Latest News
ബോക്സിങ്ങിൽ ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹെയ്‌ന് വെങ്കലം

വിട്ടുവീഴ്ചക്കില്ല; കേരള കോൺഗ്രസിൽ പിടിമുറുക്കാൻ ജോസ്.കെ.മാണിയും ജോസഫും

സംസ്ഥാന സമിതി വിളിക്കാതെ സ്ഥാ​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച്​ ജോ​സ​ഫ്​ വി​ഭാ​ഗ​വു​മാ​യി ഇ​നി ച​ർ​ച്ച വേ​ണ്ടെ​ന്നാണ് മാണി വിഭാഗത്തിന്റെ തീരുമാനം

jose k maani, pj joseph, ജോസ് കെ മാണി, Kerala congress, പിജെ ജോസഫ്, iemalayalam, ഐ ഇ മലയാളം, today news, news india, latest news, breaking news,kerala news, kerala news malayalam, കേരള വാർത്തകൾ, kerala news today, kerala news headlines, kerala news live, latest malayalam news today,malayalam news, മലയാളം വാർത്തകൾ, malayalam news live, മലയാളം വാർത്തകൾ ലൈവ്, malayalam flash news, ഇന്നത്തെ വാർത്ത, malayalam news online, വാർത്ത ചാനൽ, malayalam flash news, malayalam news online, malayalam news kerala, malayalam news live stream, malayalam news papers,

കോട്ടയം: കേരള കോൺഗ്രസിൽ പ്രശ്നങ്ങൾ ഓരോ ദിവസം ചെല്ലും തോറും കൂടുതൽ ഗുരുതരമാവുകയാണ്. മുതിർന്ന നേതാവ് സി.എഫ് തോമസിനെ ചെയർമാനാക്കി കേരള കോൺഗ്രസിൽ പിടിമുറുക്കാനാണ് ജോസഫ് വിഭാഗത്തിന്റെ നീക്കം. സി.എഫ് ചെയർമാനുകുമ്പോൾ ജോസഫ് വ​ർ​ക്കി​ങ്​ ചെ​യ​ർ​മാ​നും കക്ഷി നേതാവും ആകും . നിലവിൽ സിഎഫ് വഹിച്ചിരുന്ന ഡെപ്യൂട്ടി ചെയർമാൻ പദവി ജോസ്.കെ മാണിക്കു ലഭിക്കുന്നതാണ് ഈ ഫോർമുല. എന്നാൽ ഇത് അംഗീകരിക്കാൻ മാണി വിഭാഗം തയ്യാറായിട്ടില്ല.

സംസ്ഥാന സമിതി വിളിക്കാതെ സ്ഥാ​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച്​ ജോ​സ​ഫ്​ വി​ഭാ​ഗ​വു​മാ​യി ഇ​നി ച​ർ​ച്ച വേ​ണ്ടെ​ന്നാണ് മാണി വിഭാഗത്തിന്റെ തീരുമാനം. സ​മ​വാ​യ ച​ർ​ച്ച ന​ട​ക്കേ​ണ്ട​ത്​ പാ​ർ​ട്ടി​യി​ലാ​ണെ​ന്നും സം​സ്ഥാ​ന ക​മ്മി​റ്റി വി​ളി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ​നി​ന്ന്​ പി​ന്നോ​ട്ടി​ല്ലെ​ന്നും ജോ​സ് കെ.​മാ​ണി വ്യ​ക്ത​മാ​ക്കി. സംസ്ഥാന സമിതിയിലെ മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടാൽ യോഗം വിളിക്കണമെന്നാണ് ചട്ടം. അതിനായി ജോസ്.കെ.മാണി ഒപ്പ് ശേഖരണം ആരംഭിച്ചു.

ഇതിന് ശേഷവും സംസ്ഥാന സമിതി വിളിക്കാൻ ജോസഫ് തയ്യാറാകുന്നില്ലെങ്കിൽ ജോസ്.കെ.മാണിയെ പിന്തുണക്കുന്ന സംസ്ഥാന സമിതി നേതാക്കൾ ഒത്തുചേർന്ന് ഭാവി കാര്യങ്ങൾ തീരുമാനിക്കും. ജോസ്ഫിനെതിരെ അവിശ്വാസം പാസാക്കാനാണ് മാണി വിഭാഗം ശ്രമിക്കുന്നത്.

അതേസമയം സ​മ​വാ​യ​നീ​ക്കം പാ​ളി​യ​തി​നു​പി​ന്നാ​ലെ ജോ​സ​ഫ്​​പ​ക്ഷം ത​ല​സ്ഥാ​ന​ത്ത്​ യോ​ഗം ​ചേ​ർ​ന്നു. എ​ന്നാ​ൽ, ഗ്രൂ​പ്​ യോ​ഗം ചേ​ർ​ന്നി​ട്ടി​ല്ലെ​ന്നും പാ​ർ​ട്ടി​യി​ലെ പ്ര​ശ്​​ന​ങ്ങ​ൾ സ​മ​വാ​യ​ത്തി​ലൂ​ടെ പ​രി​ഹ​രി​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി താ​ൽ​ക്കാ​ലി​ക ചെ​യ​ർ​മാ​ൻ എ​ന്ന നി​ല​യി​ൽ പി.​ജെ. ജോ​സ​ഫ്​ എ​ല്ലാ​വ​രു​മാ​യും ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ക മാ​ത്ര​മാ​ണ്​ ചെ​യ്​​ത​െ​ത​ന്നും മോ​ൻ​സ്​ ജോ​സ​ഫ്​ എം.​എ​ൽ.​എ അ​റി​യി​ച്ചു.

കേരള കോൺഗ്രസിൽ ഇപ്പോഴും പിന്തുടരുന്നത് മാണി സാറിന്റെ കീഴ്‌വഴക്കമാണെന്ന് പി.ജെ ജോസഫ് എം.എൽ.എ. ചെറിയ സമിതികളിൽ പാർട്ടിയിലെ പ്രശ്നങ്ങൾ ചർച്ചചെയ്ത് തീരുമാനം എടുക്കുകയാണ് ചെയ്യാറ്. അതിന് ശേഷം സംസ്ഥാന സമിതിയുടെ അംഗീകാരം വാങ്ങും. ഇതേ രീതി തന്നെയാണ് ഇപ്പോഴും പാർട്ടിയിൽ തുടരുന്നതെന്ന് പി.ജെ ജോസഫ് പറഞ്ഞു. സംസ്ഥാന സമിതി വിളിച്ച് ചെയർമാനെ തിരഞ്ഞെടുക്കണമെന്ന ജോസ്.കെ.മാണിയുടെ ആവശ്യത്തോടുള്ള പ്രതികരണമെന്ന നിലയിലാണ് പി.ജെ ജോസഫിന്റെ പ്രസ്താവന.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala congress new plans by joseph and mani group

Next Story
കാണാതായ പൊലീസ് ഉദ്യോഗസ്ഥനെ തമിഴ്നാട്ടിൽ നിന്നും കണ്ടെത്തിCentral CI Missing Case, CI Navas, Kohi Central CI, Kerala News, iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express