Latest News

മലയാള ഭാഷാ വിലക്ക്: വൈവിധ്യങ്ങള്‍ക്കുമേലുള്ള കടന്നു കയറ്റമെന്ന് മുഖ്യമന്ത്രി

“മാതൃഭാഷയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്ന നമ്മുടെ നാടിനും അതിന്റെ സംസ്കാരത്തിനും ചേര്‍ന്നതല്ല അത്തരം നടപടികൾ,” മുഖ്യമന്ത്രി പറഞ്ഞു

pinarayi vijayan, പിണറായി വിജയൻ, kerala cm,കേരള മുഖ്യമന്ത്രി, central govt,കേന്ദ്ര സർക്കാർ, petrol price, പെട്രോൾ വില, diesel price,ഡീസൽ വില, petrol price hike,പെട്രോൾ വില വർധന, cm against center, ie maayalam, ഐഇ മലയാളം
ഫൊട്ടോ: ഫേസ്ബുക്ക്/ പിണറായി വിജയൻ

ന്യൂഡൽഹി: ഡൽഹിയിലെ ആശുപത്രിയിൽ മലയാള ഭാഷ സംസാരിക്കുന്നത് വിലക്കിയ സംഭവത്തിൽ പ്രതികരണമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മലയാള ഭാഷയെ മാത്രം തിരഞ്ഞു പിടിച്ച് അത് ഉപയോഗിക്കുന്നത് കുറ്റകരമാണ് എന്ന തരത്തിൽ ഇന്ത്യയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനം ഉത്തരവിറക്കുന്നത് നമ്മുടെ വൈവിധ്യങ്ങള്‍ക്കുമേലുള്ള കടന്നു കയറ്റമാണെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

“മലയാളികളുടെ മാതൃഭാഷ ആയ മലയാളം ഇന്ത്യയിലെ ഔദ്യോഗിക ഭാഷകളില്‍ ഒന്നാണ്‌. മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവിയുമുണ്ട്. അത്തരത്തില്‍ ഉന്നതമായ സ്ഥാനത്തുള്ള മലയാള ഭാഷയെ മാത്രം തിരഞ്ഞു പിടിച്ച് അത് ഉപയോഗിക്കുന്നത് കുറ്റകരമാണ് എന്ന തരത്തിൽ ഇന്ത്യയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനം ഉത്തരവിറക്കുന്നത് നമ്മുടെ വൈവിധ്യങ്ങള്‍ക്കുമേലുള്ള കടന്നു കയറ്റമാണ്,” മുഖ്യമന്ത്രി പറഞ്ഞു.

“ജീവനക്കാരെ ഭാഷയുടെയും സംസ്കാരത്തിന്റെയും പേരില്‍ വിഭജിച്ച് കാണുന്ന നിലപാട് ഒരു പരിഷ്കൃത സമൂഹത്തിനും ‌യോജിച്ചതല്ല. പ്രത്യേകിച്ച്, മാതൃഭാഷയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്ന നമ്മുടെ നാടിനും അതിന്റെ സംസ്കാരത്തിനും ചേര്‍ന്നതല്ല അത്തരം നടപടികൾ,”

“നമ്മുടെ സംസ്കാരത്തില്‍നും ജനാധിപത്യത്തിനും നിരക്കാത്ത ഇത്തരം ഒരുത്തരവ് പിന്‍വലിച്ചു എന്നാണ് ഇപ്പോള്‍ മനസ്സിലാക്കുന്നത്. വൈകി ആണെങ്കിലും ശരിയായ നിലപാട് സ്വീകരിക്കാൻ മുന്നോട്ടു വന്ന അധികാരികളെ അഭിനന്ദിക്കുന്നു. ഭാഷയുടെ അടിസ്ഥാനത്തില്‍ ജീവനക്കാരെ വേര്‍തിരിച്ച് കാണുകയും അവരെ തമ്മില്‍ വിഭജിക്കാൻ ശ്രമിക്കുകയും ചെയ്യുന്നവർ അതിൽ നിന്ന് പിന്മാറണമെന്ന് ഓര്‍മിപ്പിക്കുന്നു,” മുഖ്യമന്ത്രി പറഞ്ഞു.

“ജി ബി പന്ത് ആശുപത്രിയില്‍ ഉള്‍പ്പെടെ ഡെല്‍ഹിയിലെ നിരവധി ആശുപത്രികളില്‍ മാതൃകാപരമായ സേവനം അനുഷ്ഠിക്കുന്നവരാണ് മലയാളി നേഴ്സുമാര്‍. അവര്‍ക്കെല്ലാവര്‍ക്കും ഊഷ്മളമായ അഭിവാദ്യങ്ങൾ,” മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

Read More: മലയാളം സംസാരിക്കുന്നതില്‍ വിലക്ക്; വിചിത്ര ഉത്തരവ് പിൻ;വലിച്ച് ആശുപത്രി അധികൃതർ

മലയാളം സംസാരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് ഗോവിന്ദ് ബല്ലാ പന്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കല്‍ എജൂക്കേഷന്‍ ആന്‍ഡ് റിസേര്‍ച്ച് (ജിഐപിഎംഇആര്‍) ആശുപത്രി അധികൃതര്‍ പിന്നീട് പിന്‍വലിച്ചിരുന്നു.

സൂപ്രണ്ട് ഇത്തരമൊരു സര്‍ക്കുലര്‍ ഇറക്കിയത് സംബന്ധിച്ച് അറിഞ്ഞിട്ടില്ല എന്ന് അധികൃതര്‍ വ്യക്തമാക്കി. ദേശിയ തലത്തില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് നടപടി. സീതാരാം യെച്ചുരി, രാഹുല്‍ ഗാന്ധി, ശശി തരൂര്‍, പ്രിയങ്ക ഗാന്ധി എന്നിവര്‍ വിചിത്ര ഉത്തരവിനെതിരെ രംഗത്തെത്തിയിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala cm pinarayi vijayan response on dont converse in malayalam order of delhi hospital

Next Story
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; വടക്കന്‍ കേരളത്തില്‍ ജാഗ്രതാ നിര്‍ദേശംRain , Monsoon, Umbrella, മഴ , Iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com