തിരുവനന്തപുരം: ഉന്നതര്‍ക്കെതിരെ നിർണ്ണായക വെളിപ്പെടുത്തലുമായി ജേക്കബ് തോമസ്. തന്റെ ആത്മകഥയിലൂടെയാണ് ജേക്കബ് തോമസ് ഉമ്മൻചാണ്ടിയുൾപ്പടെയുള്ള രാഷ്ട്രീയ നേതാക്കൾക്ക് എതിരെ ജേക്കസബ് തോമസ് ആരോപണം ഉന്നയിക്കുന്നത്. ആര്‍ ബാലകൃഷ്ണപ്പിള്ള, സി ദിവാകരൻ എന്നിവരെ, ആത്മകഥയിൽ ജേക്കബ് തോമസ് പേരെടുത്ത് വിമ‍ർശിക്കുന്നുണ്ട്. ഏറെ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചേക്കാവുന്ന ജേക്കബ് തോമസിന്റെ വമ്പൻ സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ എന്ന ആത്മകഥ ഇന്ന് മുഖ്യമന്ത്രി പ്രകാശനം ചെയ്യും.

മദനിയുടെ അറസ്റ്റുമുതൽ ബാര്‍കോഴയും പാറ്റൂരും അടക്കമുള്ള വിവാദങ്ങളും സ്രാവുകൾക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. 31 വർഷത്തെ സർവ്വീസ് ജീവിതത്തിലുണ്ടായ അനുഭവങ്ങളാണ് ഡിജിപി ജേക്കബ് തോമസിന്രെ ആത്മകഥയിൽ വിവരിക്കുന്നത്. സപ്ലൈക്കോയിൽ സിഎംഡിയായിരുന്നപ്പോഴുണ്ടായ അനുഭവങ്ങളാണ് പുസ്തത്തിൽ പ്രധാനമായും വിവരിക്കുന്നത്. സപ്ലൈകോയിലെ അഴിമതി ഇല്ലാതാക്കാൻ ശ്രമിച്ചപ്പോൾ തന്നെ സ്ഥലം മാറ്റുകയാണ് ഭക്ഷ്യമന്ത്രിയായിരുന്ന സി. ദിവാകരൻ ശ്രമിച്ചത്. സപ്ലൈകോ അഴിമതിയിൽ സിബിഐ ഉദ്യോഗസ്ഥരും ആരോപണവിധേയരും ഒത്തുകളിച്ചുവെന്നും അദ്ദേഹം ആരോപിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.