കോട്ടയം: കേരള കോൺഗ്രസ് എമ്മിൽ വീണ്ടും ആഭ്യന്തര കലഹം രൂക്ഷമാകുന്നു. പാർട്ടി പിളർപ്പിലേക്കെന്ന സൂചന നൽകി ജോസ് കെ.മാണി വിഭാഗം കോട്ടയത്ത് സംസ്ഥാന സമിതി യോഗം വിളിച്ചിട്ടുണ്ട്. ജോസ് കെ.മാണിയെ പാർട്ടി അധ്യക്ഷനായി തിരഞ്ഞെടുക്കുന്നതിനാണ് യോഗം. അങ്ങനെയെങ്കിൽ പാർട്ടി പിളരുമെന്നുറപ്പിക്കാം. ജോസ് കെ.മാണി വിളിച്ച യോഗം അനധികൃതമാണെന്ന് പി.ജെ.ജോസഫ് വ്യക്തമാക്കി. സ്വയം പുറത്ത് പോകാനുളള ലക്ഷണമാണ് കാണിക്കുന്നത്. സമവായ നീക്കങ്ങള്‍ ഇല്ലാതാക്കിയത് ജോസ് കെ.മാണിയാണ്. ബാലിശമായ കാരണങ്ങള്‍ പറഞ്ഞാണ് വിട്ടു നിന്നത്. ഹൈപവര്‍ കമ്മിറ്റിയില്‍ തനിക്കാണ് ഭൂരിപക്ഷമെന്നും ജോസഫ് പറഞ്ഞു.

കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ലെ പി​ള​ർപ്പ് ഒ​ഴി​വാ​ക്കാ​ൻ കോ​ണ്‍​ഗ്ര​സ് അ​വ​സാ​ന​വ​ട്ട ശ്ര​മം നടത്തുന്നുണ്ട്. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ​ചാ​ണ്ടി, കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പി.​ജെ.ജോ​സ​ഫു​മാ​യും ജോ​സ് കെ.മാ​ണി​യു​മാ​യും ഫോ​ണി​ൽ സം​സാ​രി​ച്ചു. ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ലെ​ന്ന നി​ല​പാ​ട് ഇ​രു​നേ​താ​ക്ക​ളും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളെ അ​റി​യി​ച്ച​താ​യാ​ണു സൂ​ച​ന.

മുതിർന്ന നേതാവ് സി.എഫ്.തോമസിനെ ചെയർമാനാക്കി കേരള കോൺഗ്രസിൽ പിടിമുറുക്കാനാണ് ജോസഫ് വിഭാഗത്തിന്റെ നീക്കം. സി.എഫ്.തോമസ് ചെയർമാനാകുമ്പോൾ ജോസഫ് വ​ർ​ക്കി​ങ്​ ചെ​യ​ർ​മാ​നും കക്ഷി നേതാവും ആകും. നിലവിൽ സിഎഫ് വഹിച്ചിരുന്ന ഡെപ്യൂട്ടി ചെയർമാൻ പദവി ജോസ് കെ.മാണിക്കു ലഭിക്കുന്നതാണ് ഈ ഫോർമുല. എന്നാൽ ഇത് അംഗീകരിക്കാൻ ജോസ് കെ.മാണി വിഭാഗം തയ്യാറായിട്ടില്ല.

ഇതിന് പിന്നാലെയാണ് ജോസ് കെ.മാണി വിഭാഗം ഇന്ന് സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചിരിക്കുന്നത്. സംസ്ഥാന കമ്മറ്റി വിളിക്കണമെന്ന് 127 പേർ ഒപ്പിട്ട കത്ത് ജോസ് കെ.മാണി വിഭാഗം ജോസഫിന് നൽകിയിരുന്നു. എന്നാൽ ജോസഫ് ഇത് അവഗണിച്ചതോടെ സമാന്തരമായി സംസ്ഥാന കമ്മിറ്റി യോഗം ചേരാൻ ജോസ് കെ.മാണി വിഭാഗം തീരുമാനിച്ചത്.

അതേസമയം, സംസ്ഥാന സമിതി യോഗം വിളിക്കാൻ ആർക്കും അധികാരമില്ലെന്നായിരുന്നു പി.ജെ.ജോസഫിന്റെ നിലപാട്. എന്നാൽ ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണയുള്ളതിനാൽ വിമത നീക്കമായി യോഗത്തെ കാണാൻ സാധിക്കില്ലെന്നാണ് ജോസ് കെ.മാണി വിഭാഗത്തിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. അതിനാൽ തന്നെ വിമത നീക്കത്തിന് അച്ചടക്ക നടപടിയെടുക്കാൻ സാധിക്കില്ലെന്നും ജോസ് കെ.മാണി വിഭാഗം കരുതുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.