ് കോവിഡ് സ്ഥിരീകരിച്ചത്.

  • ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 34 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നു വന്നതാണ്: യുഎഇ- 22, കുവൈറ്റ്- 4, ഒമാന്‍ – 3, നൈജീരിയ- 2, റഷ്യ – 2, സൗദി അറേബ്യ- 1
  • 25 പേരാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു വന്നവർ: മഹാരാഷ്ട്ര- 9, തമിഴ്‌നാട്- 9, ഡല്‍ഹി – 3, കര്‍ണാടക – 1, അരുണാചല്‍ പ്രദേശ് – 1, ഗുജറാത്ത് – 1, ഉത്തര്‍പ്രദേശ് – 1
  • അഞ്ച് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തൃശൂര്‍-2, തിരുവനന്തപുരം-2, കോഴിക്കോട്-1

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവർ: ജില്ല തിരിച്ചുള്ള കണക്ക്

  • കോഴിക്കോട്- 10
  • തൃശൂര്‍- 9
  • മലപ്പുറം- 7
  • തിരുവനന്തപുരം- 6
  • പാലക്കാട്- 6
  • കൊല്ലം- 4
  • ഇടുക്കി- 4
  • എറണാകുളം- 4
  • വയനാട്- 4
  • കണ്ണൂര്‍- 4
  • പത്തനംതിട്ട- 3
  • കോട്ടയം-3
  • ആലപ്പുഴ- 1

കോവിഡ് ബാധിച്ച് മരിച്ചവർ 17

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആയി വർധിച്ചു. ഈ മാസം ഏഴിന് തൃശൂര്‍ ജില്ലയില്‍ മരണമടഞ്ഞ കുമാരന്‍ (87) എന്ന വ്യക്തിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് മരണ സംഖ്യ വർധിച്ചത്. ഇദ്ദേഹത്തിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്കായി ആലപ്പുഴയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അയച്ചിരുന്നു. അദ്ദേഹത്തിന് ഇന്ന് കോവിഡ്-19 സ്ഥിരീകരിക്കുകയും ചെയ്തു.

കേരളത്തില്‍ ഇന്ന് 65 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, തൃശൂര്‍…

Posted by K K Shailaja Teacher on Wednesday, 10 June 2020

അഞ്ച് പുതിയ ഹോട്ട് സ്പോട്ടുകൾ

ഇന്ന് സംസ്ഥാനത്ത് പുതുതായി അഞ്ച് ഹോട്ട് സ്‌പോട്ടുകൾ ഉൾപ്പെടുത്തി. കോട്ടയം, മലപ്പുറം,  കാസർഗോഡ് ജില്ലകളിലാണ് പുതിയ ഹോട്ട്സ്പോട്ടുകൾ.

  • കോട്ടയം | അയ്മനം, മാടപ്പള്ളി, ഇടയിരിക്കപ്പുഴ,
  • മലപ്പുറം |  ആതവനാട്,
  • കാസര്‍ഗോഡ് | വലിയപറമ്പ്

സംസ്ഥാനത്ത് നിലവിൽ 163 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

57 പേരുടെ പരിശോധനാഫലം നെഗറ്റീവ്

സംസ്ഥാനത്ത് കോവിഡ് സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 57 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

നെഗറ്റീവ് ഫലം ലഭിച്ചവരുടെ, ജില്ല തിരിച്ചുള്ള കണക്ക്:

  • കണ്ണൂര്‍-13
  • കാസര്‍ഗോഡ്-11
  • ആലപ്പുഴ-7
  • പത്തനംതിട്ട- 6
  • വയനാട്- 6
  • കൊല്ലം-4
  • തിരുവനന്തപുരം- 3
  • കോഴിക്കോട്- 3
  • കോട്ടയം- 2
  • എറണാകുളം- 2

1238 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 905 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

24 മണിക്കൂറിനിടെ 4689 സാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 4689 സാംപിളുകളാണ് പരിശോധിച്ചത്. ഇതുവരെ 98,304 വ്യക്തികളുടെ  സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 93,475 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്.

മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 22,950 സാംപിളുകള്‍ നെഗറ്റീവ്

സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 24,508 സാംപിളുകള്‍ ശേഖരിച്ചതില്‍ 22,950 സാമ്പിളുകള്‍ നെഗറ്റീവ് ആയി. 6,364 റിപ്പീറ്റ് സാമ്പിള്‍ ഉള്‍പ്പെടെ ആകെ 1,31,006 സാമ്പിളുകളാണ് പരിശോധിച്ചത്.

2,10,592 പേര്‍ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,10,592 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 2,08,748 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1844 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 206 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സംസ്ഥാനത്ത് തിരിച്ചെത്തിയവർ 2,07,194

ഇതര സംസ്ഥാനങ്ങളിൽനിന്നും വിദേശരാജ്യങ്ങളിൽ നിന്നും സംസ്ഥാനത്ത് ആകെ 2,07,194 പേരാണ് ഇതുവരെ തിരിച്ചെത്തിയത്.

  • എയര്‍പോര്‍ട്ട് വഴി- 53,545
  • സീപോര്‍ട്ട് വഴി- 1621
  • ചെക്ക് പോസ്റ്റ് വഴി- 1,28,732
  • റെയില്‍വേ വഴി- 23,296

resumption of flights, international passenger flights, international flights, domestic flights, Aviation Minister, Hardeep Singh Puri, before August, August, June, July, coronavirus, covid, covid-19, lockdown, കോവിഡ് 19, അന്താരാഷ്ട്ര വിമാന സർവീസുകൾ, അന്താരാഷ്ട്ര വിമാന സർവീസ്, ഓഗസ്റ്റ്, കേന്ദ്ര വ്യോമയാന മന്ത്രി, വ്യോമയാന മന്ത്രി, ഹർദീപ് സിങ്ങ് പുരി, ie malayalam, ഐഇ മലയാളം

ഗൾഫിൽ മൂന്ന് മലയാളികൾ മരിച്ചു

കോവിഡ്-19 ബാധിച്ച് ഗൾഫിൽ മൂന്ന് മലയാളികൾ മരിച്ചു. ചെങ്ങന്നൂർ സ്വദേശി രാധാകൃഷ്ണൻ നായർ (57- ദുബായ്) ആനങ്ങാടി സ്വദേശി അബ്ദുൽ ഹമീദ് (50- റിയാദ്) ചാവക്കാട് സ്വദേശി അബ്ദുൽ ജബാർ (58- മസ്കത്ത്) എന്നിവരാണ് മരിച്ചത്. ഇതുവരെ 207 മലയാളികളാണ് ആറ് ഗൾഫ് രാജ്യങ്ങളിലായി കോവിഡ് ബാധിച്ച് മരിച്ചത്.

രണ്ട് നിരീക്ഷണത്തിലുള്ളവരുടെ ആത്മഹത്യ: അന്വേഷണത്തിന് ഉത്തരവിട്ടു

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കോവിഡ് ഐസൊലേഷൻ വാർഡിൽ കഴിയുന്ന രണ്ടുപേരെ ഇന്ന് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയതിൽ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു.

