/indian-express-malayalam/media/media_files/uploads/2017/05/balakrishna-pillai1426327574-Chodhyam-Utharam-113-Still.jpg)
തിരുവനന്തപുരം: കേരള കോൺഗ്രസ് ബാലകൃഷ്ണപ്പിള്ള വിഭാഗം എൻസിപിയിൽ ലയിക്കാനൊരുങ്ങുന്നതായി സൂചന. മാതൃഭൂമി ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ശരത് പവാറുമായി അടുത്ത വർഷം ജനുവരി ആറിന് ആർ ബാലകൃഷ്ണപിള്ള കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ട്.
ജനുവരി നാലിന് ഇക്കാര്യം ചർച്ച ചെയ്യാൻ കേരള കോൺഗ്രസ് ബി പ്രത്യേക യോഗം ചേരും. അതേസമയം എനസിപിയിൽ ഒരു വിഭാഗം ഈ ലയനത്തെ എതിർക്കുന്നതായി റിപ്പോർട്ടുണ്ട്. മുംബൈയിൽ ജനുവരി ആറിനാണ് ബാലകൃഷ്ണപിള്ള-ശരത് പവാർ കൂടിക്കാഴ്ച.
എൽഡിഎഫിലേക്കുള്ള കേരള കോൺഗ്രസ് ബിയുടെ പ്രവേശനം തുലാസിൽ നിൽക്കേയാണ് ബാലകൃഷ്ണപിള്ളയുടെ നീക്കം. ലയനം സാധ്യമായാൽ കെബി ഗണേഷ് കുമാർ അടക്കം എൻസിപിക്ക് മൂന്ന് നിയമസഭാംഗങ്ങളാവും. നിലവിൽ രണ്ട് എംഎൽഎമാരും രാജിവച്ച് ഒഴിഞ്ഞ എൻസിപിയിൽ നിന്ന് ഗണേഷ് കുമാറിന് മന്ത്രിസ്ഥാനത്തേക്ക് അവകാശം ഉന്നയിക്കാനും സാധിച്ചേക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.