ന്യൂഡൽഹി: യുഡിഎഫിൽ നിന്നും വിട്ട് നിൽക്കുന്ന കേരളാ കോൺഗ്രസ് മാണി വിഭാഗം വീണ്ടും വലതു പാളയത്തിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ ശക്തമാക്കി ഡൽഹിയിൽ അടിയന്തര യോഗം. യു​ഡി​എ​ഫ് എം​പി​മാ​രു​ടെ യോ​ഗ​ത്തി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് എം​പി​മാ​ർ പ​ങ്കെ​ടു​ക്കു​ന്നു.

ഡ​ൽ​ഹി​യി​ൽ കോ​ണ്‍​ഗ്ര​സ് എം​പി കെ.​വി.​തോ​മ​സി​ന്‍റെ വ​സ​തി​യി​ൽ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ലാ​ണ് ജോ​സ് കെ.​മാ​ണി​യും ജോ​യ് എ​ബ്ര​ഹാ​മും പ​ങ്കെ​ടു​ത്തത്. ഓഖി ദുരിതാശ്വാസ പ്രവർത്തനങ്ങളെ പറ്റി ആലോചിക്കാനാണ് യോഗമെന്നാണ് ഔദ്യോഗിക വിശദീകരണം.

യു​ഡി​എ​ഫു​മാ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ് ഇ​ട​ഞ്ഞു​നി​ൽ​ക്കു​ക​യാ​ണ്. ഇ​ക്ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം മാ​ണി ഗ്രൂ​പ്പ് യു​ഡി​എ​ഫ് വി​ട്ടി​രു​ന്നു. ഇ​തി​നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് യു​ഡി​എ​ഫ് എം​പി​മാ​രു​ടെ യോ​ഗ​ത്തി​ൽ മാ​ണി ഗ്രൂ​പ്പ് എം​പി​മാ​ർ പ​ങ്കെ​ടു​ക്കു​ന്ന​ത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.