ജനിതകമാറ്റം വന്ന വൈറസ്: കേരളത്തിലേത് ഡല്‍ഹിയിലും മറ്റും ആഴ്ചകള്‍ക്ക് മുന്‍പുണ്ടായിരുന്ന അവസ്ഥയെന്ന് മുഖ്യമന്ത്രി

പരമാവധി ആളുകള്‍ക്ക് രോഗം വന്നു മാറിയാല്‍ ഈ മഹാമാരിയെ മറികടക്കാം എന്ന രീതിയിലുള്ള വാദങ്ങള്‍ക്ക് ആരും ചെവികൊടുക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു

Covid Mutant Virus, ജനിതകമാറ്റം വന്ന വൈറസ്, pinarayi vijayana, pinarayi, പിണറായി വിജയൻ, പിണറായി, pinarayi vijayana, pinarayi, പിണറായി വിജയൻ, പിണറായി, ie malayalam

തിരുവനന്തപുരം: രാജ്യത്ത് കോവിഡ് നിയന്ത്രണാതീതമായി വളർന്ന മറ്റു സംസ്ഥാനങ്ങളിൽ മ്യൂട്ടന്‍റ് ജനിതകമാറ്റം വൈറസുകളുടെ വ്യാപനം ശക്തമായ സാഹചര്യത്തിലാണ് സ്ഥിതിഗതികൾ ഗുരുതരമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരു തവണ രോഗം വന്നവര്‍ക്ക് വീണ്ടും വരുന്ന സാഹചര്യവും അവിടങ്ങളില്‍ ഉടലെടുത്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ കോവിഡ് സാഹചര്യങ്ങൾ വിശദീകരിക്കുന്നതിനുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

50 മുതല്‍ 60 ശതമാനം വരെ ആളുകള്‍ക്ക് ഡല്‍ഹിയില്‍ രോഗം വന്നുപോയെന്നും എന്നിട്ടും ഇത്തവണ ഇത്ര ശക്തമായ രീതിയില്‍ രോഗവ്യാപനം ഉണ്ടായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പരമാവധി ആളുകള്‍ക്ക് രോഗം വന്നുമാറിയാൽ കോവിഡ് മഹാമാരിയെ മറികടക്കാമെന്ന തരത്തിൽ നടന്ന പ്രചാരണങ്ങളെ നിരാകരിക്കുന്നതാണ് ഈ വസ്തുതകളെന്നും അദ്ദേഹം പറഞ്ഞു.

“സെറോ പ്രിവലന്‍സ് പഠന പ്രകാരം 50 മുതല്‍ 60 ശതമാനം വരെ ആളുകള്‍ക്ക് ഡല്‍ഹിയില്‍ രോഗം വന്നു പോയി. എന്നിട്ടും ഇത്തവണ ഇത്ര ശക്തമായ രീതിയില്‍ രോഗവ്യാപനം ഉണ്ടായിരിക്കുകയാണ്. പരമാവധി ആളുകള്‍ക്ക് രോഗം വന്നു മാറിയാല്‍ ഈ മഹാമാരിയെ മറികടക്കാം എന്ന രീതിയില്‍ നടന്ന പ്രചരണങ്ങളെ നിരാകരിക്കുന്നതാണ് ഈ വസ്തുതകള്‍. അത്തരം വാദങ്ങള്‍ക്ക് ആരും ചെവികൊടുക്കരുത്,” മുഖ്യമന്ത്രി പറഞ്ഞു.

Read More: ഉത്തരേന്ത്യയിലുള്ള അവസ്ഥ ഇവിടെയും വരാൻ സാധ്യത കൂടുതൽ; ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

ജനിതക വ്യതിയാനം വന്ന വൈറസുകളുടെ സാന്നിദ്ധ്യം ഡെല്‍ഹിയിലും മറ്റും ആഴ്ചകള്‍ക്ക് മുന്‍പ് ഉണ്ടായിരുന്ന നിലയിലാണ് നമ്മുടെ സംസ്ഥാനത്തും നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. “വളരെ ശക്തമായ രോഗവ്യാപനം നമ്മള്‍ മുന്‍കൂട്ടിക്കാണേണ്ടതുണ്ട്. കരുത്തുറ്റ പ്രതിരോധവും ജാഗ്രതയും മാത്രമാണ് മുന്‍പിലുള്ള വഴി,” മുഖ്യമന്ത്രി പറഞ്ഞു.

രോഗബാധയ്ക്ക് കൂടുതല്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ചെല്ലുമ്പോള്‍ ഒരു മാസ്കിനു മുകളില്‍ മറ്റൊരു മാസ്ക് ധരിക്കുന്ന രീതി അവലംബിക്കുന്നത് നല്ലതാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Read More: Covid-19 Kerala: പുതിയ നിയന്ത്രണങ്ങള്‍ ഇങ്ങനെ

“ജനിതകമാറ്റം വന്നതും തീവ്ര രോഗവ്യാപന ശേഷിയുള്ളതുമായ വൈറസ് സംസ്ഥാനത്തിന്‍റെ പലഭാഗത്തും കണ്ടെത്തിയിട്ടുണ്ട്. അത്തരം പ്രദേശങ്ങള്‍ പൂര്‍ണമായും അടച്ചിടേണ്ടിവരും. ആള്‍ക്കൂട്ടമുണ്ടാകുന്ന എല്ലാവിധ സാമൂഹ്യ- സാംസ്കാരിക-രാഷ്ട്രീയ പരിപാടികളും മതപരമായ ചടങ്ങുകളും ഒഴിവാക്കണം,” മുഖ്യമന്ത്രി പറഞ്ഞു.

“അതിവേഗം പടരുന്ന വൈറസിന്‍റെ ബ്രിട്ടീഷ് വകഭേദവും കൂടുതല്‍ മാരകമായ സൗത്ത് ആഫ്രിക്കന്‍ വകഭേദവും കേരളത്തിന്‍റെ പല ഭാഗങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. യു.കെ വകഭേദം കൂടുതല്‍ കണ്ടിട്ടുള്ളത് വടക്കന്‍ ജില്ലകളിലാണ്. ഈ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കിയില്ലെങ്കില്‍ രോഗവ്യാപനം വര്‍ദ്ധിക്കാനാണ് സാധ്യത. അതുകൊണ്ട് നാം അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്,” മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala cm pinarayi vijayan press meet on covid situation comment about virus mutation and herd immunity claims

The moderation of comments is automated and not cleared manually by malayalam.indianexpress.com