നെടുമങ്ങാട് സ്വദേശിയും ആനാട് സ്വദേശിയും ആണ് ഇന്ന് വ്യത്യസ്ത സമയങ്ങളിലായി മരിച്ചത്. ഇതിൽ ആനാട് സ്വദേശിയെ കഴിഞ്ഞ ദിവസം  മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ കോവിഡ് ഐസൊലേഷൻ വാർഡിൽ നിന്നും അധികൃതരുടെ അനുവാദമില്ലാതെ പുറത്തു പോയ ശേഷം തിരികെയെത്തിച്ചിരുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളേജ്

ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ ഐസൊലേഷൻ വാർഡിലെത്തിയ ആശുപത്രി ജീവനക്കാർ യുവാവിനെ റൂമിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇയാളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കിയെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

നെടുമങ്ങാട് സ്വദേശിയെ ഇന്ന് വൈകിട്ടാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മാനസിക സംഘര്‍ഷങ്ങളാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

Read More: ഐസൊലേഷനിൽ ചികിത്സയിലായിരുന്ന കോവിഡ് രോഗി ആത്മഹത്യ ചെയ്തു

വീട്ടിലിരുന്ന് ഡോക്ടറെ കാണാം

വീട്ടിലിരുന്ന് ഡോക്ടറെ കാണാന്‍ കഴിയുന്ന ടെലി മെഡിസിന്‍ കണ്‍സള്‍ട്ടേഷന്റെ ലോഞ്ചിംഗ് ആദ്യ ടെലി കണ്‍സള്‍ട്ടേഷന്‍ സ്വീകരിച്ചുകൊണ്ട് നിര്‍വഹിച്ചു. സി-ഡാക് (മൊഹാലി) വികസിപ്പിച്ചെടുത്ത ഈ പ്ലാറ്റ്‌ഫോം ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തിനനുയോജ്യമാംവിധം മാറ്റുകയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തെ ട്രയല്‍ റണ്ണിന് ശേഷമാണ് ടെലി മെഡിസിന് തുടക്കമാകുന്നത്.

വീട്ടിലിരുന്ന് ഡോക്ടറെ കാണാന്‍ കഴിയുന്ന ടെലി മെഡിസിന്‍ കണ്‍സള്‍ട്ടേഷന്റെ ലോഞ്ചിംഗ് ആദ്യ ടെലി കണ്‍സള്‍ട്ടേഷന്‍…

Posted by K K Shailaja Teacher on Tuesday, 9 June 2020

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ആശുപത്രി സന്ദര്‍ശനം പരമാവധി ഒഴിവാക്കി ജനങ്ങള്‍ക്ക് മികച്ച വൈദ്യസഹായം ലക്ഷ്യമിട്ടാണ് ടെലി കണ്‍സള്‍ട്ടേഷന്‍ തുടങ്ങിയത്. സ്മാര്‍ട്ട് ഫോണോ, കമ്പൂട്ടറോ, ലാപ്‌ടോപ്പോ, ഇന്റര്‍നെറ്റ് കണക്ഷനുമാണ് ഇതിന് വേണ്ടത്. esanjeevaniopd.in/kerala എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത ശേഷം ഈ സേവനം ഉപയോഗിക്കാവുന്നതാണ്. ലോഗിന്‍ ചെയ്ത ശേഷം വീഡിയോ കോണ്‍ഫറന്‍സ് വഴി ഡോക്ടറോട് നേരിട്ട് രോഗ വിവരത്തെപ്പറ്റി സംസാരിക്കാവുന്നതാണ്. ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന് ശേഷം മരുന്ന് കുറിപ്പടി ഉടന്‍ തന്നെ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

doctor, mbbs, ie malayalam

രാവിലെ 8 മണിമുതല്‍ രാത്രി 8 മണിവരെയാണ് ടെലി മെഡിസിന്‍ ഒ.പി. പ്രവര്‍ത്തിക്കുക. ദിശ കോള്‍ സെന്ററിന്റെ സഹകരണത്തോടെ ആരോഗ്യ കേരളത്തിന്റെ 7 മെഡിക്കല്‍ ഓഫീസര്‍മാര്‍ ഉള്‍പ്പെടെ പരിശീലനം ലഭിച്ച 32 സര്‍ക്കാര്‍ ഡോക്ടര്‍മാരാണ് ആദ്യഘട്ടത്തില്‍ സേവനം നല്‍കുക. എല്ലാ ആശുപത്രികളിലേക്കും ഈ ടെലികണ്‍സള്‍ട്ടേഷന്‍ സംവിധാനം വ്യാപിപ്പിക്കാനാണ് ശ്രമിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ദിശ 1056 എന്ന നമ്പരില്‍ വിളിക്കാവുന്നതാണ്.

നിതിൻ ചന്ദ്രന് വിട

നിതിൻ ചന്ദ്രന് ജന്മനാടിന്റെ വിട. ഗർഭിണിയായ തന്നെ ദുബായിൽനിന്ന് നാട്ടിലെത്തിക്കാൻ സുപ്രീം കോടതി വരെ നീണ്ട പോരാട്ടം നടത്തിയ ആതിരയുടെ  ഭർത്താവായ ചന്ദ്രൻ ഞായറാഴ്ചയാണ് മരണപ്പെട്ടത്. ദുബായിൽനിന്ന് നിതിൻ ചന്ദ്രന്റെ മൃതദേഹം  ഇന്ന് രാവിലെയാണ് കൊച്ചിയിൽ എത്തിച്ചത്. മൃതദേഹം 12 മണിയോടെ പേരാമ്പ്ര മുയിപ്പോത്തെ വീട്ടിൽ എത്തിച്ചു. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം വീട്ടുവളപ്പിൽ സംസ്കാരം നടത്തി. മുൻകൂട്ടി തയാറാക്കിയ പട്ടികയിൽ ഉൾപ്പെട്ടവരെ മാത്രമേ വീട്ടുവളപ്പിൽ പ്രവേശിപ്പിച്ചുള്ളൂ.

athira, nithin, vandebharat mission, supreme court,
നിതിനും ആതിരയും

ഞായറാഴ്ച രാത്രി ഉറക്കത്തിനിടെയായിരുന്നു നിതിന്റെ മരണം. ഒരു മാസം മുമ്പ് വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായുള്ള ആദ്യ വിമാനത്തില്‍ മേയ് ഏഴിന്‌ ആതിര നാട്ടിലെത്തിയിരുന്നു. നിതിന്‍ ഗള്‍ഫില്‍ തുടരുകയായിരുന്നു. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തിനും ഹൃദ്രോഗത്തിനും ചികിത്സയിലായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ അധികരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്.

ഇന്നാണ് നിതിൻ ചന്ദ്രന്റെ മരണവാർത്ത ആതിര അറിഞ്ഞത്. ഗർഭിണി ആയിരുന്ന ആതിരയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.  ആതിര പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. തുടർന്നാണ് മരണ വാർത്ത അവരെ അറിയിച്ചത്. നിതിനെ അവസാനമായി കാണണമെന്ന് ആതിര ആവശ്യപ്പെട്ടതിനെ തുടർന്ന് വീൽചെയറിൽ ആതിരയെ മോര്‍ച്ചറിക്ക് സമീപം എത്തിച്ച് മൃതദേഹം കാണിക്കാനുള്ള സൗകര്യം ഒരുക്കുകയും ചെയ്തിരുന്നു.

ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ഹാന്‍ഡ്‌വാഷ് വിപണിയില്‍

Covid-19 Kerala, കോവിഡ്- 19  കേരള,  Corona Kerala, Coronavirus Kerala, കൊറോണ വൈറസ്, Pinarayi Vijayan, പിണറായി വിജയൻ, KK Shailaja, കൊറോണ വൈറസ്, coronavirus symptoms, covid 19, കോവിഡ് 19, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി,  corona death toll, recovery rate, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, kozhikode,malappuram, thrissur, kochi, ernakulam, thiruvananthapuram, kannur, kollam, palakkad, kasaragod, kottayam, alappuzha, pathanamthitta, wayanad, covid, കോഴിക്കോട്, മലപ്പുറം, തൃശൂർ, കൊച്ചി, എറണാകുളം, തിരുവനന്തപുരം, കണ്ണൂർ, കൊല്ലം, പാലക്കാട്, കാസർഗോഡ്, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, വയനാട്, കോവിഡ്, covid news, കോവിഡ് വാർത്തകൾ, district news, ജില്ലാ വാർത്തകൾ, covid district news, കോവിഡ് ജില്ലാ വാർത്തകൾ, iemalayalam, ഐഇ മലയാളം
കടപ്പാട്: കാലിക്കറ്റ് യൂനിവേഴ്സിറ്റി

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാലാ കമ്മ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്‌മെന്റ് ആന്റ് റീഹാബിലിറ്റേഷന്‍ കേന്ദ്രത്തിലെ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ നിർമിച്ച ഹാൻഡ് വാഷ് വിപണിയിലെത്തി. എബിലിറ്റി ഹൈജിന്‍ എന്ന ബ്രാന്‍ഡില്‍ നിര്‍മ്മിച്ച ഹാന്‍ഡ്‌വാഷ് മൂന്ന് സുഗന്ധങ്ങളിലായി പൊതുവിപണിയില്‍ ലഭ്യമാവും. പ്രതിദിനം 500 ബോട്ടിലുകള്‍ തയ്യാറാക്കുന്നുണ്ടെന്നും ഉല്‍പാദവനും വിതരണവും പൂര്‍ണ്ണമായും ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ തന്നെയാണ് നടത്തുന്നതെന്നും സർവകലാശാലാ അധികൃതർ അറിയിച്ചു.

ഹാന്‍ഡ്‌വാഷ് വിതരണോദ്ഘാടനം സർവകലാശാല രജിസ്ട്രാര്‍ ഡോക്ടർ സിഎല്‍ ജോഷി നിര്‍വഹിച്ചു. സര്‍വകലാശാലാ ജീവനക്കാര്‍ക്കും കോളേജുകളിലും ഹാന്‍ഡ്‌വാഷ് വല്‍പ്പന നടത്തുമെന്നും ഇതിലൂടെ ലഭിക്കുന്ന വരുമാനം പൂര്‍ണ്ണമായും ഭിന്നശേഷിക്കാര്‍ക്ക് തന്നെയായിരിക്കുമെന്നും രജിസ്ട്രാര്‍ പറഞ്ഞു.

ഹാന്‍ഡ്‌വാഷ് നിര്‍മ്മാണത്തില്‍ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ ഒരാഴ്ചത്തെ ശാസ്ത്രീയമായ പരിശീലനം നേടിയിട്ടുണ്ട്. കേരള സാമൂഹ്യ നീതി വകുപ്പിന്റെ സഹകരണത്തോടെ സര്‍വകലാശാലാ മനഃശാസ്ത്ര വിഭാഗം നടപ്പിലാക്കുന്ന ഭിന്നശേഷി പുനരധിവാസ പദ്ധതിയുടെ ഭാഗമായാണ് ഹാന്‍ഡ്‌വാഷ് നിര്‍മ്മാണമെന്നും അദ്ദേഹം പറഞ്ഞു.

സാനിറ്റൈസർ നല്‍കുന്ന റോബോട്ട്

Covid-19 Kerala, കോവിഡ്- 19  കേരള,  Corona Kerala, Coronavirus Kerala, കൊറോണ വൈറസ്, Pinarayi Vijayan, പിണറായി വിജയൻ, KK Shailaja, കൊറോണ വൈറസ്, coronavirus symptoms, covid 19, കോവിഡ് 19, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി,  corona death toll, recovery rate, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, kozhikode,malappuram, thrissur, kochi, ernakulam, thiruvananthapuram, kannur, kollam, palakkad, kasaragod, kottayam, alappuzha, pathanamthitta, wayanad, covid, കോഴിക്കോട്, മലപ്പുറം, തൃശൂർ, കൊച്ചി, എറണാകുളം, തിരുവനന്തപുരം, കണ്ണൂർ, കൊല്ലം, പാലക്കാട്, കാസർഗോഡ്, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, വയനാട്, കോവിഡ്, covid news, കോവിഡ് വാർത്തകൾ, district news, ജില്ലാ വാർത്തകൾ, covid district news, കോവിഡ് ജില്ലാ വാർത്തകൾ, iemalayalam, ഐഇ മലയാളം
കടപ്പാട്: കാലിക്കറ്റ് യൂനിവേഴ്സിറ്റി

കൈ നീട്ടിയാല്‍ സാനിറ്റൈസര്‍ നല്‍കുന്ന റോബോട്ടുമായി കാലിക്കറ്റ് സര്‍വകലാശാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ്ങ് ആൻഡ് ടെക്നോളജി വിദ്യാര്‍ത്ഥി. സിയുഐഇടി അവസാന വര്‍ഷ ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ സിഎം ശ്രീരാഗാണ് റോബോട്ട് നിര്‍മ്മിച്ചത്.

സര്‍വകലാശാലാ ഭരണവിഭാഗം കെട്ടിടത്തിൽ ഈ റോബോട്ടിനെ സ്ഥാപിച്ചിട്ടുണ്ട്. റോബോട്ടിന് മുന്നില്‍ നിന്ന് കൈനീട്ടിയാല്‍ ആവശ്യമായ സാനിറ്റൈസര്‍ റോബോട്ട് നല്‍കും. കൂടാതെ കോവിഡ് 19 മായി ബന്ധപ്പെട്ട മുന്‍കരുതലുകളെ കുറിച്ചും റോബോട്ട് നിര്‍ദ്ദേശങ്ങള്‍ നല്‍കും.

ഒരാള്‍ ഉപയോഗിച്ച സാനിറ്റൈസര്‍ ബോട്ടില്‍ മറ്റൊരാള്‍ തൊടുന്നതിലൂടെയുണ്ടാവുന്ന രോഗവ്യാപന സാധ്യതയില്ലാതാക്കാന്‍ റോബോട്ടിലൂടെ സാധിക്കുമെന്ന് സിയുഐഇടി പ്രിന്‍സിപ്പല്‍ ഡോക്ടർ ലിബു കെ അലക്‌സാണ്ടര്‍ പറഞ്ഞു. 3000 രൂപയാണ് നിര്‍മ്മാണ ചിലവ് വന്നതെന്ന് ശ്രീരാഗ് പറഞ്ഞു.

