തിരുവനന്തപുരം: സഹകരണ വകുപ്പിന് കീഴിൽ ആരംഭിക്കാൻ പോകുന്ന കേരള സഹകരണ ബാങ്ക് വേഗത്തിൽ യാഥാർഥ്യമാക്കണമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. രാജ്യത്തെ സ്വകാര്യ ബാങ്കുകളും എസ്ബിഐയും ജനങ്ങളെ ചൂഷണം ചെയ്യുന്ന സാഹചര്യത്തിൽ ബദൽ മാർഗം ഉടൻ ആരംഭിക്കണമെന്നും മന്ത്രി പറഞ്ഞു. ജനങ്ങളെ പിഴിയാനുള്ള എസ്ബിഐയുടെ തീരുമാനം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എസ്ബിടി – എസ്ബിഐ ലയനത്തെ അനുകൂലിച്ചവർക്കുള്ള മറുപടിയായി കേരളത്തിന്റെ ബാങ്ക് രൂപികരിക്കണമെന്നും സഹകരണ മന്ത്രി പറഞ്ഞു. അടുത്ത വർഷത്തോടെ കേരള സഹകരണ ബാങ്ക് ആരംഭിക്കുമെന്നാണ് മന്ത്രിസഭ തിരുമാനിച്ചിട്ടുള്ളത്. അടുത്ത സാമ്പത്തിക വർഷം ബാങ്ക് പ്രവർത്തനം ആരംഭിക്കുമെന്ന് കഴിഞ്ഞ ബജറ്റിൽ പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