കോ​ട്ട​യം: മുന്നണികളോട് തുല്യ അകലം പാലിക്കണമെന്ന നിർദ്ദേശം ഉയർന്നതോടെ രാജ്യസഭ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കാൻ കേരള കോൺഗ്രസ് എം തീരുമാനിച്ചു. സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിന് ശേഷം നടത്തിയ വാർത്ത സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

“കേരള കോൺഗ്രസിന്റെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന് മുൻപ് തീരുമാനമുണ്ടാകും. വിജ്ഞാപനം വരുന്ന മുറയ്ക്ക് ഇക്കാര്യം പറയാം,” കെഎം മാണി വ്യക്തമാക്കി.

കേരള കോൺഗ്രസ് തിരികെ വരണമെന്ന ആവശ്യം യുഡിഎഫ് ഉന്നയിക്കുന്നുണ്ട്. ഇടതുമുന്നണിയും കെഎം മാണിയെ കൂടെക്കൂട്ടാൻ ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും സിപിഐയുടെ എതിർപ്പ് പ്രധാന പ്രതിസന്ധിയാണ്. അതേസമയം ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കെഎം മാണിയെ എൻഡിഎ യിലേക്ക് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ സ്വാഗതം ചെയ്തിട്ടുണ്ട്.

പാർട്ടി ചെയർമാനായ കെഎം മാണി, രാജ്യസഭ തിരഞ്ഞെടുപ്പിൽ മ​ന​സാ​ക്ഷി വോ​ട്ടെ​ന്ന നിർദ്ദേശം മുന്നോട്ട് വച്ചെങ്കിലും വർക്കിംഗ് ചെയർമാൻ പി.​ജെ ജോ​സ​ഫ് എ​തി​ർ​ത്തു. അ​ത് തെ​റ്റാ​യ ആ​ശ​യ​മാ​യി ക​രു​തു​മെ​ന്നും എ​ൽ​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യി ചി​ന്തി​ക്കാ​ൻ ഇ​ട​യാ​ക്കു​മെ​ന്നും ജോ​സ​ഫ് പ​റ​ഞ്ഞു. ഇ​ത് അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം വാ​ദി​ച്ചു. ഇതോടെയാണ് തീരുമാനം മാറ്റിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