ഭക്ഷണശാലകളുടെ പ്രവര്‍ത്തനത്തിന് നിയന്ത്രണം തുടരും

മലപ്പുറം: കോവിഡ് സാമൂഹ്യ വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ഭക്ഷ ശാലകളുടെ പ്രവര്‍ത്തനത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമെന്ന് കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഹോട്ടല്‍, റസ്റ്റോറന്റുകള്‍, ബേക്കറികള്‍, കൂള്‍ബാറുകള്‍, തട്ടുകടകള്‍ തുടങ്ങിയ ഭക്ഷണ ശാലകളില്‍നിന്ന് ജൂലൈ 15 വരെ ഭക്ഷണം പാര്‍സലായി മാത്രമെ നല്‍കാവൂ. ഇത്തരം സ്ഥാപനങ്ങളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് രോഗവ്യാപനത്തിന്റെ തോത് വര്‍ധിപ്പിക്കുമെന്നതിനാല്‍ നിലവിലെ സാഹചര്യത്തില്‍ ഇതനുവദിക്കില്ല.

Restaurant, bahrain

ഭക്ഷണ ശാലകള്‍ക്കുള്ള നിയന്ത്രണങ്ങള്‍:

• പാര്‍സല്‍ സര്‍വീസ് രാത്രി ഒമ്പതുരെയും ഹോം ഡെലിവറി രാത്രി 10 വരെയും മാത്രമേ പാടുള്ളൂ

• നിയമാനുസൃത ലൈസന്‍സുകളോ രേഖകളോ ഇല്ലാത്ത തട്ടുകടകള്‍ തുറക്കാനോ ഭക്ഷണം പാര്‍സലായി നല്‍കാനോ പാടില്ല.

• നിയമാനുസൃത തട്ടുകടകളില്‍ പാര്‍സല്‍ സര്‍വീസിസിനു ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറി സാക്ഷ്യപത്രം അനുവദിക്കണം.

• നിയമ ലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പകര്‍ച്ചവ്യാധി തടയല്‍ നിയമപ്രകാരം നിയമ നടപടികള്‍ സ്വീകരിക്കും.

ശ്രവശേഖരണ ബൂത്തുകള്‍ കൈമാറി

കല്‍പ്പറ്റ: കോവിഡ്- 19 വ്യാപന പശ്ചാത്തലത്തില്‍ ശ്രവശേഖരണത്തിനായി മൂന്ന് ബൂത്ത് യൂണിറ്റുകള്‍ ആര്‍.പി.ജി ഗ്രൂപ്പും ഹാരിസണ്‍സ് മലയാളം ലിമിറ്റഡും സംയുക്തമായി ജില്ലാ ഭരണകൂടത്തിന് കൈമാറി. എ.ഡി.എമ്മിന്റെ ചുമതല വഹിക്കുന്ന ഇ. മുഹമ്മദ് യൂസഫ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍.രേണുക എന്നിവര്‍ എച്ച്.എം.എല്‍ ജനറല്‍ മാനേജര്‍ ബെനില്‍ ജോണ്‍സനില്‍നിന്നു ബൂത്തുകള്‍ ഏറ്റുവാങ്ങി. രോഗിയും പരിശോധകരും തമ്മിലുള്ള പരസ്പര സമ്പര്‍ക്കം ഒഴിവാക്കി രോഗവ്യാപനം തടയുന്ന വിധത്തിലാണ് ബൂത്തുകള്‍ നിര്‍മിച്ചിരിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ബൂത്തിനകത്തിരുന്നു കൊണ്ടു സ്രവം ശേഖരിക്കാം.

കോവിഡ്-19:  ജില്ലാ വാർത്തകൾ

തിരുവനന്തപുരം: പുതുതായി 1023 പേർ നിരീക്ഷണത്തിൽ

  • ഇന്ന് തിരുവനന്തപുരം ജില്ലയിൽ പുതുതായി 1023 പേർ രോഗനിരീക്ഷണത്തിലായി
  • 526 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി
  • ജില്ലയിൽ 12790 പേർ വീടുകളിലും 1708 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്.
  • ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 36 പേരെ പ്രവേശിപ്പിച്ചു.
    30 പേരെ ഡിസ്ചാർജ് ചെയ്തു.
  • ജില്ലയിൽ ആശുപത്രി കളിൽ 214 പേർ നിരീക്ഷണത്തിൽ ഉണ്ട്.

covid19, thiruvananthapuram railway, thiruvananthapuram central, shramik specials, migrant workers

  • ഇന്ന് 348 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ഇന്ന് 406 പരിശോധന ഫലങ്ങൾ ലഭിച്ചു.
  • ജില്ലയിൽ 52 സ്ഥാപനങ്ങളിൽ ആയി 1708 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്
  • കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം-14712
  • വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം -12790
  • ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -214
  • കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവരുടെ
    എണ്ണം -1708
  • ഇന്ന് പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം -1023
  • വാഹന പരിശോധന : ഇന്ന് പരിശോധിച്ച വാഹനങ്ങൾ -2005, പരിശോധനയ്ക്കു വിധേയമായവർ -3944

കൊല്ലം: നാല് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു നാല് പേർക്ക് നെഗറ്റീവ്

കൊല്ലം ജില്ലയിൽ ഇന്ന് നാല് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന നാല് പേർക്ക് നെഗറ്റീവ് ഫലം ലഭിച്ചു.

  • ഇന്ന് 11 പേരാണ് ആശുപത്രികളിൽ അഡ്മിറ്റ് ആയത്. ജില്ലയിൽ ആകെ 89 പേരാണ് കോവിഡ് ചികിത്സയിൽ.
  • കൊല്ലം ജില്ലയിൽ നിന്നുള്ള നാല് പേർ തിരുവനന്തപുരത്തും ഒരാൾ എറണാകുളത്തും ചികിത്സയിൽ കഴിയുന്നു.
  • 13536 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ 106 പേർ ആശുപത്രികളിലും 13536 പേർ വീടുകളിലും ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിലുമാണ്.

പത്തനംതിട്ട: മൂന്നു കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് മൂന്നു കോവിഡ്-19 കേസുകള്‍ സ്ഥിരീകരിച്ചു.

  1.  ജൂണ്‍ രണ്ടിന് അഹമ്മദാബാദില്‍ നിന്നും എത്തിയ സീതത്തോട് സ്വദേശിയായ 34 വയസുകാരന്‍.
  2. ജൂണ്‍ നാലിന് ചെന്നൈയില്‍ നിന്നും എത്തിയ മല്ലപ്പളളി സ്വദേശിനിയായ 22 വയസുകാരി.
  3. ജൂണ്‍ അഞ്ചിന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ നിരണം സ്വദേശിനിയായ 29 വയസുകാരി എന്നിവര്‍ക്കാണ് ഇന്ന്

ജില്ലയില്‍ ഇതുവരെ ആകെ 116 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് (10) ആറു പേര്‍ രോഗവിമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 37 ആണ്. നിലവില്‍ ജില്ലയില്‍ 78 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 73 പേര്‍ ജില്ലയിലും, അഞ്ചു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

  • ഇന്ന് പുതിയതായി 17 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
  • ജില്ലയില്‍ 100 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്.
  • മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3353 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 873 പേരും നിലവില്‍ നിരീക്ഷണത്തിലാണ്.
  • ജില്ലയില്‍ വിദേശത്തുനിന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് 126 കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവയില്‍ നിലവില്‍ 967 പേര്‍ താമസിക്കുന്നുണ്ട്.

