scorecardresearch

കോവിഡ് വാക്സിൻ: വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി

ബ്ലാക്ക് ഫംഗസ് രോഗം സംബന്ധിച്ച് ഉയരുന്ന അശങ്കകൾ പരിഹരിക്കാൻ ഇടപെടലുകൾ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു

ബ്ലാക്ക് ഫംഗസ് രോഗം സംബന്ധിച്ച് ഉയരുന്ന അശങ്കകൾ പരിഹരിക്കാൻ ഇടപെടലുകൾ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു

author-image
WebDesk
New Update
Covid 19, Vaccination

ഫൊട്ടോ: വരുണ്‍ ചക്രവര്‍ത്തി

തിരുവനന്തപുരം: വാക്‌സിനെടുത്താല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ മരിക്കുമെന്ന വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നവർക്കതിരെ നിയമങ്ങള്‍ക്കനുസൃതമായി ശക്തമായി നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സന്ദേശം പ്രചരിപ്പിക്കാരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. കുപ്രചരണങ്ങള്‍ക്ക് വിധേയരായി വാക്‌സിനെടുക്കാതിരിക്കുന്ന അവസ്ഥ ആര്‍ക്കുമുണ്ടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisment

വാക്‌സിനെടുത്താല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ മരിക്കുമെന്ന സന്ദേശം സാമൂഹ്യമാധ്യമങ്ങളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും മറ്റും വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്. അത് പരിപൂര്‍ണമായും വ്യാജമാണെന്ന് ആ പ്രസ്താവന നല്‍കിയതായി സന്ദേശത്തില്‍ പറയുന്ന ശാസ്ത്രജ്ഞന്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

മനുഷ്യരുടെ അതിജീവനം വലിയ പ്രതിസന്ധിയെ നേരിടുന്ന ഇതുപോലൊരു ഘട്ടത്തില്‍ അതു കൂടുതല്‍ ദുഷ്‌കരമാക്കുന്ന പ്രചരണങ്ങളിലേര്‍പ്പെടുന്നവര്‍ ചെയ്യുന്നത് നീതീകരിക്കാനാവാത്ത കുറ്റകൃത്യമാണ്.

AlsoRead: കോവിഡില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക പാക്കേജ്

Advertisment

ഈ മഹാമാരിയെ മറികടക്കാന്‍ വാക്‌സിനേഷനാണ് നമുക്കു മുന്നിലുള്ള ഏറ്റവും ഫലപ്രദമായ ആയുധം. കേരളത്തില്‍ തന്നെ ആദ്യഘട്ടത്തില്‍ വാക്‌സിന്‍ ലഭിച്ച 60 വയസിനു മുകളിലുള്ളവര്‍ക്കിടയില്‍ രണ്ടാമത്തെ തരംഗത്തില്‍ രോഗവ്യാപനം കുറവാണ്. രോഗം ബാധിച്ചവരില്‍ ഭൂരിഭാഗം പേര്‍ക്കും ഗുരുതരമായ അവസ്ഥ നേരിടേണ്ടി വന്നില്ല. ഇവ വാക്‌സിനേഷന്‍ ഫലപ്രദമാണെന്നതിന്റെ തെളിവാണ്.

ബ്ലാക്ക് ഫംഗസ് രോഗം സംബന്ധിച്ച് ഉയരുന്ന അശങ്കകൾ പരിഹരിക്കാൻ ഇടപെടലുകൾ നടത്തും. 52 പേര്‍ക്ക് മാത്രമാണ് നിലവില്‍ രോഗം സ്ഥിരീകരിച് ത്. എന്നിട്ടും ജനങ്ങളെ ആശങ്കപ്പെടുത്തുന്ന വലിയ തരത്തിലുള്ള പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: