കൊല്ലം: സംസ്ഥാനത്ത് തീരദേശ ഹർത്താൽ ആരംഭിച്ചു. വിവിധ മത്സ്യത്തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലാണ് തീരദേശ ഹർത്താൽ പുരോഗമിക്കുന്നത്. 24 മണിക്കൂര്‍ ഹര്‍ത്താലിനാണ് സംഘടനകള്‍ ആഹ്വാനം ചെയ്‌തിരിക്കുന്നത്.
ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തിലാണ് ഹര്‍ത്താല്‍ നടത്തുന്നത്. കരാര്‍ റദ്ദാക്കിയതിനാല്‍ മൂന്ന് സംഘടനകള്‍ ഹര്‍ത്താലില്‍ നിന്ന് വിട്ടുനില്‍ക്കുന്നുണ്ട്. ഹാർബറുകളും തീരദേശ മേഖലയിലെ കടകമ്പോളങ്ങളും അടഞ്ഞുകിടക്കുകയാണ്. അര്‍ധരാത്രി 12 മുതല്‍ ബോട്ടുകളൊന്നും കടലില്‍ പോയിട്ടില്ല. വിവിധയിടങ്ങളില്‍ തൊഴിലാളി സംഘടനകള്‍ പ്രകടനം നടത്തും.
Read Also: കോടിയേരി സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങിയെത്തിയേക്കും
വൻ വിവാദമായതിനെ തുടർന്നാണ് ആഴക്കടൽ മത്സ്യബന്ധനക്കരാർ സർക്കാർ റദ്ദാക്കിയത്. ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിവാദ ധാരണപത്രം റദ്ദാക്കാന്‍ മുഖ്യമന്ത്രി നേരത്തെ നിർദേശം നൽകിയിരുന്നു.
ഇഎംസിസിയുമായുള്ള ധാരണപത്രം റദ്ദാക്കാനും കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്താനുമാണ് സംസ്ഥാന സർക്കാർ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.