scorecardresearch

സില്‍വര്‍ ലൈന്‍ മംഗലാപുരത്തേക്ക് നീളുമോ? പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായി നാളെ കൂടിക്കാഴ്ച നടത്തും

കൂടികാഴ്ചയില്‍ തലശ്ശേരി-മൈസൂരു, നിലമ്പൂര്‍-നഞ്ചന്‍കോട് പാതകളും ചര്‍ച്ചയായേക്കും.

കൂടികാഴ്ചയില്‍ തലശ്ശേരി-മൈസൂരു, നിലമ്പൂര്‍-നഞ്ചന്‍കോട് പാതകളും ചര്‍ച്ചയായേക്കും.

author-image
WebDesk
New Update
Pinarayi Vijayan, kodiyeri Balakrishnan, CPM, Chennai Apollo hospital

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 9.30ന് ബംഗളൂരുവിലാണ് കൂടിക്കാഴ്ച. സില്‍വര്‍ ലൈന്‍ പാത മംഗളൂരു വരെ നീട്ടുന്നത് ഉള്‍പ്പടെ ചര്‍ച്ചയാകുമെന്നാണ് വിവരം.ഓഗസ്ത് 30-ന് കോവളത്ത് നടന്ന മുഖ്യമന്ത്രിമാരുടെ സോണല്‍ മീറ്റിങ്ങില്‍വെച്ച് കര്‍ണാടക മുഖ്യമന്ത്രിയുമയി പ്രാഥമിക ചര്‍ച്ചകള്‍ നടന്നിരുന്നു. നാളെ നടക്കുന്ന കൂടിക്കാഴ്ചയില്‍ തലശ്ശേരി-മൈസൂര്‍, നിലമ്പൂര്‍-നഞ്ചന്‍കോട് പാതയെക്കുറിച്ചും ചര്‍ച്ചകളുണ്ടാവുമെന്നാണ് വിവരം.

Advertisment

ശനിയാഴ്ച വൈകീട്ടോടെ പിണറായി വിജയന്‍ ബംഗളൂരുവിലെത്തി. നേരത്തെ സില്‍വര്‍ ലൈന്‍ ഉള്‍പ്പെടെ റെയില്‍വേയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മുഖ്യമന്ത്രിതലത്തില്‍ ചര്‍ച്ച ചെയ്യാന്‍ കേരളവും കര്‍ണാടകയും തമ്മില്‍ ദക്ഷിണ മേഖലാ കൗണ്‍സില്‍ യോഗത്തില്‍ ധാരണയായിരുന്നു.

കൂടികാഴ്ചയില്‍ തലശ്ശേരി-മൈസൂരു, നിലമ്പൂര്‍-നഞ്ചന്‍കോട് പാതകളും ചര്‍ച്ചയായേക്കും. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള നിര്‍ദിഷ്ട പാത മംഗളൂരുവിലേക്ക് നീട്ടണം എന്നാണ് കേരളത്തിന്റെ ആവശ്യം. സില്‍വര്‍ ലൈനിന്റെ സാങ്കേതിക വിവരങ്ങള്‍ കര്‍ണാടക ആവശ്യപ്പെട്ടിട്ടുണ്ട്. സി പി എം കര്‍ണാടക സംസ്ഥാന കമ്മിറ്റി ബാഗേപ്പള്ളിയില്‍ സംഘടിപ്പിക്കുന്ന പൊതു പരിപാടിയില്‍ പങ്കെടുക്കാനാണ് പിണറായി വിജയന്‍ കര്‍ണാടകയിലെത്തിയത്.

Advertisment
Silverline Pinarayi Vijayan Kerala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: