Latest News

ഡി വിഭാഗം പ്രദേശങ്ങളിൽ തിങ്കളാഴ്ച കട തുറക്കാം; ആരാധനാലയങ്ങളിൽ വിശേഷ ദിവസങ്ങളിൽ 40 പേർ

എ,ബി പ്രദേശങ്ങളിൽ ഇലക്ട്രോണിക് കടകൾ തുറക്കാം; സിനിമാ ഷൂട്ടിങ്, ബ്യൂട്ടി പാർലർ തുടങ്ങിയവയ്ക്ക് അനുമതി

Hartaal, Lockdown, Shutdown, Traders Strike

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് ചേർന്ന മന്ത്രി സഭാ യോഗത്തിലാണ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചത്.

ടിപിആർ 15ന് മുകളിലുള്ള ഡി വിഭിഗത്തിലുള്ള പ്രദേശങ്ങളിൽ തിങ്കളാഴ്ച കടകൾ തുറക്കാൻ അനുമതി നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു. ബക്രീദ് പ്രമാണിച്ചാണ് ഇളവ്. നേരത്തെ ബക്രീദ് പ്രമാണിച്ച് മൂന്ന് ദിവസത്തെ ഇളവുകൾ പ്രഖ്യാപിച്ചതിന് പുറമെയാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.

“ഡി വിഭിഗങ്ങളിലുള്ള പ്രദേശങ്ങളിൽ നേരത്തെ കടകൾ തുറക്കുന്നതിന് അനുമതിയില്ല എന്ന നിലയാണ് സ്വീകരിച്ചിരുന്നത്. പക്ഷേ ബക്രീദ് പ്രമാണിച്ച് നിയന്ത്രണങ്ങൾക്ക് വിധേയമായി തിങ്കളാഴ്ച ഒരു ദിവസം കട തുറക്കാൻ ഈ പ്രദേശങ്ങളിൽ അനുമതി നൽകി,” മുഖ്യമന്ത്രി പറഞ്ഞു.

Read More: ലൈറ്റ് ആന്‍ഡ് സൗണ്ട് സ്ഥാപന ഉടമ ജീവനൊടുക്കിയ നിലയിൽ; കോവിഡ് പ്രതിസന്ധിയെന്ന് കുടുംബം

ടിപിആർ 10 ശതമാനത്തിൽ കുറവുള്ള എ, ബി വിഭാാഗങ്ങളിൽ പെടുന്ന പ്രദേശങ്ങളിൽ കൂടുതൽ ഇളവുകളേർപ്പെടുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.

ഇലക്ട്രോണിക് ഉപകരണങ്ങൾ വീട്ടുപകരണങ്ങൾ എന്നിവ വിൽക്കുന്ന കടകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ റിപ്പയർ ചെയ്യുന്ന സ്ഥാപvങ്ങൾ എന്നിവ കാറ്റഗറി എ,ബി പ്രദേശങ്ങളിൽ തിങ്കൾ മുതൽ വെള്ളി വരെ തുറക്കാൻ അനുവദിക്കും.

വിശേഷ ദിവസങ്ങളിൽ ആരാധനാലയങ്ങളിൽ 40 പേർക്ക് വരെ പ്രവേശനം അനുവദിക്കും. അത്തരത്തിൽ ആരാധനാലയങ്ങളിൽ പ്രവേശനം അനുവദിക്കുക ഒരു ഡോസ് എങ്കിലും വാക്സിൻ എടുത്തവർക്കായിരിക്കും എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Read More: 16,148 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 114 മരണം

എ,ബി പ്രദേശങ്ങളിൽ മറ്റ് കടകൾ തുറക്കാൻ അനുവദിച്ച പ്രദേശങ്ങളിൽ ബാർബർ, ഷോപ്പുകളും ബ്യൂട്ടി പാർലറുകളും ഹെയർ സ്റ്റൈലിങ്ങിനായി തുറന്ന് പ്രവർത്തിക്കാം. ജീവനക്കാർ ഒരു ഡോസ് വാക്സിനെങ്കിലും എടുത്തിരിക്കണം.

സീരിയൽ ഷൂട്ടിങ്ങിന് അനുമതി നൽകിയതിന് സമാനമായി എ,ബി പ്രദേശങ്ങളിൽ സിനിമാ ഷൂട്ടിങ്ങിനും അനുമതി നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala cm pinarayi vijayan pressmeet on covid and lock down

Next Story
16,148 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 114 മരണം
The moderation of comments is automated and not cleared manually by malayalam.indianexpress.com