ആലപ്പുഴ: ഏഴ് പേർക്ക് നെഗറ്റീവ്

ആലപ്പുഴ ജില്ലയിൽ ഇന്ന് ഒരാൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗബാധിതരിൽ ഏഴ് പേരുടെ ഫലം നെഗറ്റീവ് ലഭിച്ചു. 76 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ആലപ്പുഴ സ്വദേശികളായ രണ്ടുപേർ വീതം തിരുവനന്തപുരത്തും, എറണാകുളത്തും ഒരാൾ കണ്ണൂരും ചികിത്സയിലുണ്ട്. 11083 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ 96 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിൽ. ഇന്ന് 12 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

കോട്ടയം: രണ്ടു പേര്‍ക്ക് രോഗം ഭേദമായി

കോട്ടയം ജില്ലയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടു പേര്‍ക്ക് രോഗം ഭേദമായി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ചങ്ങനാശേരി പെരുന്ന സ്വദേശിയും(33) കുറുമ്പനാടം സ്വദേശിനി(56)യുമാണ് രോഗമുക്തരായത്. ഇരുവരെയും ഡിസ്ചാര്‍ജ് ചെയ്തു.

Kottayam District, കോട്ടയം ജില്ല, Curfew in Kottayam,കോട്ടയം ജില്ലയിൽ നിരോധനാജ്ഞ, lockdown, migrated workers protest at Changanassery Payippat, പായിപ്പാട്ട് ലോക്ക്ഡൗണ്‍ ലംഘിച്ച് അതിഥി തൊഴിലാളികൾ, കൊറോണ വൈറസ്, Migrating employees, coronavirus india coronavirus update coronavirus in india coronavirus kerala coronavirus news world coronavirus, iemalayalam, ഐഇ മലയാളം

ഇന്ന് ജില്ലയില്‍ മൂന്നു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മെയ് 31ന് അബുദാബിയില്‍നിന്ന് വന്ന് ചങ്ങനാശേരിയിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പൊന്‍കുന്നം സ്വദേശിനി(37), ഡല്‍ഹിയില്‍നിന്നും ജൂണ്‍ രണ്ടിന് വിമാനത്തില്‍ എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന കോരുത്തോട് സ്വദേശിനി(23), ഡല്‍ഹിയില്‍നിന്നും സ്പെഷ്യല്‍ ട്രെയിനില്‍ എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശിനി(22) എന്നിവര്‍ക്കാണ് രോഗം ബാധിച്ചത്.

ഇതോടെ രോഗം ബാധിച്ച കോട്ടയം ജില്ലക്കാരുടെ എണ്ണം 42 ആയി.

ഇടുക്കി: നാലുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇടുക്കി  ജില്ലയിൽ ഇന്ന്  നാലുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കുമളി സ്വദേശികളായ അമ്മയ്ക്കും (35 വയസ്) രണ്ട് മക്കൾക്കുമാണ് (10 വയസ്, 12 വയസ്) ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചു. ചെന്നൈയിൽ നിന്നും മെയ് 31 ന് സ്വന്തം വാഹനത്തിലാണ് ഇവർ നാട്ടിലെത്തിയത്. ജൂൺ 4 ന് ദുബായിൽ നിന്നും നാട്ടിലെത്തിയ നെടുങ്കണ്ടം സ്വദേശിയായ 30 വയസുകാരനും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

ജില്ലയിൽ ഇന്ന് ആരും രോഗമുക്തി നേടിയിട്ടില്ല.

എറണാകുളം: 11 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു

എറണാകുളം ജില്ലയിൽ ഇന്ന് 4 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കൂടാതെ കോഴിക്കോട് സ്വദേശിയായ ഒരാളും കളമശ്ശേരിയിൽ ചികിത്സയിലുണ്ട്.

  1. ജൂൺ 2 ന് ട്രയിനിൽ ഡെൽഹിയിൽ നിന്നും കൊച്ചിയിലെത്തിയ 32 വയസുള്ള പുത്തൻവേലിക്കര സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച ഒന്നാമത്തെയാൾ. വീട്ടിൽ നിരീക്ഷണത്തിലായിരുന്ന ഇദ്ദേഹത്തിന് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് സ്രവ പരിശോധന നടത്തുകയും രോഗം സ്ഥിരീകരിക്കുകയുമായിരുന്നു.
  2. ജൂൺ 8 ന് ഖത്തറിൽ നിന്നും കൊച്ചിയിലെത്തിയ 39 വയസുള്ള മുവ്വാറ്റുപുഴ സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച രണ്ടാമത്തെയാൾ. മുവ്വാറ്റുപുഴ ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന ഇദ്ദേഹത്തെ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
  3. ജൂൺ 8 ന് മുംബൈയിൽ നിന്നും ട്രയിനിൽ കൊച്ചിയിലെത്തിയ 16 വയസുള്ള കടവന്ത്ര സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച മൂന്നാമത്തെയാൾ. വീട്ടിൽ നിരീക്ഷണത്തിലായിരുന്ന ഇദ്ദേഹത്തിന് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് സ്രവപരിശോധനയ്ക്ക് വിധേയമാക്കുകയും രോഗം സ്ഥിരീകരിക്കുകയുമായിരുന്നു.
  4. ജൂൺ 5 ലെ ദോഹ – കൊച്ചി വിമാനത്തിലെത്തിയ 40 വയസുള്ള കരുമാലൂർ സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച നാലാമത്തെയാൾ. സ്ഥാപന നീരീക്ഷണത്തിലായിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

  • ജൂൺ 2 ന് ദുബായ് – കൊച്ചി വിമാനത്തിലെത്തിയ 35 വയസുള്ള കോഴിക്കോട് സ്വദേശിയും മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ട്. മുവ്വാറ്റുപുഴ ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു.
  • മെയ് 30 ന് രോഗം സ്ഥിരീകരിച്ച സ്വകാര്യ ഷിപ്പിങ്ങ് കമ്പനി ജീവനക്കാരനായ 44 വയസുള്ള മഹാരാഷ്ട്ര സ്വദേശിയും, ജൂൺ 5 ന് രോഗം സ്ഥിരീകരിച്ച 63 വയസുള്ള നെടുംബാശേരി സ്വദേശിയും ഇന്ന് രോഗമുക്തി നേടി.
  • ഇന്ന് 639 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 280 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 11619 ആണ്. ഇതിൽ 10283 പേർ വീടുകളിലും, 538 പേർ കോവിഡ് കെയർ സെന്ററുകളിലും, 798 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
  • ഇന്ന് 8 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.
  • വിവിധ ആശുപ്രതികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 11 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
  •  ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 102 ആണ്.
  • ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 58 ആണ്.

