തിരുവനന്തപുരം: വിജിലൻസിന്രെ പ്രവർത്തനങ്ങൾ പരിശോധിക്കാൻ മുഖ്യമന്ത്രിയുടെ നേത്രത്വത്തിലുള്ള ഉന്നതതലയോഗത്തിൽ തീരുമാനം. വിജിലൻസിന് പരാതി ലഭിക്കുമ്പോൾ ആദ്യം ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറണം. വകുപ്പുകളിലെ വിജിലൻസ് വിഭാഗം ആദ്യം പരാതിയിൻമേൽ അന്വേഷണ നടത്തും. ആവശ്യമെങ്കിൽ മാത്രം വിജിലൻസ് അന്വേഷണത്തിയാൽ മതി. അതോടൊപ്പം അഴിമതി പരാതികളിൽ കേസ് എടുക്കുമ്പോൾ വിജിലൻസ് ഡയറക്ടറുടെ അനുമതി വാങ്ങണം എന്നും നിർദ്ദേശമുണ്ട്.

വിജിലൻസിന്റെ പ്രവർത്തനം നിലവിലുള്ള ചട്ടങ്ങൾക്കും നിയമങ്ങളും വിധേയമായിരിക്കണം എന്നും യോഗം തീരുമാനിച്ചു. വിജിലൻസിന്റെ പ്രവർത്തനം കോടതി വിധികൾക്കും വിധേയമായിരിക്കണം.

പ്രാഥമിക അന്വേഷണം നടക്കുമ്പോഴേ അഴിമതിക്കാരിയി ചിത്രീകരിക്കാൻ പാടില്ലെന്നും , ഇത് നിലവിലെ നിയമവ്യസ്ഥയ്ക്ക് എതിരാണെന്നും മുഖ്യമന്ത്രി വിളിച്ച് ചേർത്ത ഉന്നതതല യോഗം നിരീക്ഷിച്ചു. കോടതികളിൽ നിന്ന് നിരന്തരം വിജിലൻസിന് തിരിച്ചടി നേരിടുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചത്. വിജിലൻസ് ഡയറക്ടറടക്കം ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