Latest News

ഇടതുമുന്നണി സർക്കാരിൽ അർഹതപ്പെട്ട മന്ത്രിസ്ഥാനം ലഭിക്കുമെന്ന് ജോസ് കെ.മാണി

പാലായിൽ മാണി സി.കാപ്പനോടാണ് ജോസ് കെ.മാണി പരാജയപ്പെട്ടത്. പതിനയ്യായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മാണി സി കാപ്പന്റെ ജയം

election results, kerala election result, jose k mani, pala, roshy augustine, pj joseph, mani c kappan, pinarayi vijyan iuml, km shaji, p rajeev cpm, kerala election results, kerala election results 2021, kerala assembly election results, kerala assembly election results 2021, kerala assembly election results update, kerala assembly election results live, kerala assembly election results 2021 live update, kerala election result 2021, election results 2021, election results live, election results live updates, kerala election commission, kerala election commission india, kerala election results live update, ie malayalam

കോട്ടയം: പാലായിൽ തനിക്കെതിരെ വ്യക്തിഹത്യയും കളളപ്രചാരണവും യുഡിഎഫ് നടത്തിയെന്ന് ജോസ് കെ.മാണി. ബിജെപിയുമായി അവർ വോട്ടുകച്ചവടം നടത്തി. പാല ഇപ്പോൾ രാഷ്ട്രീയ ശത്രുക്കളുടെ കേന്ദ്രമായി മാറിയെന്നും ജോസ് കെ.മാണി പറഞ്ഞു.

പുതിയ ഇടതുമുന്നണി സർക്കാരിൽ കേരള കോൺഗ്രസ് എമ്മിന് അർഹതപ്പെട്ട മന്ത്രിസ്ഥാനം ലഭിക്കും. മന്ത്രിസ്ഥാനം സംബന്ധിച്ച കാര്യം ചർച്ച ചെയ്ത് തീരുമാനിക്കും. തുടർഭരണത്തിൽ കേരളകോൺഗ്രസ് പാർട്ടിയുടെ പങ്കുണ്ടായതിൽ അഭിമാനമുണ്ടെന്നും ജോസ് കെ.മാണി അഭിപ്രായപ്പെട്ടു. എൽഡിഎഫ് സർക്കാരിൽ കേരള കോൺഗ്രസിന് (എം) അവകാശപ്പെട്ട മന്ത്രി സ്ഥാനം റോഷി അഗസ്റ്റിനോ ഡോ. എൻ.ജയരാജിനോ ലഭിച്ചേക്കുമെന്നാണ് വിവരം.

Read More: പാലായില്‍ തകര്‍ന്നത് ജോസ് കെ മാണിയുടെ മന്ത്രിസ്ഥാനം; പകരം നറുക്ക് റോഷിക്ക്?

പാലായിൽ മാണി സി.കാപ്പനോടാണ് ജോസ് കെ.മാണി പരാജയപ്പെട്ടത്. പതിനയ്യായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മാണി സി കാപ്പന്റെ ജയം. കേരള കോൺഗ്രസ് ആസ്ഥാനമായ പാലായിൽ കനത്ത തോൽവി ഏറ്റുവാങ്ങിയത് ജോസ് കെ.മാണിക്ക് കനത്ത ആഘാതമാണുണ്ടാക്കിയത്. മാണി സി.കാപ്പന് 69,804 വോട്ടാണ് പാലായിൽ കിട്ടിയത്. ആകെ പോൾ ചെയ്ത വോട്ടുകളുടെ 50.43 ശതമാനമാണ് ഇത്. രണ്ടാമതെത്തിയ ജോസ് കെ.മാണിക്ക് ആകെ കിട്ടിയത് 54426 വോട്ട്, 39.32 ശതമാനം മാത്രം.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala congress m minister post jose k mani

Next Story
വിവാഹവുമായി ബന്ധപ്പെട്ട് വ്യക്തിഹത്യ നടത്തിയവർക്കെതിരെ കാവ്യ മാധവൻ പരാതി നൽകിkavya madhavan, kavya dileep
The moderation of comments is automated and not cleared manually by malayalam.indianexpress.com