/indian-express-malayalam/media/media_files/uploads/2021/04/night-curfew-police-vehicle-checking-ernakulam.jpg)
എറണാകുളം എം ജി റോഡ് ജംഗ്ഷനിലെ വാഹന പരിശോധന (ഫയൽ ചിത്രം)
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക്ഡൗണും രാത്രി കർഫ്യൂവും പിൻവലിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്ന് ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാനും യോഗത്തിൽ അനുമതി നൽകി.
രാത്രികാല കർഫ്യൂ, ഞായറാഴ്ചയിലെ ലോക്ക്ഡൗൺ എന്നിവ പിൻവലിക്കാൻ ഇന്ന് ചേർന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. മറ്റ് ചില നിയന്ത്രണങ്ങളിൽ മാറ്റം വരുത്താനും യോഗത്തിൽ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
റസിഡെൻഷ്യൽ മാതൃകയിൽ പ്രവർത്തിക്കുന്ന 18 വയസ്സിന് മുകളിലുള്ള പരിശീലന സ്ഥാപനങ്ങളിൽ ബയോ ബബിൾ അടിസ്ഥാനത്തിൽ ഒരു ഡോസ് വാക്സിനെങ്കിലും എടുത്ത അധ്യാപകരെയും വിദ്യാർത്ഥികളെയും പ്രവേശിപ്പിച്ച് പ്രവർത്തിക്കാൻ അനുമതി നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒക്ടോബർ നാല് മുതൽ ടെക്നിക്കൽ, പോളി ടെക്നിക്ക് ഉൾപ്പെടെയുള്ള ബിരുദ ബിരുദാനന്തര അവസാന വർഷ വിദ്യാർത്ഥികളെയും അധ്യാപകരെയും മറ്റ് ജീവനക്കാരെയും ഉൾക്കൊള്ളിച്ചുകൊണ്ട് എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കാനും അനുമതി നൽകും. അവിടെയുള്ള അവസാന വർഷ വിദ്യാർത്ഥികളാണ് ഈ ഘട്ടത്തിൽ ആ സ്ഥാപനങ്ങളിൽ പോകേണ്ടത്. ഒരു ഡോസ് വാക്സിനെങ്കിലും എടുത്ത അധ്യാപകർക്കും വിദ്യാർഥികൾക്കും മാത്രമേ ക്ലാസുകളിൽ പങ്കെടുക്കാൻ അനുമതിയുണ്ടാവൂ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us