New Update
/indian-express-malayalam/media/media_files/uploads/2021/09/College.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് കോളേജുകൾ തുറക്കുന്നത് ഒക്ടോബർ 25 ലേക്ക് മാറ്റി. മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഒക്ടോബർ 18 ന് കോളേജുകൾ തുറക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.
Advertisment
ക്ലാസുകൾ ആരംഭിച്ച കോളേജുകളിലെ അവസാന വർഷ കോഴ്‌സുകൾക്ക് ഇന്നും നാളെയും അവധിയായിരിക്കും. ഇന്നു നടക്കാനിരുന്ന സർവ്വകലാശാലാ പരീക്ഷകൾ മാറ്റിവച്ചിരുന്നു. ഇന്നു നടത്താനിരുന്ന രണ്ടാം വർഷ വിദൂര വിദ്യാഭ്യാസ ബിരുദ പരീക്ഷകളും, ഐ. റ്റി. പഠന വകുപ്പിലെ ഒന്നാം സെമസ്റ്റർ എം. എസ് സി. കംപ്യൂട്ടർ സയൻസ് പരീക്ഷകളും മാറ്റിവച്ചതായി കണ്ണൂർ സർവകലാശാല അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.