Latest News
മഴക്കെടുതി: മഹാരാഷ്ട്രയില്‍ മരണം 76 ആയി
ഓണക്കിറ്റ് വിതരണം ജൂലൈ 31 മുതൽ

ഇപ്പോൾ ലോക്ക്ഡൗണില്ല; കടുത്ത നിയന്ത്രണങ്ങൾ വേണ്ടി വരും: മുഖ്യമന്ത്രി

“പിന്നീടൊരു ഘട്ടത്തിൽ ലോക്ക്ഡൗൺ ആലോചിക്കേണ്ടി വരും. പക്ഷേ അത് അവസാന കൈയെന്ന നിലയിൽ മാത്രം പരിഗണിക്കേണ്ട കാര്യമാണ്,” മുഖ്യമന്ത്രി പറഞ്ഞു

Covid-19, കോവിഡ്-19, Corona Cases, കൊറോണ, Idukki and kottayam, ഇടുക്കി, കോട്ടയം, CM Pinarayi Vijayan, മുഖ്യമന്ത്രി പിണറായി വിജയൻ, Lockdown, ലോക്ക്ഡൗൺ, ie malayalam, ഐഇ മലയാളം

സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്ന കാര്യം ഇപ്പോൾ പരിഗണിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കടുത്ത നിയന്ത്രണങ്ങൾ വേണ്ടി വരും എന്ന് തന്നെയാണ് സർക്കാർ കാണുന്നതെന്നും അവസാന കൈയെന്ന നിലയിൽ മാത്രമാവും ലോക്ക്ഡൗൺ പരിഗണിക്കുക എന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് അതിതീവ്ര വ്യാപനമുള്ള ജില്ലകളിൽ സർക്കാർ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചിരുന്നു. ഇത് പ്രകാരം സംസ്ഥാനത്ത് അതിതീവ്ര വ്യാപനമുള്ള ജില്ലകളിൽ സർക്കാർ ലോക്ക്ഡൗൺ ഏർപ്പെടുത്തുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

Read More: 35,013 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; ഏറ്റവും ഉയർന്ന പ്രതിദിന നിരക്ക്

“സംസ്ഥാനത്ത് ഇപ്പോൾ ലോക്ക്ഡൗണിലേക്ക് പോവാനല്ല സർക്കാർ ഉദ്ദേശിക്കുന്നത്. അതേസമയം കടുത്ത നിയന്ത്രണങ്ങൾ വേണ്ടിവരും എന്ന് തന്നെയാണ് കാണുന്നത്. പിന്നീടൊരു ഘട്ടത്തിൽ അതും ആലോചിക്കേണ്ടി വരും. പക്ഷേ അത് അവസാന കൈയെന്ന നിലയിൽ മാത്രം പരിഗണിക്കേണ്ട കാര്യമാണ്. ഇപ്പോൾ നമ്മൾ കടുത്ത നിയന്ത്രണങ്ങളിലൂടെ കാര്യങ്ങൾ പ്രതിരോധിക്കാനാണ് ശ്രമിക്കുന്നത്,” മുഖ്യമന്ത്രി പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala cm pinarayi vijayan press meet on lockdown covid numbers virus mutation and vaccine

Next Story
35,013 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; ഏറ്റവും ഉയർന്ന പ്രതിദിന നിരക്ക്Kerala Covid News Live, കേരള കോവിഡ് വാർത്തകൾ തത്സമയം, CM Press Meet, മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം, Kerala Covid 19 News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid 19, Kerala Numbers, കോവിഡ് 19, Thiruvannathapuram, തിരുവനന്തപുരം, Thrissur, തൃശൂർ, Total patients in Kerala, Kerala Covid, കേരള കോവിഡ്, Corona, കൊറോണ, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com