കൊച്ചി: ആർക്കും എന്തും വിളിച്ച് പറയാവുന്ന നാടല്ല കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മതനിരപേക്ഷതയെ ഹനിക്കുന്ന ഒന്നും ഇവിടെ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കടവന്ത്രയിൽ എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിസി ജോജിന്റേത് നീചമായ വാക്കുകളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ സംസ്കാരത്തിന് ചേരാത്ത രീതിയിലാണ് പിസി ജോര്‍ജ് സംസാരിച്ചത്. വെട്ടാന്‍ വരുന്ന പോത്തിനോട് വേദമോതിയിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
“ആലപ്പുഴയിലേത് കടുത്ത മതവിദ്വേഷം ഉയർത്തുന്ന മുദ്രാവാക്യമാണ്. അതിന്റെ ആപത്ത് കുട്ടിക്ക് അറിയില്ല,” മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് വർഗീയ ശക്തികൾക്കെതിരെ സർക്കാർ ശക്തമായ നടപടിയെടുക്കും. ഇടതു പക്ഷം മതേതരത്വം ഉയർത്തിപ്പിടിക്കുമെന്നും വർഗീയതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വർഗീയതയും സമമാണെന്നും അദ്ദേഹം പറഞ്ഞു.
Also Read: പി സി ജോർജ് പൊലീസ് കസ്റ്റഡിയിൽ; പാലാരിവട്ടം സ്റ്റേഷനിൽനിന്നു മാറ്റി