Latest News
റഷ്യയെ ബല്‍ജിയം എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തു
സംസ്ഥാനത്ത് ഇന്നും സമ്പൂര്‍ണ നിയന്ത്രണം; ടിപിആര്‍ കുറയുന്നു
ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കണം; കേന്ദ്രത്തെ സമീപിച്ച് സംസ്ഥാനങ്ങള്‍
1.32 ലക്ഷം പേര്‍ക്ക് രോഗമുക്തി; 80,834 പുതിയ കേസുകള്‍
സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെട്ടു; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

ആരോഗ്യവകുപ്പിനെ അറിയിക്കേണ്ട രോഗങ്ങളിൽ ബ്ലാക്ക് ഫംഗസും

ലോക്ക്ഡൗൺ കോവിഡ് വ്യാപനം കുറയാൻ സഹായിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു

covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, covid-19 restrictions, covid-19 restrictions kerala, covid-19 maharashtra, covid-19 tamil nadu, covid-19 karnataka, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം

തിരുവനന്തപുരം: കോവിഡ് രോഗബാധ ഉണ്ടാവുകയാണെങ്കില്‍ ആരോഗ്യവകുപ്പിനെ അറിയിക്കേണ്ട രോഗങ്ങളില്‍ ബ്ലാക്ക് ഫംഗസ് അഥവാ മ്യൂകര്‍മൈകോസിസ് ഉള്‍പ്പെടുത്തിയതായി മുഖ്യമന്ത്രി. ആശുപത്രികളിലും ആരോഗ്യസ്ഥാപനങ്ങളിലും അതുമായി ബന്ധപ്പെട്ട ഉത്തരവ് നല്‍കിയിട്ടുണ്ട്. അതുകൊണ്ട്, മ്യൂകര്‍മൈകോസിസ് രോഗബാധ കണ്ടെത്തിയാല്‍ അത് എത്രയും പെട്ടെന്ന് ആരോഗ്യവകുപ്പിനെ അറിയിക്കേണ്ടതാണ്. ബ്ലാക്ക് ഫംഗസ് കാര്യത്തില്‍ ആരോഗ്യവകുപ്പ് പ്രോട്ടോകോള്‍ രൂപീകരിക്കുമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.

വാക്സിനുകളുടെ ആഗോള ടെൻഡർ: പ്രധാനമന്ത്രിക്ക് കത്തയച്ചു

വാക്സിനുകളുടെ ആഗോള ടെൻഡർ വിളിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വാക്സിനുകളുടെ ദൗര്‍ലഭ്യം കാരണം ആസൂത്രണം ചെയ്ത വേഗതയോടെ വാക്സിനേഷന്‍ മുന്‍പോട്ടു കൊണ്ടുപോകാനാകില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

“രോഗവ്യാപനം നിയന്ത്രിക്കുന്നതിന് ഏറ്റവും ഫലപ്രദമായ മാര്‍ഗം സമൂഹത്തിലെ പരമാവധി ആളുകള്‍ക്ക് വാക്സിന്‍ നല്‍കി സാമൂഹിക പ്രതിരോധശേഷി ആര്‍ജിക്കുക എന്നതാണ്. എന്നാല്‍, വാക്സിനുകളുടെ ദൗര്‍ലഭ്യം കാരണം ആസൂത്രണം ചെയ്ത വേഗതയോടെ വാക്സിനേഷന്‍ മുന്‍പോട്ടു കൊണ്ടുപോകാനാകില്ല,” മുഖ്യമന്ത്രി പറഞ്ഞു.

