ജോസഫ് വിഭാഗത്തിൽ പ്രതിസന്ധി രൂക്ഷം; ചേരിതിരിഞ്ഞ് നേതാക്കൾ ; സംഘടനാ തിരഞ്ഞെടുപ്പ് നടത്തും

തർക്കത്തെത്തുടർന്ന് പാർട്ടി സംഘടനാ തിരഞ്ഞെടുപ്പിലേക്ക്

LokSabha Election 2019, Kerala Congress M, PJ Joseph, KM Mani, കോട്ടയം സീറ്റ്, പിജെ ജോസഫ്, കെ.എം. മാണി, ലോക്സഭാ തിരഞ്ഞെടുപ്പ് 2019, കോട്ടയം സീറ്റ്, ഐഇ മലയാളം, IE Malayalam

തൊടുപുഴ: കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ നേതാക്കൾ തമ്മിലുള്ള അസ്വാരസ്യങ്ങൾ രൂക്ഷമായതായി സൂചന. പിജെ ജോസഫിന്റെ വീട്ടിൽ ചേർന്ന പാർട്ടി യോഗത്തിൽ നേതാക്കൾ ഇരു വിഭാഗങ്ങളായി ചേരിതിരിഞ്ഞതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മോന്‍സ് ജോസഫിന്റെയും ഫ്രാന്‍സിസ് ജോര്‍ജിന്റെയും നേതൃത്വത്തില്‍ നേതാക്കൾ ഇരുവിഭാഗങ്ങളായി ചേരിതിരിയുകയായിരുന്നെന്ന് ഇത് സംബന്ധിച്ച റിപ്പോർട്ടുകളിൽ പറയുന്നു. തർക്കത്തെത്തുടർന്ന് പാർട്ടി സംഘടനാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതായും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വാര്‍ഡ് കമ്മിറ്റി മുതല്‍ സംസ്ഥാന കമ്മിറ്റിവരെ പുനഃസംഘടിപ്പിക്കുമെന്ന് ജോസഫ് വ്യക്തമാക്കിയതായാണ് വിവരം.

Read More: ‘എല്ലാ ദിവസവും കട തുറക്കാൻ അനുവദിക്കണം’; കോഴിക്കോട് വ്യപാരികളുടെ പ്രതിഷേധം, സംഘർഷം

അതേസമയം പാർട്ടിക്കുള്ളിൽ നേതാക്കൾ തമ്മില്ലുള്ള അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിച്ചതായി പിജെ ജോസഫിനെ അധികരിച്ച് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പാർട്ടി സ്ഥാനങ്ങളെച്ചൊല്ലിയാണ് ജോസഫ് ഗ്രൂപ്പിൽ ഭിന്നതകളുണ്ടായത്. മോൻസ് ജോസഫിനും ജോയ് എബ്രഹാമിനും പാർട്ടിയിൽ ഉയർന്ന സ്ഥാനം നൽകിയതിനെതിരെ ഫ്രാൻസിസ് ജോർജ്, ജോണി നെല്ലൂർ, തോമസ് ഉണ്ണിയാടൻ എന്നിവർ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

പാർട്ടി സ്ഥാനങ്ങളെച്ചൊല്ലി തിരഞ്ഞെടുപ്പിന് ശേഷം ഫ്രാൻസിസ് ജോർജ് പരസ്യ പ്രതികരണം നടത്തുകയും ചെയ്തിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala congress pj joseph group

Next Story
പഴനിയിൽ മലയാളി യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവം: ദിണ്ടിഗൽ എസ്പി അന്വേഷണം ആരംഭിച്ചുpocso case victim reportedly dies by suicide, rape case victim, rape, pocso case victim dies by suicide, 16 year old rape victim dies by suicide, kerala news, latest news, indian express malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com