Latest News
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇന്ന് മുതല്‍ തുടരും
രാജ്യത്തിന് ആശ്വാസം; 90 ശതമാനം ജില്ലകളിലും കേസുകള്‍ കുറയുന്നു
പുതിയ വാക്സിന്‍ നയം പ്രാബല്യത്തില്‍; 18 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് സൗജന്യം
ഇന്‍ജുറി ടൈമില്‍ ഗോള്‍; ഇക്വഡോറിനെ സമനിലയില്‍ തളച്ച് വെനസ്വേല
മഹാമാരിക്കാലത്ത് യോഗയ്ക്ക് പ്രസ്ക്തിയേറെ: പ്രാധാനമന്ത്രി
രാജ്യത്ത് 53,256 പുതിയ കേസുകള്‍; 1,422 മരണം

രണ്ടിലയും പേരും ജോസിന്; ജോസഫിന് തിരിച്ചടി

ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മിഷന്റെ തിരുമാനത്തിൽ ഇടപ്പെടരുതെന്നും കമ്മീഷന്റേത് ഭൂരിപക്ഷ തീരുമാനമാണമെന്നുമുള്ള ജോസ് കെ.മാണിയുടെ വാദം അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്

pj joseph, jose k mani, ie malayalam

കൊച്ചി: രണ്ടില ചിഹ്നവും കേരള കോൺഗ്രസ് (എം) എന്ന പേരും ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് ഹൈക്കോടതി ശരിവച്ചു. ഉത്തരവ് ചോദ്യം ചെയ്ത് പി.ജെ ജോസഫ് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി.

ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മിഷന്റെ തിരുമാനത്തിൽ ഇടപെടരുതെന്നും കമ്മിഷന്റേത് ഭൂരിപക്ഷ തീരുമാനമാണമെന്നുമുള്ള ജോസ് കെ.മാണിയുടെ വാദം അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്. കമ്മിഷന്റെത് ഏകകണ്ഠമായ തീരുമാനമല്ലന്നും ഒരംഗം വിയോജിപ്പ് രേഖപ്പെടുത്തിയെന്നും സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ നിലപാടിൽ തെളിവെടുക്കണമെന്ന് നിർദേശിച്ചിരുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ജോസഫിന്റെ ഹർജി.

Also Read: അഞ്ച് മുതൽ ആറ് മണി വരെ കോവിഡ് രോഗികൾക്ക് വോട്ട് ചെയ്യാം; നിയമം പ്രാബല്യത്തിൽ

ഭരണഘടന ലംഘിച്ചാണ് ജോസ് വിഭാഗം പാർട്ടി രൂപീകരിച്ചതെന്ന് സിവിൽ കോടതി കണ്ടെത്തിയെന്നും ജോസ് കെ.മാണിയെ ചെയർമാനായി തിരഞ്ഞെടുത്തത് നിലനിൽക്കില്ലെന്നും പദവിയിൽ പ്രവർത്തിക്കുന്നതും ഓഫീസ് ഉപയോഗിക്കുന്നതും കോടതി വിലക്കിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പി.ജെ.ജോസഫിന്റെ ഹർജി. ജോസ് കെ.മാണിക്ക് കേരള കോൺഗ്രസ്(എം) ചെയർമാനായി പ്രവർത്തിക്കാൻ അവകാശമില്ല. പാർട്ടിയുടെ രേഖകളൊന്നും ജോസിന്റെ കൈവശമില്ലെന്നും ഹർജിയിൽ ജോസഫ് പറഞ്ഞിരുന്നു.

Also Read: തെളിവില്ല, ആരോപണങ്ങൾ വ്യാജം; ജാമ്യഹർജിയുമായി ശിവശങ്കർ ഹൈക്കോടതിയിൽ

ഇതിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് ഹൈക്കോടതി ഇടക്കാലത്തേക്ക് സ്റ്റേ ചെയ്തിരുന്നു. സിവിൽ കോടതിയുടെ ഉത്തരവ് നിലനിൽക്കെയുള്ള കമ്മിഷന്റെ തീരുമാനം നിയമവിരുദ്ധമാണെന്നും പി.ജെ. ജോസഫ് ഹർജയിൽ ആരോപിച്ചിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala congress m name and symbol to jose group

Next Story
മലപ്പുറം ജില്ലയിൽ രോഗബാധ സ്ഥിരീകരിച്ചവർ ആയിരത്തിലധികം; ഇടുക്കിയിൽ നൂറിൽ കുറവ്Covid 19, Kerala Numbers, കോവിഡ് 19, Total patients in Kerala, Kerala Covid, കേരള കോവിഡ്, Corona, August 23, കൊറോണ, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com