ഇടുപക്ഷത്തിന് എതിരെ രാഹുൽ ഗാന്ധിക്കും യോഗി ആദിത്യ നാഥിനും ഒരേ വികാരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. “യുപി മുഖ്യമന്ത്രിയായ ആദിത്യ നാഥിനും വയനാട് എംപിയായ രാഹുലിനും കേരളത്തെക്കുറിച്ച് വ്യത്യസ്ത കാഴ്ചപ്പാടാണെങ്കിലും ഇടുപക്ഷത്തിനെതിരേ ഒരേ വികാരമാണ്. അതിലവർ വല്ലാതെ ഐക്യപ്പെടുന്നു,” മുഖ്യമന്ത്രി പറഞ്ഞു.

“ഇവിടെ ഒരു കാര്യം ആവർത്തിച്ച് പറയുന്നു. കേരളം മുന്നോട്ട് പോവുന്നത് നമ്മുടെ നാട്ടിലെ ജനങ്ങളുടെ താൽപര്യം മുൻനിർത്തിക്കൊണ്ടാണ്. ഇതുപോലുള്ളവരുടെ സർട്ടിഫിക്കറ്റ് ലക്ഷ്യമിട്ടല്ല. നാട്ടുകാർ അത് താപര്യപ്പെടുന്നുമില്ല. നാടിന്റെ സമ്പത്ത് തീറെഴുതിക്കൊടുക്കുന്നതിനും ജനങ്ങളെ ദ്രോഹിക്കുന്നതിലും ഒരേ നയം തുടർന്നവരാണ് കോൺഗ്രസ്സും ബിജെപിയും,” മുഖ്യമന്ത്രി പറഞ്ഞു.

Read More: നടുവൊടിച്ച് പാചകവാതക വില; സിലിണ്ടറിന് 25 രൂപ വർധിപ്പിച്ചു

“കേരളം എല്ലാ കാര്യത്തിലും വളരെ പിന്നിലാണെന്നും ഇവിടെ ആകെ കുഴപ്പങ്ങളാണെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തില്‍ വന്ന് പറഞ്ഞു. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഒരു വര്‍ഗീയ കലാപവും നടക്കാത്ത നാടാണ് കേരളം. യുപിയുടെ സ്ഥിതി അതാണോ?
എത്രയോ വര്‍ഗീയ കലാപവും വിദ്വേഷ പ്രവര്‍ത്തനങ്ങളും അവിടെ നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകൾ. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടക്കുന്നത് യുപിയിലാണെന്ന് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്,” മുഖ്യമന്ത്രി പറഞ്ഞു.

“രാജ്യത്ത് ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്നും യുപി ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്ന സംസ്ഥാനമാണെന്ന് പറഞ്ഞത് അവിടത്തെ ബിജെപി എംഎല്‍എ തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.