/indian-express-malayalam/media/media_files/uploads/2017/02/pinarayi-vijayan260217.jpg)
തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്ക് എതിരെ ഡിജിപി ഓഫീസിന് മുന്നിൽ നടന്ന അതിക്രമത്തിൽ പൊലീസിനെ ന്യായീകരിച്ച മുഖ്യമന്ത്രി നിലപാട് തിരുത്തി. ഡിജിപി ഓഫീസിന് മുന്നിൽ സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത് മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. ഇത് തികച്ചു നിർഭാഗ്യകരമായിപ്പോയി. എന്നാൽ ഈ അമ്മയുടെ പ്രയാസം രാഷ്ട്രീയമായ മുതലെടുപ്പിന് പലരും ഉപയോഗിച്ചു എന്നും മുഖ്യമന്ത്രി പറഞ്ഞു. ജിഷ്ണുക്കേസിൽ സർക്കാർ വേണ്ടതെല്ലാം ചെയ്തിട്ടുണ്ട് എന്നും, ഈ കേസിൽ ഒരു സർക്കാരും ചെയ്യാത്ത ചെയ്യാത്ത കാര്യങ്ങളാണ് ഞങ്ങളുടെ സർക്കാർ ചെയ്തതെന്നും പിണറായി വിജയൻ പറഞ്ഞു.
ഡിജിപി ഓഫീസിന് മുന്നിൽ നടന്ന സംഭവത്തപ്പറ്റി അന്വേഷണം നടക്കുകയാണ്, വീഴ്ച ഉണ്ടെന്ന് കണ്ടെത്തിയാൽ നടപടി എടുക്കുമെന്നും പിണറായി വിജയൻ തിരുവനന്തപുരത്ത് പറഞ്ഞു. വീഴ്ച കണ്ടെത്തിയാൽ നടപടി എടുക്കാൻ സർക്കാരിന് യാതൊരു മടിയില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി.
ജിഷ്ണുക്കേസിൽ ദുരൂഹതകൾ ഉണ്ടെന്ന് കുടുംബാഗങ്ങൾ ആരോപിച്ചപ്പോൾത്തന്നെ ഒരു ഐപിഎസ് ഉദ്യോഗസ്ഥയുടെ നേത്രത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു. കേസ് വാദിക്കാൻ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ അതും സർക്കാർ ചെയ്തു നൽകി. കുടുംബം ആവശ്യപ്പെട്ട സി.പി ഉദയഭാനുവിനെത്തന്നെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി സർക്കാർ നിയമിച്ചു നൽകി എന്നതും മാധ്യമങ്ങൾ മറക്കരുതെന്നും പിണറായി തിരുവനന്തപുരത്ത് പറഞ്ഞു. പി.കൃഷ്ണദാസിന്രെ മുൻകൂർ ജാമ്യത്തിന് എതിരെ സർക്കാരാണ് സുപ്രീംകോടതിയിൽ പോയതെന്നും പിണറായി വിജയൻ പറഞ്ഞു.
മഹിജയ്ക്ക് എതിരായ പൊലീസ് അതിക്രമത്തിന് ശേഷം പൊലീസിന്റെ നടപടി സ്വാഭാവികം മാത്രമാണെന്നായിരുന്നു മുഖ്യമന്ത്രി മലപ്പുറത്ത് പറഞ്ഞത്. മലപ്പുറത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് പിണറായി വിജയൻ പൊലീസിനെ അനൂകൂലിച്ച് സംസാരിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.