/indian-express-malayalam/media/media_files/2026/01/16/jose-k-mani-2026-01-16-17-44-59.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
കോട്ടയം: എൽഡിഎഫ് വിടില്ലെന്ന് ആവർത്തിച്ച് ഉറപ്പിച്ച് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി. ചവിട്ടി പുറത്താക്കിയ യുഡിഎഫിലേക്ക് തിരിച്ചുപോകില്ലെന്നും കേരള കോണ്‍ഗ്രസിന്‍റെ യുഡിഎഫ് പ്രവേശനം തുറക്കാത്ത അധ്യായമാണെന്നും ജോസ് കെ. മാണി വ്യക്തമാക്കി. സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിന് ശേഷം കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ പ്രാവശ്യം 12 സീറ്റുകളാണുണ്ടായിരുന്നതെന്നും ഇത്തവണ 13 സീറ്റെങ്കിലും ആവശ്യപ്പെടുമെന്നും ജോസ് കെ. മാണി പറഞ്ഞു. പ്രതിപക്ഷങ്ങളേക്കാൾ കൂടുതലായി ജനകീയ വിഷയങ്ങളെ ഏറ്റെടുക്കാനും പരിഹാരം കാണാനും കേരള കോൺഗ്രസ് എമ്മിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read: യുഡിഎഫ് പ്രവേശനം തുറക്കാത്ത പുസ്തകം, അജണ്ടിയിൽ ഇല്ലെന്ന് ജോസ് കെ മാണി
യുഡിഎഫ് പ്രവേശനം തുറക്കാത്ത അധ്യായമാണെന്നും തങ്ങൾ നിലപാട് മാറ്റിയിട്ടല്ല ഇങ്ങോട്ട് വന്നതെന്നും അദ്ദേഹം പറഞ്ഞു. ചവിട്ടി പുറത്താക്കിയതാണ്. ചേർത്തുപിടിച്ചത് മുഖ്യമന്ത്രി പിണറായി വിജയൻ സഖാവും എൽഡിഎഫും ആണ്. അങ്ങനെ ഒരു രാഷ്ട്രീയ പ്രസ്ഥാനം അഞ്ചു വർഷത്തിൽ അങ്ങോട്ടും ഇങ്ങോട്ടും പോകുമോയെന്നും ജോസ് കെ. മാണി ചോദിച്ചു. സോണിയ ഗാന്ധി ഫോണിൽ വിളിച്ചെന്ന റിപ്പോർട്ടുകളും ജോസ് കെ. മാണി തള്ളി.
Also Read: നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ല: നയം വ്യക്തമാക്കി കെ.സി വേണുഗോപാൽ
യുഡിഎഫ് പ്രവേശനം തുറക്കാത്ത പുസ്തകമാണെന്നും ആരെങ്കിലും ആ പുസ്തകം തുറന്നുവെങ്കിൽ വായിച്ച് കഴിഞ്ഞ് അടച്ചു വെച്ചോളുവെന്നും കേരള കോൺഗ്രസ് എം എൽഡിഎഫിൽ തന്നെ തുടരുമെന്നും എൽഡിഎഫിൻറെ മേഖല ജാഥ ഒരുക്കങ്ങൾ അടക്കം ചർച്ച ചെയ്യുമെന്നും ജോസ് കെ. മാണി നേരത്തെ വ്യക്തമാക്കിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞുള്ള കേരള കോൺഗ്രസിന്റെ ആദ്യ സ്റ്റിയറിങ്ങ് കമ്മിറ്റി യോഗമാണ് ഇന്ന് നടന്നത്.
Read More: നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം; സിപിഎം കേന്ദ്ര കമ്മിറ്റി തലസ്ഥാനത്ത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us