scorecardresearch
Latest News

കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ ഞാൻ തന്നെ: പി.ജെ.ജോസഫ്

ജോസ് കെ.മാണിയുമായി ഒരിക്കലും ചേർന്നുപോകാൻ സാധിക്കില്ലെന്നും ജോസഫ് വ്യക്തമാക്കി

PJ Joseph, പിജെ ജോസഫ്, kottayam, കോട്ടയം, jose k mani, ജോസ് കെ മാണി, president പ്രസിഡന്റ്

കോട്ടയം: കേരള കോൺഗ്രസ് (എം) വർക്കിങ് ചെയർമാൻ താൻ തന്നെയാണെന്ന് പി.ജെ.ജോസഫ്. രണ്ടില ചിഹ്നവുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിനെതിരെ റിട്ട് നൽകുമെന്ന് വിധി തങ്ങൾക്ക് അനുകൂലമാകുമെന്നാണ് വിശ്വാസമെന്നും ജോസഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ജോസ് കെ.മാണിയുമായി ഒരിക്കലും ചേർന്നുപോകാൻ സാധിക്കില്ലെന്നും ജോസഫ് വ്യക്തമാക്കി. “നിരന്തരമായി വാഗ്‌ദാനങ്ങൾ ലംഘിക്കുന്ന, കരാറുകൾ പാലിക്കാത്ത ഒരാളുമായി സഹകരിച്ചുപോകാൻ പറ്റില്ല,” ജോസഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. അർഹതയില്ലാത്തവർക്ക് യുഡിഎഫിൽ തുടരാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

“ജോസ് കെ.മാണി പാർട്ടി ചെയർമാനാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞിട്ടില്ല. ചെയർമാനെന്ന നിലയിൽ ജോസ് കെ.മാണിക്ക് പ്രവർത്തിക്കാൻ സാധിക്കില്ല. ജോസ് കെ.മാണിക്കെതിരെ കോടതിയലക്ഷ്യത്തിനു കേസ് കൊടുക്കും” പി.ജെ.ജോസഫ് കൂട്ടിച്ചേർത്തു.

Read Also: സഹകരണ ബാങ്കിൽ കവർച്ച; നാലരക്കിലോ സ്വർണവും നാല് ലക്ഷം രൂപയും മോഷണം പോയി

അതേസമയം, ജോസഫ് വിഭാഗത്തിനു താക്കീത് നൽകുകയാണ് ജോസ് കെ.മാണി. ഔദ്യോഗികമായി കേരള കോൺഗ്രസ് (എം) തങ്ങളാണെന്നും പാർട്ടിയിൽ നിന്നു വിഘടിച്ചുനിൽക്കുന്നവർ മടങ്ങിവരണമെന്നും ജോസ് കെ.മാണി പറഞ്ഞു. രണ്ടില ചിഹ്നത്തിൽ മത്സരിച്ച എംഎൽഎമാർ കേരള കോൺഗ്രസിലേക്ക് തിരിച്ചുവരണം. അല്ലാത്തപക്ഷം അത്തരക്കാർക്കെതിരെ അയോഗ്യത അടക്കമുള്ള കർശന നടപടികളിലേക്ക് കടക്കുമെന്നും ജോസ് കെ.മാണി മുന്നറിയിപ്പ് നൽകി.

“കേരള കോൺഗ്രസ് ഒന്നേയുള്ളൂ. മറ്റൊരു കേരള കോൺഗ്രസ് ഇല്ല. രണ്ടില ചിഹ്നത്തിൽ മത്സരിച്ചു ജയിച്ചവർ കേരള കോൺഗ്രസ് (എം) കുടുംബത്തിൽ തന്നെ കാണണം. പഞ്ചായത്ത് തിരഞ്ഞെടുപ്പിനു മുൻപ് രാഷ്ട്രീയ നിലപാട് വ്യക്തമാക്കും. ഇപ്പോൾ തൽക്കാലം സ്വതന്ത്ര നിലപാട് സ്വീകരിക്കുന്നു,” പാർട്ടി വർക്കിങ് ചെയർമാൻ ജോസ് കെ.മാണി വ്യക്തമാക്കി.

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ രാഷ്‌ട്രീയ നിലപാട് വ്യക്തമാക്കി ഏതെങ്കിലും മുന്നണിയുടെ ഭാഗമാകാനാണ് ജോസ് കെ.മാണി വിഭാഗവും ആലോചിക്കുന്നത്. കേരള കോൺഗ്രസ് എമ്മിനെ ഇടതുമുന്നണിയിലെടുക്കാൻ സിപിഎമ്മിന് അഭിപ്രായ വ്യത്യാസമില്ല.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala congress m jose k mani and pj joseph