Also Read: എന്തുകൊണ്ട് സൗജന്യ വാക്സിൻ നൽകുന്നില്ല? കേന്ദ്രത്തിനോട് ഹൈക്കോടതി

“ഈ പ്രശ്നം നേരിടുന്നതിനാലാണ് വാക്സിനുകള്‍ വാങ്ങുന്നതിനു വേണ്ടിയുള്ള ആഗോള ടെണ്ടര്‍ സംസ്ഥാന സര്‍ക്കാര്‍ വിളിച്ചത്. പക്ഷേ, ഇത്തരത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ ടെണ്ടറുകള്‍ ക്ഷണിക്കുന്നത് വാക്സിനുകളുടെ വില കുത്തനെ ഉയരാന്‍ കാരണമായേക്കാം. “

“അതിനാല്‍ ഓരോ സംസ്ഥാനത്തിന്‍റേയും വാക്സിന്‍ ആവശ്യകത കണക്കാക്കി രാജ്യത്തിനു മൊത്തത്തില്‍ ആവശ്യം വരുന്ന വാക്സിന്‍ വാങ്ങുന്നതിനുള്ള ആഗോള ടെണ്ടര്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ വിളിക്കുകയാണെങ്കില്‍ വാക്സിനുകളുടെ വില ഉയരാതെ നിലനിര്‍ത്താന്‍ സാധിക്കും.”

“ഇതിനാവശ്യമായ നടപടികള്‍ എത്രയും പെട്ടെന്നു സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചിട്ടുണ്ട്. അതോടൊപ്പം സംസ്ഥാനങ്ങള്‍ക്ക് വാക്സിനുകള്‍ സൗജന്യമായി നല്‍കിക്കൊണ്ട് ഒരാള്‍ പോലുമൊഴിവാകാതെ എല്ലാ ജനങ്ങളും വാക്സിന്‍ എടുക്കുന്നത് ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്,” മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കോവിഡ്: മരണസംഖ്യ കുറയാൻ സമയമെടുക്കും

സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ കുറഞ്ഞ് വരാൻ സമയമെടുക്കുമെന്ന് മുഖ്യമന്ത്രി. ആശുപത്രികളിലെ തിരക്ക് കുറയാൻ രണ്ടോ മൂന്നോ ആഴ്ച വേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ലോക്ക്ഡൗൺ കോവിഡ് വ്യാപനം കുറയാൻ സഹായിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

“”ആക്ടീവ് കേസുകൾ 10 ദിവസം മുൻപ് നാലര ലക്ഷത്തിന് അടുത്തായിരുന്നു. ഇന്നലെ അത് 277598 ആയിരുന്നു. ഇന്നത് 259173 ആണ്. കോവിഡ് രോഗബാധ കുറച്ചുകൊണ്ടുവരാൻ ലോക്ക്ഡൗണിന് സാധിച്ചുവെന്ന് അനുമാനിക്കാം,” മുഖ്യമന്ത്രി പറഞ്ഞു.

“രോഗവ്യാപനം കുറയാൻ ലോക്ഡൗൺ സഹായകമായി. പത്ത് ദിവസം മുമ്പ് 91 ശതമാനം കൊവിഡ് രോഗികളെ വീടുകളിലും അവശേഷിച്ചവരെ ആശുപത്രികളിലുമാണ് ചികിത്സിച്ചത്. ഇപ്പോൾ ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെ എണ്ണം 14 ശതമാനമാണ്. ആശുപത്രികളിലെ തിരക്ക് കുറയാൻ രണ്ട് മൂന്ന് ആഴ്ച കഴിയും. മരണസംഖ്യ കുറയാനും സമയമെടുക്കും,” മുഖ്യമന്ത്രി പറഞ്ഞു.

ലോക്ക്ഡൗണില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങൾക്ക് അനുമതി

ലോക്ക്ഡൗണില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങൾക്ക് അനുമതി നല്‍കിയതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. അതിന് ആവശ്യമായ സാമഗ്രികൾ വിൽക്കുന്ന കടകൾ നിശ്ചിതദിവസം തുറക്കും.

ചെത്തുകല്ല് വെട്ടാൻ അനുമതി നൽകിയിട്ടുണ്ട്. കല്ല് കൊണ്ടുപോകുന്ന വാഹനങ്ങളെ തടയുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala cm pinarayi vijayan pressmeet on covid

Next Story
196 കോവിഡ് മരണം കൂടി; 17,821 പേർക്ക് രോഗബാധ
The moderation of comments is automated and not cleared manually by malayalam.indianexpress.com