പുറത്തുനിൽക്കുന്നവർക്കായി വാതിൽ തുറന്നുകിടക്കുന്നു, തിരിച്ചുവന്നില്ലെങ്കിൽ അയോഗ്യത നടപടിയിലേക്ക്: ജോസ് കെ.മാണി

രണ്ടില ചിഹ്നത്തിൽ മത്സരിച്ച എംഎൽഎമാർ കേരള കോൺഗ്രസിലേക്ക് തിരിച്ചുവരണമെന്ന് ജോസ് കെ.മാണി ആവശ്യപ്പെട്ടു

Jose K Mani Kerala Congress M

കോട്ടയം: കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗത്തിനു താക്കീത് നൽകി ജോസ് കെ.മാണി. ഔദ്യോഗികമായി കേരള കോൺഗ്രസ് (എം) തങ്ങളാണെന്നും പാർട്ടിയിൽ നിന്നു വിഘടിച്ചുനിൽക്കുന്നവർ മടങ്ങിവരണമെന്നും ജോസ് കെ.മാണി പറഞ്ഞു. രണ്ടില ചിഹ്നത്തിൽ മത്സരിച്ച എംഎൽഎമാർ കേരള കോൺഗ്രസിലേക്ക് തിരിച്ചുവരണം. അല്ലാത്തപക്ഷം അത്തരക്കാർക്കെതിരെ അയോഗ്യത അടക്കമുള്ള കർശന നടപടികളിലേക്ക് കടക്കുമെന്നും ജോസ് കെ.മാണി മുന്നറിയിപ്പ് നൽകി.

“കേരള കോൺഗ്രസ് ഒന്നേയുള്ളൂ. മറ്റൊരു കേരള കോൺഗ്രസ് ഇല്ല. രണ്ടില ചിഹ്നത്തിൽ മത്സരിച്ചു ജയിച്ചവർ കേരള കോൺഗ്രസ് (എം) കുടുംബത്തിൽ തന്നെ കാണണം. പഞ്ചായത്ത് തിരഞ്ഞെടുപ്പിനു മുൻപ് രാഷ്ട്രീയ നിലപാട് വ്യക്തമാക്കും. ഇപ്പോൾ തൽക്കാലം സ്വതന്ത്ര നിലപാട് സ്വീകരിക്കുന്നു,” പാർട്ടി വർക്കിങ് ചെയർമാൻ ജോസ് കെ.മാണി വ്യക്തമാക്കി.

കേരള കോൺഗ്രസ് (എം) തർക്കത്തിൽ കരുത്താർജ്ജിച്ച് ജോസ് കെ.മാണി പക്ഷം. കേരള കോൺഗ്രസിന്റെ രണ്ടില ചിഹ്നം ജോസ് കെ.മാണി വിഭാഗത്തിനു അനുവദിച്ചുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ജോസഫ് പക്ഷത്തിനു വലിയ തിരിച്ചടിയായി. പാർട്ടിയുടെ പേര് ജോസ് വിഭാഗത്തിന് ഉപയോഗിക്കാമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ വ്യക്തമാക്കിയത്.

സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തില്‍ പാര്‍ട്ടി വിപ് ലംഘിച്ചതിന്റെ പേരില്‍ പി.ജെ.ജോസഫിനേയും മോന്‍സ് ജോസഫിനേയും അയോഗ്യരാക്കാന്‍ ജോസ് പക്ഷം സ്‌പീക്കറോട് ആവശ്യപ്പെടുമോ എന്നാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്.

യുഡിഎഫ് ബന്ധം പൂർണമായി ഉപേക്ഷിച്ച് ഇടതുമുന്നണിയിലേക്ക് ജോസ് പക്ഷം ചേക്കേറുമെന്നാണ് സൂചന. എൽഡിഎഫിൽ കേരള കോൺഗ്രസ് എമ്മിനെതിരെ വ്യത്യസ്ത നിലപാടുണ്ടായിരുന്നത് സിപിഐയ്‌ക്ക് മാത്രമാണ്. ഇപ്പോൾ സിപിഐയും നിലപാട് മയപ്പെടുത്തിയിട്ടുണ്ട്.

Read Also: ഇരട്ടക്കൊല: പ്രതികൾ കോൺഗ്രസുകാർ, ഒൻപത് പേർ കസ്റ്റഡിയിൽ, വെമ്പായത്ത് ഹർത്താൽ

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ രാഷ്‌ട്രീയ നിലപാട് വ്യക്തമാക്കി ഏതെങ്കിലും മുന്നണിയുടെ ഭാഗമാകാനാണ് ജോസ് കെ.മാണി വിഭാഗവും ആലോചിക്കുന്നത്. കേരള കോൺഗ്രസ് എമ്മിനെ ഇടതുമുന്നണിയിലെടുക്കാൻ സിപിഎമ്മിന് അഭിപ്രായ വ്യത്യാസമില്ല.

യുഡിഎഫ് വിട്ട് വരുന്ന കക്ഷികളുടെ രാഷ്‌ട്രീയ നിലപാടും സമീപനവും നോക്കി എൽഡിഎഫ് കൂട്ടായ ചർച്ചകളിലൂടെ നിലപാട് സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. “എൽഡിഎഫ് എന്നത് പ്രതൃശശാസ്ത്രപരമായും രാഷ്ട്രീയമായും സംഘടനാപരമായും കെട്ടുറപ്പുള്ള രാഷ്‌ട്രീയ കൂട്ടുകെട്ടാണ്. യുഡിഎഫാകട്ടെ അന്തഃഛിദ്രത്തിന്റെ മുന്നണിയും. അതുകൊണ്ട് യുഡിഎഫിന്റെ ആഭ്യന്തര കലഹത്തിൽ എൽഡിഎഫോ സിപിഎമ്മോ കക്ഷിയല്ല. എന്നാൽ, യുഡിഎഫ് വിട്ടുവരുന്നവരെ രാഷ്‌ട്രീയ നിലപാട് നോക്കി സ്വീകരിക്കും,” കോടിയേരി പറഞ്ഞു.

അതേസമയം, കേരള കോൺഗ്രസിന്റെ രണ്ടില ചിഹ്നം ജോസ് കെ.മാണി വിഭാഗത്തിനു അനുവദിച്ചുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് പി.ജെ.ജോസഫ് പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala congress m jose k mani ldf pj joseph

Next Story
ഡിവെെഎഫ്ഐ നേതാക്കളെ വെട്ടിയത് നാല് പേർ ചേർന്ന്; പ്രതികൾ കോൺഗ്രസ് പ്രവർത്തകർ, അറസ്റ്റ് രേഖപ്പെടുത്തിPolitical Murder, DYFI
The moderation of comments is automated and not cleared manually by malayalam.indianexpress.com