പാലക്കാട്: അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്ന് ഭരണഘടനാ ലംഘനമാണെന്ന് പ്രധാനപ്പെട്ട ഭരണാധികാരികളെ പഠിപ്പിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മത വിശ്വാസത്തിന്റെ പേരില്‍ ഊഹാപോഹങ്ങളും സങ്കല്‍പ്പങ്ങളും ശാസ്ത്ര സത്യമെന്ന നിലയില്‍ ഭരണാധികാരികള്‍ തന്നെ പ്രചരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാലക്കാട് മുണ്ടൂര്‍ യുവ ക്ഷേത്ര ഇന്‍സ്റ്റിറ്റ‌്യൂട്ടിൽ കേരള ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്ര യുക്തി വളര്‍ത്തേണ്ടത് പൗരന്റെ കടമയാണെന്ന് പറയുന്ന ഭരണഘടനയുടെ 51 എ വകുപ്പില്‍ പറയുന്ന കാര്യങ്ങള്‍ കൂടുതല്‍ പ്രചരിപ്പിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Read Also: ഇത് കശ്‌മീരിൽ തടങ്കലിൽ കഴിയുന്ന ഒമർ അബ്‌ദുല്ലയോ? സമൂഹമാധ്യമങ്ങളിൽ ചർച്ച
“അന്ധവിശ്വാസം പ്രചരിപ്പിക്കുന്നത് ഭരണഘടനാ ലംഘനമാണ്. യുക്തി സഹമായ ശാസ്‌ത്രവീക്ഷണത്തിൽ സമ്പന്നമായ ചരിത്രമാണ് നമുക്കുള്ളത്. എന്നാൽ അതിനെ അപകടപ്പെടുത്തുന്ന പ്രവണത ഉയർന്നുവരുന്നു. ഇതിനെതിരെ ശാസ്‌ത്രരംഗത്തുള്ളവർ ജാഗ്രത പുലർത്തണം. അപകടകരാമയ പ്രവണതകൾ ഉയർത്തുന്ന വക്താക്കൾ ശാസ്‌ത്ര കോൺഗ്രസസിനെ പോലും അതിനുള്ള വേദിയാക്കി മാറ്റും. ശാസ്‌ത്ര വിരുദ്ധമായ അബന്ധങ്ങൾ വിളമ്പിയ ഉദാഹരണങ്ങളുണ്ട്. നവോത്ഥാന കാലത്ത് ശാസ്‌ത്രാഭിമഖ്യം ശക്തിപ്പെടുത്താൻ നല്ല ശ്രമമുണ്ടായി.” മുഖ്യമന്ത്രി പറഞ്ഞു