കോട്ടയം: ലോക്‌സഭ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന് രണ്ട് സീറ്റ് വേണമെന്ന ആവശ്യം ശക്തമാക്കി പാർട്ടി നേതൃത്വം. കോട്ടയം കൂടാതെ മറ്റൊരു സീറ്റ് കൂടി വേണമെന്നത് പാർട്ടി നിലപാടാണെന്ന് ജോസ് കെ.മാണി വ്യക്തമാക്കിയതിന് പിന്നാലെ രണ്ട് സീറ്റ് നൽകണമെന്ന് പാർട്ടി അദ്ധ്യക്ഷൻ കെ.എം.മാണിയും ആവശ്യപ്പെട്ടു.

കോട്ടയത്തിന് പുറമെ ജയ സാധ്യതയുള്ള ഏതെങ്കിലും ഒരു സീറ്റുകൂടി വേണമെന്നാണ് കേരള കോൺഗ്രസിന്റെ ആവശ്യം. ഇടുക്കിക്കും ചാലക്കുടിക്കുമാണ് മുൻഗണനയെന്നും കെ.എം.മാണി പറഞ്ഞു. കോട്ടയം സീറ്റ് വിട്ടുകൊടുക്കേണ്ട കാര്യമില്ലെന്നും കോട്ടയം കേരള കോൺഗ്രസിന്റെതാണെന്ന് കോൺഗ്രസ് തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മൂന്ന് സീറ്റുണ്ടായിരുന്ന പാർട്ടിയായതിനാൽ തന്നെ ഇപ്പോൾ രണ്ട് സീറ്റ് ചോദിക്കുന്നതിൽ അപാകതയൊന്നുമില്ലെന്നും കെ.എം.മാണി പറഞ്ഞു. അതേസമയം, പാർട്ടിക്കുള്ളിൽ പടലപ്പിണക്കമില്ലെന്നും രാഹുൽ ഗാന്ധിക്ക് മുന്നിൽ രണ്ടാം സീറ്റ് ആവശ്യമുന്നയിക്കുമെന്നും ജോസ് കെ.മാണി വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.