ഇന്ന് ജില്ലയിൽ നിന്നും 147 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 112 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതിൽ 4 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 252 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

തൃശൂർ: ഒൻപത് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

തൃശൂർ  ജില്ലയിൽ ഒൻപത് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ജൂൺ 4 ന് അബുദാബിയിൽ നിന്ന് തിരിച്ചെത്തിയ ഇഞ്ചമുടി സ്വദേശി (38), മെയ് 27 ന് മുംബൈയിൽ നിന്നെത്തിയ പുതുക്കാട് സ്വദേശി (26), മെയ് 29 ന് കർണ്ണാടകയിൽ നിന്നെത്തിയ ചെങ്ങാല്ലൂർ സ്വദേശി (41), 27 ന് മുംബൈയിൽ നിന്നെത്തിയ പുതുക്കാട് സ്വദേശി (59), ആരോഗ്യപ്രവർത്തകനിൽ നിന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച നെടുപുഴ സ്വദേശിനി (51), നേരത്തെ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകന്റെ സമ്പർക്കപട്ടികയിലുണ്ടായിരുന്ന ചേർപ്പ് സ്വദേശിനി (58), ജൂൺ 6 ന് യു പിയിൽ നിന്ന് മടങ്ങിയെത്തിയ വേലൂക്കര സ്വദേശിനി (19), 25 ന് മുംബൈയിൽ നിന്നെത്തിയ ഇരിങ്ങാലക്കുട സ്വദേശി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ ഞായറാഴ്ച മെഡിക്കൽ കോളേജിൽ മരണമടഞ്ഞ ഏങ്ങണ്ടിയൂർ സ്വദേശി കുമാരൻ (87) കോവിഡ് ബാധിതനായിരുന്നുവെന്ന് സ്രവപരിശോധനയിൽ തെളിഞ്ഞു. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലാണ് കുമാരന്റെ സ്രവപരിശോധന നടന്നത്.
ജില്ലയിൽ കോവിഡ് 19 രോഗം സ്ഥിരീകരിച്ച 126 പേരാണ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്.

  • തൃശൂർ സ്വദേശികളായ 9 പേർ മറ്റു ജില്ലകളിൽ രോഗം സ്ഥിരീകരിച്ചു ആശുപത്രിയിൽ കഴിയുന്നുണ്ട്. ഇതുവരെ ആകെ ജില്ലയിൽ 179 കോവിഡ് 19 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുളളത്.
  • കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ വീടുകളിൽ 13028 പേരും ആശുപത്രികളിൽ 157 പേരും ഉൾപ്പെടെ ആകെ 13185 പേരാണ് നിരീക്ഷണത്തിലുളളത്. ബുധനാഴ്ച (ജൂൺ 10) നിരീക്ഷണത്തിന്റെ ഭാഗമായി 16 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 9 പേരെ ഡിസ്ചാർജ്ജ് ചെയ്തു.
  • നിരീക്ഷണത്തിൽ കഴിയുന്നവരുടെ പട്ടികയിൽ 768 പേരെയാണ് പുതുതായി ചേർത്തിട്ടുളളത്. 876 പേരെ നിരീക്ഷണ കാലഘട്ടം പൂർത്തീകരിച്ചതിനെത്തുടർന്നു പട്ടികയിൽ നിന്നും വിടുതൽ ചെയ്തു.
  • ബുധനാഴ്ച അയച്ച 229 സാമ്പിളുകൾ ഉൾപ്പെടെ ഇതു വരെ 4260 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 3100 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 1160 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. വിവിധ മേഖലയിലുളള 1438 ആളുകളുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.

പാലക്കാട്: ആറ് പേർക്ക് കോവിഡ് സ്ഥീരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന് ആറ് പേർക്ക് കോവിഡ് സ്ഥീരീകരിച്ചു. ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ ചേർക്കുന്നു.

  • മുംബൈയിൽ നിന്ന് മെയ് 29ന് എത്തിയ ലക്കിടി പേരൂർ സ്വദേശി(50 പുരുഷൻ)
  • ദുബായിൽ നിന്നും ജൂൺ ഒന്നിന് വന്ന മരുതറോഡ് സ്വദേശി(33 പുരുഷൻ),
    മെയ് 29ന് എത്തിയ ആനക്കര സ്വദേശി(29 സ്ത്രീ).
  • നൈജീരിയയിൽ നിന്ന് എത്തിയ കോങ്ങാട് ചെറായ സ്വദേശി(47, പുരുഷൻ),കരിമ്പുഴ സ്വദേശി (30 പുരുഷൻ)
  • ഡൽഹിയിൽ നിന്ന് എത്തിയ അട്ടപ്പാടി കൽക്കണ്ടി സ്വദേശി(24 പുരുഷൻ)

ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിലുള്ള രോഗബാധിതർ 178 പേരായി. ഇതിനു പുറമെ ജൂൺ ആറിന് രോഗം സ്ഥിരീകരിച്ച പട്ടാമ്പി, മുളയങ്കാവ് സ്വദേശികൾ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഉണ്ട്.

മലപ്പുറം ജില്ലയിൽ ഇന്ന് ഏഴ് പേര്‍ക്ക് കോവിഡ്

മലപ്പുറം ജില്ലയില്‍ ഏഴ് പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ രണ്ട് പേര്‍ മുംബൈയില്‍ നിന്നും അഞ്ച് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരെല്ലാം കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ ചികിത്സയിലാണെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇവരെക്കൂടാതെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലുള്ള ഒരു തൃശൂര്‍ സ്വദേശിക്കും ഇന്നലെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ന് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവർ:

  1. മുംബൈയില്‍ നിന്ന് സ്വകാര്യ ബസില്‍ മെയ് 21 ന് നാട്ടിലെത്തിയ തിരൂരങ്ങാടി ചെമ്മാട് പതിനാറുങ്ങല്‍ സ്വദേശിയായ 49 കാരന്‍
  2. മെയ് 23 ന് മുംബൈയില്‍ നിന്ന് പ്രത്യേക തീവണ്ടിയില്‍ തൃശൂര്‍ വഴി ജില്ലയില്‍ തിരിച്ചെത്തിയ തൃപ്രങ്ങോട് ചമ്രവട്ടം സ്വദേശിയായ 58 കാരന്‍
  3. കുവൈത്തില്‍ നിന്ന് കൊച്ചി വഴി മെയ് 28 ന് ജില്ലയിലെത്തിയ ആനക്കയം വള്ളിക്കാപ്പറ്റ സ്വദേശിനിയായ 44 വയസുകാരി
  4. ദുബായില്‍ നിന്ന് മെയ് 27 ന് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ ആലങ്കോട് ഒതല്ലൂര്‍ കീഴിക്കര സ്വദേശിയായ 63 കാരന്‍
  5. മെയ് 22 ന് അബുദബിയില്‍ നിന്ന് കൊച്ചി വഴി നാട്ടിലെത്തിയ മങ്കട കടന്നമണ്ണ സ്വദേശിയായ 32 കാരന്‍

ജൂണ്‍ അഞ്ചിന് ഖത്തറില്‍ നിന്ന് കണ്ണൂര്‍ വഴി ജില്ലയില്‍ തിരിച്ചെത്തിയ പരപ്പനങ്ങാടി ഉള്ളണം കരിങ്കല്ലത്താണി സ്വദേശിയായ 33 കാരനും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

ജൂണ്‍ മൂന്നിന് റാസല്‍ഖൈമയില്‍ നിന്ന് കരിപ്പൂര്‍ വഴി നാട്ടിലെത്തിയ എടക്കര മില്ലുംപടി സ്വദേശിയായ 34 കാരന്‍

ജൂണ്‍ നാലിന് അബുദബിയില്‍ നിന്ന് കരിപ്പൂരിലെത്തി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലുള്ള തൃശൂര്‍ ചിറക്കല്‍ സ്വദേശിയായ 38 കാരൻ

കോവിഡ് 19 സ്ഥിരീകരിച്ച് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി രോഗമുക്തനായി. തിരുവനന്തപുരം കഠിനംകുളം സ്വദേശി 40 കാരനാണ് രോഗം ഭേദമായത്. ഇയാളെ ഐസൊലേഷന്‍ കേന്ദ്രത്തിലെ സ്റ്റെപ് ഡൗണ്‍ ഐ.സി.യുവിലേക്ക് മാറ്റിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.

