‘ദിപ്പോ പിളരും’; ജോസഫ് വിഭാഗവും ജോസ് കെ.മാണി വിഭാഗവും തമ്മില്‍ പോര് രൂക്ഷമാകുന്നു

സംസ്ഥാന കമ്മിറ്റി വിളിച്ച് പാര്‍ട്ടി ചെയര്‍മാനെ തിരഞ്ഞെടുക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ.മാണി തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി

jose k maani, pj joseph, ജോസ് കെ മാണി, Kerala congress, പിജെ ജോസഫ്, iemalayalam, ഐ ഇ മലയാളം, today news, news india, latest news, breaking news,kerala news, kerala news malayalam, കേരള വാർത്തകൾ, kerala news today, kerala news headlines, kerala news live, latest malayalam news today,malayalam news, മലയാളം വാർത്തകൾ, malayalam news live, മലയാളം വാർത്തകൾ ലൈവ്, malayalam flash news, ഇന്നത്തെ വാർത്ത, malayalam news online, വാർത്ത ചാനൽ, malayalam flash news, malayalam news online, malayalam news kerala, malayalam news live stream, malayalam news papers,

കോട്ടയം: കേരളാ കോണ്‍ഗ്രസ് എം പിളര്‍പ്പിലേക്കെന്ന് സൂചന. പാര്‍ട്ടിയിലെ അധികാര കേന്ദ്രങ്ങള്‍ വിഭജിച്ചെടുക്കുന്നതില്‍ ജോസഫ് വിഭാഗവും ജോസ് കെ.മാണി വിഭാഗവും തമ്മില്‍ പോര് രൂക്ഷമായിരിക്കുകയാണ്. ചെയര്‍മാനെ കണ്ടെത്താന്‍ സംസ്ഥാന കമ്മിറ്റി വിളിക്കണമെന്ന ആവശ്യത്തിലുറച്ച് നില്‍ക്കുകയാണ് ജോസ് കെ.മാണി. എന്നാല്‍, പി.ജെ.ജോസഫ് ഇതിനെതിരാണ്. പിതാവ് മരിച്ചാല്‍ മകന്‍ ചെയര്‍മാന്‍ ആകുന്നതെങ്ങനെ എന്ന് പി.ജെ.ജോസഫ് ചോദിച്ചതോടെ പാര്‍ട്ടിയിലെ ഭിന്നത പരസ്യമായിരിക്കുകയാണ്. തന്നെ ചെയര്‍മാനായി അംഗീകരിക്കണമെന്നാണ് ജോസഫ് ആവശ്യപ്പെടുന്നത്. ചെയര്‍മാനായി തന്നെ അംഗീകരിച്ചാല്‍ മാത്രമേ സംസ്ഥാന കമ്മിറ്റി വിളിക്കൂ എന്നും ജോസഫ് പറയുന്നു.

അതേസമയം, സംസ്ഥാന കമ്മിറ്റി വിളിച്ച് പാര്‍ട്ടി ചെയര്‍മാനെ തിരഞ്ഞെടുക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ.മാണി തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിട്ടുണ്ട്. ജോസഫ് പിളര്‍പ്പിന്റെ പക്ഷമാണെന്നും കത്തില്‍ ജോസ്.കെമാണി ആരോപിക്കുന്നു. നിലവില്‍ വര്‍ക്കിങ് ചെയര്‍മാനായ പി.ജെ.ജോസഫിന് ചെയര്‍മാനായി പ്രവര്‍ത്തിക്കാന്‍ അധികാരമില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നു. ജോസ് കെ.മാണി കത്ത് നല്‍കിയ സാഹചര്യത്തില്‍ പാര്‍ട്ടി പിളര്‍പ്പിലേക്ക് തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ജോ​സ് കെ.മാ​ണി, നി​യു​ക്ത എം​പി തോ​മ​സ് ചാ​ഴി​ക്കാ​ട​ൻ, എം​എ​ൽ​എ​മാ​രാ​യ റോ​ഷി അ​ഗ​സ്റ്റി​ൻ. എ​ൻ.ജ​യ​രാ​ജ് എ​ന്നി​വ​രാ​ണ് ക​ത്തി​ൽ ഒ​പ്പു​വ​ച്ചി​രി​ക്കു​ന്ന​ത്.

Read More: സംസ്ഥാന കമ്മിറ്റി അടിയന്തരമായി വിളിക്കണം; ജോസഫിനെതിരെ കച്ചമുറുക്കി ജോസ് കെ മാണി

ജോസഫ് വിഭാഗത്തിനെതിരെ നിലപാട് കടുപ്പിച്ച് ഇന്നലെ നടന്ന ഗ്രൂപ്പ് യോഗത്തിൽ ജോസ് കെ.മാണി വിഭാഗം രംഗത്തെത്തിയിരുന്നു. അതിനു പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയിരിക്കുന്നത്. താല്‍ക്കാലിക ചെയര്‍മാന്‍ എന്ന നിലയില്‍ പി.ജെ.ജോസഫ് വിളിക്കുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കില്ലെന്ന തീരുമാനത്തിലാണ് മാണി വിഭാഗം. പാര്‍ലമെന്ററി പാര്‍ട്ടി യോഗമല്ല സംസ്ഥാന കമ്മിറ്റിയാണ് ആദ്യം വിളിക്കേണ്ടതെന്ന് ഇന്നലെ ചേര്‍ന്ന ഗ്രൂപ്പ് യോഗത്തില്‍ ജോസ് കെ.മാണിയും മറ്റ് നേതാക്കളും തീരുമാനമെടുത്തു. ജോസഫ് വിഭാഗം പാര്‍ട്ടിയില്‍ വിഭാഗീയ ശ്രമങ്ങള്‍ നടത്തുകയാണെന്ന വിമര്‍ശനവും ഉണ്ടായി.

അടിയന്തരമായി സംസ്ഥാന സമിതി വിളിച്ചു ചേര്‍ക്കണമെന്നാണ് ജോസ് കെ.മാണി വിഭാഗം ആവശ്യപ്പെടുന്നത്. അതിനു ശേഷം ചെയര്‍മാനെ തിരഞ്ഞെടുക്കണമെന്നാണ് അവരുടെ നിലപാട്. ചെയര്‍മാനെ തിരഞ്ഞെടുത്ത ശേഷം മാത്രം പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിച്ചു ചേര്‍ത്താല്‍ മതിയെന്ന തീരുമാനവും ഗ്രൂപ്പ് യോഗത്തില്‍ കൈക്കൊണ്ടു.

അതേസമയം, ജോസഫ് വിഭാഗം പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിക്കണമെന്ന ആവശ്യത്തിലാണ്. പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിച്ചാല്‍ മതിയെന്നും സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ക്കേണ്ട ആവശ്യമില്ലെന്നും പി.ജെ.ജോസഫ് വിഭാഗം വാദിക്കുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala congress m split pj joseph vs jose k mani

Next Story
ബാലഭാസ്കര്‍ ജ്യൂസ് കുടിച്ച കടയിലെ സിസിടിവി ദൃശ്യങ്ങള്‍ കൊണ്ടു പോയത് പൊലീസെന്ന് കടയുടമBalabhaskar's death, ബാലഭാസ്കറിന്റെ മരണം, Car Accident, കാര്‍ അപകടം, Death, മരണം, Crime Branch, ക്രൈംബ്രാഞ്ച്, driver, ഡ്രൈവര്‍ അര്‍ജുന്‍,
The moderation of comments is automated and not cleared manually by malayalam.indianexpress.com