scorecardresearch

Latest News

ഐഇ മലയാളം മൊബൈൽ ആപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി

കേരളത്തിലെ പ്രമുഖ വ്യക്തികളുമായുള്ള അഭിമുഖ പരമ്പര കേരളം @ 60 നും തുടക്കമായി

pinaryi vijayan, ie malayalam, mobile app, kerala@60,

തിരുവനന്തപുരം: ദി ഇന്ത്യൻ എക്സ്‌പ്രസ് ഗ്രൂപ്പിന്റെ മലയാളം വാർത്താ വെബ്സൈറ്റായ ഐഇ മലയാളത്തിന്റെ മൊബൈൽ ആപ്ലിക്കേഷനും കേരളം 60 എന്ന ദൃശ്യ പരമ്പരയും ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. തിരുവനന്തപുരത്ത് താജ് വിവാന്റ ഹോട്ടലിലാണ് പരിപാടി നടന്നത്. ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുന്ന മുഖ്യമന്ത്രി മുതിർന്ന മാധ്യമപ്രവർത്തകരുമായും സംവാദം നടത്തി.

നിഷ്പക്ഷവും വിശ്വാസ്യതയും അടിസ്ഥാനമാക്കിയുള്ള നല്ല മാധ്യമശീലം കേരളത്തിൽ വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടാണ് കഴിഞ്ഞ ജനുവരിയിൽ ഐഇ മലയാളം കേരളത്തിൽ പ്രവർത്തനം ആരംഭിച്ചത്.

രാംനാഥ് ഗോയങ്ക മുന്നോട്ട് വച്ച ധീരതയും കൃത്യതയും അടിസ്ഥാനപ്പെടുത്തിയ മാധ്യമപ്രവർത്തന ശൈലിയെ അടിസ്ഥാനപ്പെടുത്തിയാണ് കേരളത്തിൽ ഐഇ മലയാളത്തിന്റെ ബീറ്റാ പതിപ്പ് പ്രവർത്തനം തുടങ്ങിയത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ കേരളത്തിലെ വാർത്താ മാധ്യമങ്ങൾക്കിടയിൽ സ്വന്തമായൊരു സ്ഥാനം നേടിയെടുക്കാനും ഐഇ മലയാളത്തിന് സാധിച്ചിട്ടുണ്ട്. ശബ്ദമില്ലാത്തവരുടെ ശബ്ദമാകാനും സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് അകറ്റിനിർത്തപ്പെട്ടവരുടെ പ്രശ്നങ്ങളെ മുന്നോട്ട് കൊണ്ടുവരുന്നതിനും ഐഇ മലയാളം ശ്രദ്ധ നൽകി.

മലയാളത്തിൽ വേറിട്ട ഭാഷാശൈലിയും നവ്യമായ രൂപകൽപ്പനയും യുവാക്കളെ ആകർഷിക്കുന്ന മാധ്യമശൈലിയും കേരളത്തിൽ ഇതുവരെ കണ്ടുപരിചയിച്ചതിൽ നിന്ന് വ്യത്യസ്തമാണ്. സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം മികച്ച ശ്രദ്ധ നേടിയ ഐഇ മലയാളം ലോകത്താകമാനമുള്ള വായനക്കാരിലേക്ക് എത്തിച്ചേർന്നിട്ടുണ്ട്.

ആപ്പിളിന്റെ ഐഫോണിലും ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും ലഭ്യമാകുന്ന ഐഇ മലയാളം മൊബൈൽ ആപ്ലിക്കേഷൻ, വളരെ എളുപ്പത്തിൽ ഉപയോഗിക്കാവുന്നതും നിയന്ത്രിക്കാവുന്നതുമായ ആപ്ലിക്കേഷനാണ്. ഓഫ്‌ലൈനായും വാർത്ത വായിക്കാനുള്ള സൗകര്യം ഈ ആപ്ലിക്കേഷനിലുണ്ട്.

ചടങ്ങിൽ അറുപത് വർഷം പിന്നിട്ട കേരളത്തെ കുറിച്ചുള്ള കേരളം@60 എന്ന ദൃശ്യ പരമ്പരയും പുറത്തിറക്കും. കേരളത്തിലെ 60 പ്രമുഖ വ്യക്തികളുമായുള്ള വീഡിയോ അഭിമുഖങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

മുൻ മുഖ്യമന്ത്രിമാരായ വി.എസ്.അച്യുതാനന്ദൻ, ഉമ്മൻചാണ്ടി, നടൻ മോഹൻലാൽ, ഗായിക കെ.എസ്.ചിത്ര, സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ തുടങ്ങിയവരുമായുള്ള അഭിമുഖം ആദ്യ 12 അഭിമുഖങ്ങളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രാദേശിക ഭാഷകളിലേക്കുള്ള ദി ഇന്ത്യൻ എക്സ്‌പ്രസ് ഗ്രൂപ്പിന്റെ വികാസം ലക്ഷ്യമിട്ട് ആരംഭിച്ച ആദ്യത്തെ ചുവടുവയ്പ്പാണ് ഐഇ മലയാളം. ഇതിന് ശേഷം ഏപ്രിലിൽ ഐഇ തമിഴ് പതിപ്പും ആരംഭിച്ചു. ലോകത്തിൽ ഏറ്റവും വായനക്കാരുള്ള മറാത്തി ഭാഷാ വാർത്താ വെബ്സൈറ്റായ ലോക്‌സട്ട, ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ വളരുന്ന ഹിന്ദി ഭാഷാ വാർത്ത വെബ്സൈറ്റായ ജൻസട്ട എന്നിവയും ഇന്ത്യൻ എക്സ്‌പ്രസ് ഗ്രൂപ്പിന്റെ തന്നെ ഡിജിറ്റൽ മാധ്യമങ്ങളാണ്.

അഞ്ച് ഭാഷകളിലായി ലോകത്താകമാനം 75 ദശലക്ഷം വായനക്കാരുള്ള ഇന്ത്യൻ എക്സ്‌പ്രസ് ഗ്രൂപ്പ് ഇന്ത്യയിലെ മൂന്നാമത്തെ വലിയ ഡിജിറ്റൽ പ്ലാറ്റ് ഫോമും ഏറ്റവും വിശ്വാസ്യതയുള്ള മാധ്യമവുമാണ്.

ദി ഇന്ത്യൻ എക്സ്‌പ്രസിന്റെ ഓൺലൈൻ പത്രം രാജ്യത്ത് ഏറ്റവുമധികം വായനക്കാരുള്ള രണ്ടാമത്തെ സ്ഥാപനമാണ്. വിനോദ വാർത്തകളിൽ രാജ്യത്ത് ഒന്നാം സ്ഥാനവും ദി ഇന്ത്യൻ എക്സ്‌പ്രസിനാണ്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala cm pinarayi vijayan to launch iemalayalam app today

Best of Express