scorecardresearch
Latest News

ഒരു യൂണിയനും നോക്കുകൂലിയെ അനുകൂലിക്കുന്നില്ല; അത്തരം സംഭവങ്ങൾക്കെതിരെ ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി

ഏതെങ്കിലും കൂട്ടര്, ഏതെങ്കിലും സംഘടനയുടെ പേര് പറഞ്ഞ് ഇറങ്ങിപ്പുറപ്പെട്ടാൽ അത് സംഘടനയുടേതായി കാണേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

ഒരു യൂണിയനും നോക്കുകൂലിയെ അനുകൂലിക്കുന്നില്ല; അത്തരം സംഭവങ്ങൾക്കെതിരെ ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി
ഫയൽ ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു തൊഴിലാളി യൂണിയനും നോക്കുകൂലിയെ അനുകൂലിക്കുന്നില്ലെന്നും നോക്കുകൂലി പോലുള്ള നടപടികൾ ഒരു തരത്തിലും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അടുത്ത കാലത്തുണ്വെമ്പായത്ത് കരാറുകാരനെ യൂണിയൻകാർ ഭീഷണിപ്പെടുത്തിയത് സംബന്ധിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

നോക്കുകൂലിയുടെ കാര്യത്തിൽ കേരളത്തിലെ ഒരു സംഘടിത തൊഴിലാളിയൂണിയനും അതിനെ അനുകൂലിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് വർഷങ്ങൾക്ക് മുൻപ് അവരെല്ലാം വ്യക്തമാക്കിയതാണ്. മാത്രമല്ല ആവർത്തിച്ച് വ്യക്തമാക്കുന്ന കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏതെങ്കിലും കൂട്ടര്, ഏതെങ്കിലും സംഘടനയുടെ പേര് പറഞ്ഞ് ഇറങ്ങിപ്പുറപ്പെട്ടാൽ അത് സംഘടനയുടേതായി കാണേണ്ടതില്ല. അത്തരം കാര്യങ്ങളിൽ ശക്തമായ നടപടി സ്വീകരിച്ചാണ് പൊലീസും മറ്റ് അധികൃതരും മുന്നോട്ട് പോവുന്നത്. ഒരു തരത്തിലും അത്തരം നടപടികൾ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More: ഹോട്ടലുകളിൽ ഇരുന്ന് കഴിക്കാൻ അനുമതി; ബാർ തുറക്കാം, എസി പ്രവർത്തിപ്പിക്കരുത്

ഇവിടെ ഒരു സംഭവം ശ്രദ്ധയിൽ പെട്ടത് ഒരു യൂണിയനിലും പെട്ടവരല്ല ആ സംഭവത്തിൽ ഇറങ്ങിപ്പുറപ്പെട്ടത്. അവരും പറഞ്ഞത് പക്ഷേ നോക്കുകൂലി എന്ന് പറഞ്ഞുകൊണ്ടാണ്.

ഇത് കിട്ടുന്ന അവസരത്തിൽ എന്തെങ്കിലും നേടാനാവുമോ എന്ന് ചിലര് നോക്കുകയാണ്. യഥാർത്ഥത്തിലുള്ള ഒരു സാമൂഹ്യ വിരുദ്ധ നീക്കമായിട്ടേ അതിനെ കാണാനാവൂ. കർക്കശമായിട്ടുള്ള നടപടി അതിനെതിരെ നേരത്തെയും സ്വീകരിച്ചിട്ടുണ്ട്. ഇനിയും സ്വീകരിക്കുന്നതായിരിക്കുമെന്നും മുഖ്യമന്ത്രി

നടപടി ഉണ്ടാവുമ്പോൾ തന്നെ ആ നടപടിക്ക് കാരണമാവുന്ന പ്രശ്നങ്ങൾ ചിലപ്പോൾ സംഭവിക്കാറുണ്ട്. അത് സംഭവിച്ചാൽ കൂടുതൽ കർശനമായ നടപടി എടുക്കുക എന്നത് മാത്രമേ നമുക്ക് പറ്റൂ. ആ നടപടി എടുക്കുന്നതിൽ ഒരു അലംഭാവവും ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala cm pinarayi vijayan response on nokkukooli issue