Latest News
മമത ബാനര്‍ജി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; സമാധാനത്തിന് ആഹ്വാനം
രാജ്യത്ത് ഇന്നലെ 3,780 കോവിഡ് മരണം, ഏറ്റവും ഉയര്‍ന്ന നിരക്ക്

കേന്ദ്രത്തെ കാത്തിരിക്കില്ല; കോവിഡ് വാക്സിൻ വാങ്ങുന്നതിനുള്ള നടപടി ആരംഭിച്ചു കഴിഞ്ഞു; മുഖ്യമന്ത്രി

വാക്സിൻ കമ്പനികളുമായി ചീഫ് സെക്രട്ടറി,ധനകാര്യ സെക്രട്ടറി, ആരോ​ഗ്യസെക്രട്ടറി എന്നിവർ ചേർന്ന് ചർച്ച നടത്തും. ചർച്ചക്ക് ശേഷം വാക്സിന് ഓർഡർ നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

covid 19, കോവിഡ് 19, CM, Pinarayi Vijayan, പിണറായി വിജയൻ, IE malayalam, ഐഇ മലയാളം

കേന്ദ്രസ‍ർക്കാരിന്റെ വാക്സിൻ നയത്തിന്റെ അടിസ്ഥാനത്തിൽ വാക്സിൻ വാങ്ങാനുള്ള നടപടികൾ സംസ്ഥാന സർക്കാർ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വാക്സിൻ കമ്പനികളുമായി ചീഫ് സെക്രട്ടറി,ധനകാര്യ സെക്രട്ടറി, ആരോ​ഗ്യസെക്രട്ടറി എന്നിവർ ചേർന്ന് ചർച്ച നടത്തും. ചർച്ചക്ക് ശേഷം വാക്സിന് ഓർഡർ നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേന്ദ്രത്തിൽ നിന്ന് മാത്രം വാക്സിൻ ലഭിക്കുന്നതിനായി കാത്തിരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് വാക്സിൻ വിതരണത്തിന് ഓൺലൈൻ രജിസ്ട്രേഷൻ അനുമതി നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു. 18 വയസ്സിനും 44 വയസ്സിനും ഇടയിലുള്ള 1കോടി 65 ലക്ഷം പേർക്കാണ് സംസ്ഥാനത്ത് വാക്സിൻ നൽകേണ്ടിവരികയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More: രോഗികളുടെ എണ്ണത്തിൽ വൻ കുതിപ്പ്; ഇന്ന് 26,995 പേർ; 28 മരണം

“വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ ചിലയിടത്ത് ആള്‍ക്കൂട്ടമുണ്ടാകുന്നുണ്ട്. വാക്സിനേഷനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സംവിധാനവുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പത്തിന്‍റെ സാഹചര്യമില്ല. ഓണ്‍ലൈന്‍ വഴി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ മാത്രമേ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ പോയി വാക്സിനെടുക്കാന്‍ കഴിയൂ. നിലവില്‍ സ്പോട്ട് രജിസ്ട്രേഷന്‍ നടത്തിയവര്‍ക്ക് വാക്സിന്‍ നല്‍കാന്‍ പൊതുധാരണ ആയിട്ടുണ്ട്.
രണ്ടാമത്തെ ഡോസ് എടുക്കാനെത്തുന്നവര്‍ക്കും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. വാക്സിന്‍റെ ലഭ്യത അടിസ്ഥാനമാക്കി വാക്സിനേഷന്‍ സെഷനുകള്‍ ക്രമീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.” മുഖ്യമന്ത്രി അറിയിച്ചു.

18 വയസ്സ് മുതല്‍ 45 വയസ്സ് വരെയുള്ളവര്‍ക്ക് ഒന്നാം തീയതി മുതല്‍ വാക്സിന്‍ കൊടുക്കും എന്നാണ് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിട്ടുള്ളത്. ഈ ഗണത്തില്‍ 1.65 കോടി പേര്‍ സംസ്ഥാനത്ത് വരും. അതിനാല്‍ത്തന്നെ വാക്സിന്‍ നല്‍കുന്നതില്‍ ക്രമീകരണം കൊണ്ടുവരേണ്ടിവരും. അനാവശ്യ ആശയക്കുഴപ്പം ഒഴിവാക്കാന്‍ കൃത്യമായ മാനദണ്ഡങ്ങള്‍ ഉണ്ടാക്കും. രണ്ടോ മൂന്നോ ഘട്ടമായി വാക്സിന്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നത്. അസുഖമുള്ളവരാണെങ്കില്‍ അവര്‍ക്ക് മുന്‍ഗണന നല്‍കും. ഇക്കാര്യം പഠിച്ച് ഉടന്‍തന്നെ മാനദണ്ഡം ഉണ്ടാക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala cm pinarayi vijayan press meet on covid 19 numbers vaccine

Next Story
രോഗികളുടെ എണ്ണത്തിൽ വൻ കുതിപ്പ്; ഇന്ന് 26,995 പേർ; 28 മരണംKerala Covid News Live, കേരള കോവിഡ് വാർത്തകൾ തത്സമയം, CM Press Meet, മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം, Kerala Covid 19 News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid 19, Kerala Numbers, കോവിഡ് 19, Thiruvannathapuram, തിരുവനന്തപുരം, Thrissur, തൃശൂർ, Total patients in Kerala, Kerala Covid, കേരള കോവിഡ്, Corona, കൊറോണ, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com