തിരുവനന്തപുരം: വിവാദങ്ങൾക്ക് മാത്രം പ്രധാന്യം നൽകിയാണ് കേരളത്തിലെ മാധ്യമങ്ങൾ പ്രവർത്തിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനം. മാധ്യമ രംഗത്തുണ്ടായ അനാരോഗ്യകരമായ മത്സരമാണ് കേരളത്തിലെ മാധ്യമങ്ങളെ മുല്യച്യുതിയിലേക്ക് എത്തിച്ചത് എന്ന് പിണറായി വിജയൻ പറഞ്ഞു. ‘വൈകുന്നേരങ്ങളിലെ ചര്‍ച്ചകള്‍ക്ക് വിഷയം ഉണ്ടാക്കുക എന്നത് റിപ്പോര്‍ട്ടര്‍മാരുടെ അധികജോലിയായി മാറിയിട്ടുണ്ട്, ഈ വിഷയം തര്‍ക്കസാധ്യതയും എരിവും പുളിയും ഒക്കെ ഉള്ളതാകണം എന്നാണു സങ്കല്‍പം , ഇത്തരം ചര്‍ച്ചകള്‍ സമൂഹത്തിന് എന്തു നല്‍കുന്നു എന്നത് മാധ്യമങ്ങളുടെ വിഷയമല്ല എന്നതാണ് ഇന്നത്തെ സ്ഥിതി’ പിണറായി വിജയൻ പറയുന്നു. തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് പിണറായി വിജയന്റെ വിമർശനം.

അധികാര സ്ഥാനത്തുള്ളവരെ നിശിതമായി വിമർശിക്കുമ്പോൾ തന്നെ, മാധ്യമ പ്രവർത്തനത്തിന്റെ അടിസ്ഥാന തത്വങ്ങൾ കൈവിടാത്ത രീതിയാണ് വളർത്തിക്കൊണ്ടുവരേണ്ടത്, എന്നാൽ എംഎം മണിക്ക് എതിരെ മാധ്യമവേട്ടയാണ് നടന്നതെന്നും മുഖ്യമന്ത്രി പറയുന്നു. രാഷ്ട്രീയ പ്രവർത്തകർ പാലിക്കേണ്ട അതിരുകളെ കുറിച്ച് ഓർമ്മിപ്പിക്കേണ്ടവർ സ്വയം അതിരു വിടുന്നുണ്ടോ എന്ന ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