മെയ് 26 ന് കുവൈത്തില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ കരിപ്പൂര്‍ വഴിയെത്തിയ ഇയാളെ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മെയ് 29 നാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

കോഴിക്കോട്: ഇന്ന് 10 കോവിഡ് പോസിറ്റീവ് കേസുകള്‍

കോഴിക്കോട് ജില്ലയില്‍ ഇന്ന് 10 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. നാല് ഇതര ജില്ലക്കാര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ രോഗമുക്തി നേടി. പോസിറ്റീവായവരില്‍ അഞ്ച് പേര്‍ വിദേശത്ത് നിന്ന് വന്നവരും (യു.എ.ഇ-3, സൗദി-1, റഷ്യ-1) നാല് പേര്‍ ചെന്നൈയില്‍ നിന്ന വന്നവരുമാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ആറ് പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും മൂന്ന് പേര്‍ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും ഒരാള്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ്.

ramadan 2020, റമദാൻ, Ramzan 2020, റംസാന്‍ മാസം, ramadan in 2020, റംസാൻ 2020, ramadan india, റമസാൻ, റംസാൻ ഇന്ത്യയിൽ, ramadan 2020 india, റംസാൻ തുടക്കം, ramadan date, റംസാൻ മാസം, ramadan date 2020, ചെറിയ പെരുന്നാൾ, ramzan, റമദാൻ, ramadan mubarak, ramadan quotes, ramadan time table, ramadan start, ramadan calendar, ramadan time table 2019, ramadan fasting, ramadan start 2020, Ramadan date, ramadan time, ramadan prayers, ramadan namaz, Ramadan information sheet, ramadan fasting time, iftar timings, ramadan traditions, purpose of fasting, benefits of fasting, Eid-ul-Fitr, Ramzan, suhur, taraweeh, seheri,Lailat al-Qadr, ramadan fasting and bloodsugar, fasting guidelines for diabetics, നോമ്പ്, നോമ്പ് തുറ, നോമ്പ് തുറ വിഭവങ്ങള്‍, റംസാന്‍ നോമ്പ്, നോമ്പ് കാലം, ചെറിയ പെരുന്നാള്‍ സന്ദേശം, ചെറിയ പെരുന്നാള്‍ ആശംസകള്‍, ചെറിയ പെരുന്നാള്‍ ചരിത്രം, ചെറിയ പെരുന്നാള്‍ നിസ്കാരം, ചെറിയ പെരുന്നാള്‍ പാട്ടുകള്‍, holy month ramadan, Muslim festival ramadan, corona, കൊറോണ, coronavirus, കൊറോണ വൈറസ്, covid, കോവിഡ്, covid-19, കോവിഡ്-19, lockdown, ലോക്ക്ഡൗൺ, Kerala, കേരളം, Malabar, മലബാർ, Kozhikode, കോഴിക്കോട്, Malappuram, മലപ്പുറം, Kannur, കണ്ണൂർ, ie Malayalam, ഐഇ മലയാളം

ഇന്ന് പോസിറ്റീവ് ആയവര്‍:

1. ഏറാമല സ്വദേശിനി (28 വയസ്സ്) – മെയ് 27 ന് ചെന്നൈയില്‍ നിന്നു കാര്‍ മാര്‍ഗ്ഗം വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

2. ഏറാമല സ്വദേശിനി (ഒരു വയസ്സ്) – മെയ് 27 ന് ചെന്നൈയില്‍ നിന്നു കാര്‍ മാര്‍ഗ്ഗം വീട്ടീലെത്തി നിരീക്ഷണത്തിലായിരുന്നു. മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്.

3. ചേളന്നൂര്‍ സ്വദേശി (56). അബുദാബി- കരിപ്പൂര്‍ ഐ.എക്‌സ്.1348 20 ബി വിമാനത്തിലെത്തി മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലായിരുന്നു. ലക്ഷണങ്ങളെ തുടര്‍ന്ന് ജൂണ്‍ 7 ന് സ്രവ പരിശോധ നടത്തി പോസിറ്റീവായി. മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്.

4. പുതുപ്പാടി സ്വദേശി (44). ജൂണ്‍ 6 ന് റിയാദ് – കരിപ്പൂര്‍ വിമാനത്തില്‍ എത്തി മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലായിരുന്നു. പോസിറ്റീവായി ഇപ്പോള്‍ അവിടെ ചികിത്സയിലാണ്.

5. ചേളന്നൂര്‍ സ്വദേശിനി (22). ജൂണ്‍ ഒന്നിന് റഷ്യ-കണ്ണൂര്‍ എ. 1946 18 ഇ വിമാനത്തില്‍ കണ്ണൂരിലെത്തി. തുടര്‍ന്ന് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലേക്ക് മാറ്റി. സ്രവ പരിശോധനയില്‍ പോസിറ്റീവായി ചികിത്സയിലാണ്.

6. കൊടുവള്ളി സ്വദേശി (16). രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കത്തിലായതിനെ തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ ഒന്നിന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയിലാണ്.

7. അത്തോളി സ്വദേശി (35). ജൂണ്‍ 2 ന് ദുബായ്- കൊച്ചി ഐ.എക്‌സ്.1434 10 ബി വിമാനത്തില്‍ കൊച്ചിയില്‍ എത്തിച്ചേരുകയും രോഗലക്ഷണങ്ങളെ തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സ്രവപരിശോധയില്‍ പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അവിടെ ചികിത്സയിലാണ്.

8. ഒളവണ്ണ സ്വദേശി (47).- ജൂണ്‍ 4 ന് ബസ് മാര്‍ഗ്ഗം ചെന്നൈയില്‍ നിന്ന് കോഴിക്കോട് എത്തി. ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസില്‍ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ പോസിറ്റീവായി. അവിടെ ചികിത്സയിലാണ്.

9. കുന്നുമ്മല്‍ സ്വദേശി (58)- ജൂണ്‍ 4 ന് ചെന്നൈയില്‍ നിന്നും വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് ജൂണ്‍ 8ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സ്രവ പരിശോധനയില്‍ പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അവിടെ ചികില്‍സയിലാണ്.

10. നരിപ്പറ്റ സ്വദേശി (26). ജൂണ്‍ ഒന്നിന് ദുബായ്- കരിപ്പൂര്‍ ഐ.എക്‌സ്. 1344 വിമാനത്തില്‍ എത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. നാദാപുരം ആശുപത്രിയില്‍ സ്രവ പരിശോധന നടത്തുകയും പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റുകയും ചെയ്തു.

കോഴിക്കോട് ജില്ലയില്‍ ഇന്ന് ഏഴ് പേരാണ് രോഗമുക്തി നേടിയത്. കോവിഡ് പോസിറ്റീവായി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 29 വയസ്സുള്ള കുന്നമംഗലം സ്വദേശി, 38 വയസ്സുള്ള നാദാപുരം സ്വദേശി, 34 വയസ്സുള്ള കണ്ണൂര്‍ സ്വദേശി, 55 വയസ്സുള്ള കാസര്‍ഗോഡ് സ്വദേശി, 59 വയസ്സുള്ള കാസര്‍ഗോഡ് സ്വദേശി, 24 വയസ്സുള്ള വയനാട് സ്വദേശിനി, കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസില്‍ ചികിത്സയിലായിരുന്ന 26 വയസ്സുള്ള കുറ്റിയാടി സ്വദേശി എന്നിവരാണ് ഇന്ന് രോഗമുക്തി നേടിയത്.

ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ എണ്ണം 132 ഉം രോഗമുക്തി നേടിയവര്‍ 50 ഉം ആയി. ഒരാള്‍ ചികിത്സക്കിടെ മരിച്ചു. ഇപ്പോള്‍ 81 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലുണ്ട്.

ഇന്ന് 293 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 7598 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 7535 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 7383 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 63 പേരുടെ ഫലം ലഭിക്കാനുണ്ട്.

വയനാട്: നാല് പേർക്ക് കോവിഡ്, ആറ് പേർക്ക് നെഗറ്റീവ്

വയനാട് ജില്ലയിൽ ഇന്ന് നാല് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരായിരുന്ന ആര് പേർക്ക് നെഗറ്റീവ് ഫലം ലഭിച്ചു.

wayanad,അതീവ ജാഗ്രത,കർശന നിയന്ത്രണം,വയനാട്,covid 19,കൊറോണ,കൊവിഡ് 19,കൊവിഡ്,covid,kerala,കൊവിഡ് ജാഗ്രത, iemalayalam, ഐഇ മലയാളം

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവർ

  • തൊണ്ടർനാട് സ്വദേശിയായ 47 കാരൻ
  • ബത്തേരി കല്ലുവയൽ സ്വദേശിയായ 46 കാരൻ
  • കേണിച്ചിറ സ്വദേശിയായ 27 കാരൻ
  • അരിഞ്ചർമല സ്വദേശിയായ 25 കാരൻ

കണ്ണൂരിൽ ഇന്ന്  നാല് പേർക്ക് കോവിഡ്

കണ്ണൂർ ജില്ലയിൽ ഇന്ന് നാല് പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗം ബാധിച്ച 13 പേർക്ക് പരിശോധനയിൽ നെഗറ്റീവ് ഫലം ലഭിച്ചു. 124 പേരാണ് ജില്ലയിൽ കോവിഡ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 14 പേർ മറ്റു ജില്ലക്കാരാണ്. കാസർഗോഡ് ജില്ലയിൽ നിന്നുള്ള ഒൻപത് പേരും കോഴിക്കോട് നിന്നുള്ള രണ്ട് പേരും ആലപ്പുഴ, മലപ്പുറം, തൃശൂർ ജില്ലകളിൽ നിന്നുള്ള ഓരോരുത്തരും ജില്ലയിൽ ചികിത്സയിൽ കഴിയുന്നു. കണ്ണൂർ ജില്ലയിൽ നിന്നുള്ള ഒരാൾ കോഴിക്കോട് ജില്ലയിലും ചികിത്സയിൽ കഴിയുന്നു.
20699 പേരാണ് ജില്ലയിൽ കോവിഡ് നിരീക്ഷണത്തിൽ. ഇതിൽ 100 പേർ ആശുപത്രികളിലാണ്. ഇന്ന് 12 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

കാസർഗോഡിന് ഇന്ന് ആശ്വാസ ദിനം

കാസർഗോഡ് ജില്ലയിൽ ഇന്ന് ആർക്കും കോവിഡ് 19 സ്ഥിരീകരിച്ചിട്ടില്ല. കോ വിഡ് ചികിത്സയിലായിരുന്ന ഒമ്പത് പേരുടെ ഫലം നെഗറ്റീവായി. ഇതോടെ ജില്ലയിൽ കോവിഡ് ചികിത്സയിലുള്ളത് 102 പേരാണ്.

നെഗറ്റീവ് ഫലം ലഭിച്ചവർ:

  • കാസർകോട് ഉക്കിനടുക്ക മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മഹാരാഷ്ട്രയിൽ നിന്ന് വന്ന് മെയ് 22 ന് രോഗം സ്ഥിരീകരിച്ച 42 വയസുള്ള കുമ്പള സ്വദേശി,
  • മഹാരാഷ്ട്രയിൽ നിന്ന് വന്ന് മെയ് 23 ന് രോഗം സ്ഥിരീകരിച്ച 35 വയസുള്ള പൈവളിഗെ സ്വദേശി, മഹാരാഷ്ട്രയിൽ നിന്ന് വന്ന് മെയ് 24ന് രോഗം സ്ഥിരീകരിച്ച 60 വയസുള്ള വോർക്കാടി സ്വദേശി
  • യുഎയിൽ നിന്ന് വന്ന് മെയ് 25 ന് രോഗം സ്ഥിരീകരിച്ച 38 വയസുള്ള ഉദുമ സ്വദേശി
  • മഹാരാഷ്ട്രയിൽ നിന്ന് വന്ന് മെയ് 25 ന് കോവിഡ് പോസിറ്റീവായ 45 വയസുള്ള മംഗൽപാടി സ്വദേശി

Covid 19,Covid 19 Kerala,Covid 19 Pandemic,Covid 19 Live Updates,Covid 19 Lock Down,Lock Down Kerala,India Lock Down Updates,കൊവിഡ് 19,കൊവിഡ് 19 കേരളം,കൊവിഡ് 19 മഹാമാരി,കൊവിഡ് 19 തത്സമയം,കൊറോണവൈറസ്,കൊവിഡ് 19 ലോക് ഡൗൺ,ലോക്ക് ഡൗൺ കേരളം,കൊറോണവൈറസ് തത്സമയം,കൊറോണവൈറസ് വാർത്തകൾ,Lock Down in Kasargod,Coronavirus,Triple lock down in some places in Kasargod

  • മഹാരാഷ്ട്രയിൽ നിന്ന് വന്ന് മെയ് 25 ന് കോവിഡ് പോസിറ്റീവായ 60 വയസുള്ള കുമ്പള സ്വദേശി
  • മഹാരാഷ്ട്രയിൽ നിന്ന് വന്ന് മെയ് 29 ന് കോവിഡ് പോസിറ്റീവായ 63 വയസുള്ള ബദിയടുക്ക സ്വദേശി
  •  ഉദയഗിരി സി എഫ് എൽ ടി സി യിൽ ചികിത്സയിലായിരുന്ന മഹാരാഷ്ട്രയിൽ നിന്ന് വന്ന് മെയ് 31 ന് കോവിഡ് പോസിറ്റീവായ 23 വയസുള്ള മംഗൽപാടി സ്വദേശി
  • മഹാരാഷ്ട്രയിൽ നിന്ന് വന്ന് ജൂൺ ഒന്നിന് കോവിഡ് പോസിറ്റീവായ 36 വയസുളള ബദിയടുക്ക സ്വദേശി എന്നിവർക്കുമാണ് ഇന്ന് കോവിഡ് നെഗറ്റീവായത്.

 

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala corona news update june 10

Next Story
പടക്കം കടിച്ച് പരിക്കേറ്റ ആന കൊല്ലപ്പെട്ടു; മൂന്ന് പേര്‍ അറസ്റ്റില്‍wild elephant death after ate explosives, പൈനാപ്പിളിലെ സ്‌ഫോടക വസ്തു പൊട്ടി ആന ചരിഞ്ഞു, pathanapuram, പത്തനാപുരം, 3 arrests, മൂന്ന് പേര്‍ അറസ്റ്റില്‍, പാലക്കാട്‌, palakkad, malappuram, iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com