ഉത്തരേന്ത്യയിലുള്ള അവസ്ഥ ഇവിടെയും വരാൻ സാധ്യത കൂടുതൽ; ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

“രോഗികളുടെ എണ്ണത്തിന്റെ വർധനവിന് അനുസൃതമായി മരണ സംഖ്യയും ഉയരും. ജീവിതത്തിന്റെ നാനാതുറകളിലും ജാഗ്രത പുലർത്തേണ്ടത് അനിവാര്യമാണ്,” മുഖ്യമന്ത്രി പറഞ്ഞു.

covid 19, കോവിഡ് 19, CM, Pinarayi Vijayan, പിണറായി വിജയൻ, IE malayalam, ഐഇ മലയാളം

കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ഉത്തരേന്ത്യയിലുണ്ടായ പ്രതിസന്ധി കേരളത്തിലും സംജാതമാവാൻ വലിയ കാലതാമസമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജീവിതത്തിന്റെ നാനാതുറകളിലും ജാഗ്രത പുലർത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിശദീകരിക്കാൻ ചേർന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“232812 കോവിഡ് രോഗികളാണ് കേരളത്തിൽ ഇപ്പോൾ ചികിത്സയിലുള്ളത്. ഇതുവരെയുള്ളതിൽ ഏറ്റവും ശക്തമായ രോഗവ്യാപനമുള്ള ഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോവുന്നത്. ഉത്തരേന്ത്യയിലും മറ്റും കാണുന്ന അവസ്ഥ ഇവിടെയും സംജാതമാവാനുള്ള സാധ്യത വളരെ കൂടുതലാണ്,” മുഖ്യമന്ത്രി പറഞ്ഞു.

“പുതുതായി രോഗികളാവുന്നവരുടെ എണ്ണം കുറഞ്ഞെങ്കിൽ മാത്രമെ ആശുപത്രിയിലെത്തുന്നവരുടെ എണ്ണവും അതിനനുസരിച്ച് കുറയുകയുള്ളൂ. അതിതീവ്ര ചികിത്സ ആവശ്യമുള്ളവരുടെ എണ്ണം കുറച്ചുകൊണ്ടുവരലാണ് ഏറ്റവും പ്രധാനം. ഇതിൽ ആശുപത്രിയിലെത്തുന്നവരുടെ എണ്ണം കുറയുക എന്നത് പ്രധാനമാണ്. അത്തരത്തിൽ ശ്രദ്ധിച്ചാൽ മരണങ്ങൾ ഫലപ്രദമായി കുറയ്ക്കാൻ സാധിക്കും. “

Read More: 21890 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.71

“രോഗികളുടെ എണ്ണത്തിന്റെ വർധനവിന് അനുസൃതമായി മരണ സംഖ്യയും ഉയരും. ജീവിതത്തിന്റെ നാനാതുറകളിലും ജാഗ്രത പുലർത്തേണ്ടത് അനിവാര്യമാണ്,” മുഖ്യമന്ത്രി പറഞ്ഞു.

ഇഎസ്ഐ ആശുപത്രികളെക്കൂടി കോവിഡ് ചികിത്സയുടെ ഭാഗമാക്കണമെന്ന ആവശ്യം ആരോഗ്യവകുപ്പ് പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read More: സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ ഇല്ല, വാരാന്ത്യ സെമി ലോക്ക്ഡൗൺ തുടരും

“നിയന്ത്രണങ്ങൾ കർക്കശമാക്കുന്നുണ്ടെങ്കിലും നിർമാണ മേഖലയും ഉൽപാദന മേഖലയും സ്തംഭിക്കരുതെന്നാണ് സർക്കാർ നിലപാട്. അതുകൊണ്ടാണ് സമ്പൂർണ ലോക്ക്ഡൗൺ ഒഴിവാക്കുന്നത്. കൃഷി, വ്യവസായം, നിർമാണ പ്രവർത്തനം തുടങ്ങിയ മേഖലകൾ സ്തംഭിച്ചു പോവരുത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇവ പ്രവർത്തിക്കണം,” മുഖ്യമന്ത്രി പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala cm pinarayi vijayan press meet on covid numbers vaccine

The moderation of comments is automated and not cleared manually by malayalam.indianexpress.com