ഹോട്ടലുകളിൽ ഇരുന്ന് കഴിക്കാൻ അനുമതി; ബാർ തുറക്കാം, എസി പ്രവർത്തിപ്പിക്കരുത്

രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച തൊഴിലാളികളെ ഉൾപ്പെടുത്തിയാവണം ഈ സ്ഥാപനങ്ങൾ പ്രവർത്തിക്കേണ്ടത്

Pinarayi Vijayan Pressmeet, Covid Lockdown Relaxation, Hotels Opening, Bar, Relaxations, pinarayi vijayana, pinarayi, പിണറായി വിജയൻ, പിണറായി, pinarayi vijayana, pinarayi, പിണറായി വിജയൻ, പിണറായി, covid-19, കോവിഡ്-19, Covid 19 Kerala Numbers, കോവിഡ് 19 കേരളം, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തെത്തുടർന്ന് നടപ്പാക്കിയ നിയന്ത്രണങ്ങളിൽ മാറ്റം വരുത്താൻ ശനിയാഴ്ച ചേർന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനം. സംസ്ഥാനത്തെ വാക്സിനേഷൻ നിരക്ക് 90 ശതമാനത്തിലെത്തിയ സാഹചര്യത്തിലാണ് നിയന്ത്രണങ്ങളിൽ ഭാഗിക ഇളവുകൾ നൽകുന്നത്.

ഒരു വാക്സിനെങ്കിലും എടുത്തവരോ, ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവരോ കോവിഡ് ബാധിതരായി രണ്ടാഴ്ച കഴിഞ്ഞവരോ മാത്രമേ പുറത്തിറങ്ങാവൂ എന്ന നിയന്ത്രണം സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഈ നിയന്ത്രണം ഒഴിവാക്കാൻ ഇന്ന് ചേർന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനുള്ള നിയന്ത്രണത്തിൽ മാറ്റം വരുത്താനും കോവിഡ് അവലോകന യോഗം തീരുമാനിച്ചു. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ബാറുകളിലും അകത്തിരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകി.

Read More: വൈദ്യുതി ലഭ്യതയിൽ കുറവ്; ഉപയോക്താക്കൾ സ്വയം നിയന്ത്രണമേർപ്പെടുത്തണമെന്ന് മന്ത്രി

രണ്ട് ഡോസ് വക്സിൻ സ്വീകരിച്ച തൊഴിലാളികളെ ഉൾപ്പെടുത്തിയാവണം ഈ സ്ഥാപനങ്ങൾ പ്രവർത്തിക്കേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഭക്ഷണം കഴിക്കാനെത്തുന്നവരിൽ 18 വയസ്സിന് താഴെയുള്ളവർക്ക് രണ്ട് ഡോസ് വാക്സിൻ നിബന്ധന ബാധകമല്ല.

സിറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനം ആളുകളെ മാത്രമേ അനുവദിക്കൂ. അകലം പാലിച്ച് ഇരിപ്പിടം ഒരുക്കണം. എസി സംവിധാനങ്ങൾ ഉപയോഗിക്കാതിരിക്കണം. ജനലുകളും വാതിലുകളും പരമാവധി തുറന്നിടാൻ സൗകര്യമൊരുക്കണം.

ഇൻഡോർ സ്റ്റേഡിയങ്ങൾ, നീന്തൽ കുളങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങൾക്കും ഉപാധികളോടെ അനുമതി നൽകി. ജീവനക്കാർ അടക്കമുള്ളവർക്ക് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചാൽ മാത്രമേ ഇവിടങ്ങളിൽ പ്രവേശനം നൽകൂ. എന്നാൽ 18 വയസ്സിന് താഴെയുള്ളവർക്ക് ഈ നിബന്ധന ബാധകമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala cm pinarayi vijayan pressmeet covid lockdown relaxation

Next Story
16,671 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 120 മരണം
The moderation of comments is automated and not cleared manually by malayalam.indianexpress.com