Latest News

സംസ്ഥാനത്ത് വാക്സിൻ സൗജന്യമായിരിക്കും: മുഖ്യമന്ത്രി

ഇവിടെ വാക്സിൻ സൗജന്യമായിരിക്കുമെന്നത് നേരത്തെ പറഞ്ഞ കാര്യമാണ്. അത് ഇടക്കിടെ മാറ്റിപ്പറയേണ്ട അവശ്യം സർക്കാരിനില്ലെന്ന് മുഖ്യമന്ത്രി

pinarayi vijayan, ie malayalam

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിൻ സൗജന്യമായിരിക്കുമെന്ന മുൻ തീരുമാനത്തിൽനിന്ന് മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ കോവിഡ് സാഹചര്യങ്ങൾ സംബന്ധിച്ച വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഇവിടെ വാക്സിൻ സൗജന്യമായിരിക്കുമെന്നത് നേരത്തെ പറഞ്ഞ കാര്യമാണെന്നും അത് ഇടക്കിടെ മാറ്റിപ്പറയേണ്ട അവശ്യം സർക്കാരിനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാവർക്കും വാക്സിൻ സൗജന്യമായിരിക്കുമെന്നും അത് പ്രായം അടിസ്ഥാനമാക്കിയാവില്ല നിശ്ചയിക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 18 മുതൽ 44 വയസ്സുവരെയുള്ളവർക്ക് കോവിഡ് വാക്സിൻ നൽകുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

Read More: ആശങ്കയുടെ പുതിയ ഉയരം; ഇന്ന് 22,414 രോഗികൾ

സംസ്ഥാനത്ത് കോവിഡ് രോഗവ്യപനം വർധിച്ച സാഹചര്യത്തിൽ ആളുകൾ കൂട്ടംകൂടുന്ന പരിപാടികൾ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആൾക്കൂട്ടങ്ങൾ, അടച്ചിട്ട ഇടങ്ങളിലെ കൂടിച്ചേരലുകൾ, അടുത്ത ഇടപഴകലുകൾ എന്നിവ പരമാവധി ഒഴിവാക്കണമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അടിയന്തര പ്രാധാന്യത്തോടെ കോവിഡ് പ്രതിരോധ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയന്ത്രണങ്ങൾ കർക്കശമാക്കുന്ന കാര്യം പരിഗണിക്കും. രോഗികളുടെ എണ്ണം ഉയരുന്നതനുസരിച്ച് ചികിസ്താ സൗകര്യങ്ങൾ വർധിപ്പിക്കും.

35 ശതമാനത്തിലധികം കോവിഡ് വ്യാപനമുള്ള സ്ഥലത്ത് യുദ്ധകാലാടിസ്ഥാനത്തിൽ ഇടപെടും. കോവിഡ് ആശുപത്രികളിൽ നിരീക്ഷണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് ബോധവൽക്കരണം ശക്തമാക്കണം. ഇതിനായി എസ്എംഎസ് കാംപയിൻ തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More: ഇന്നത്തെ കോവിഡ് വാർത്തകൾ: സർക്കാർ ജീവനക്കാർക്ക് റൊട്ടേഷൻ അടിസ്ഥാനത്തിൽ വർക്ക് ഫ്രം ഹോം

സർക്കാർ ജീവനക്കാരിൽ 50 ശതമാനം പേർക്ക് റൊട്ടേഷൻ അടിസ്ഥാനത്തിൽ വർക്ക് ഫ്രം ഹോം നടപ്പിലാക്കും. സ്വകാര്യ മേഖലയിലും വർക്ക് ഫ്രം ഹോം നടപ്പാക്കുന്ന കാര്യം പരിഗണിക്കും. വരുന്ന ശനിയാഴ്ച സംസ്ഥാനത്ത് അവധി പ്രഖ്യാപിച്ചിച്ചുണ്ട്. എന്നാൽ ഹയർ സെകൻഡറി പരീക്ഷയ്ക്ക് മാറ്റമുണ്ടാവില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

ചില വാക്സിനേഷൻ കേന്ദ്രങ്ങളിൽ ആൾത്തിരക്കുണ്ടാവുന്ന സാഹചര്യമുണ്ട്. മേയ് ഒന്നിനു ശേഷം 18 വയസ്സിനുമുകളിലുള്ളവർക്ക് വാക്സിൻ ലഭ്യമാവുന്നതിനാൽ തിക്കും തിരക്കുമുണ്ടാവും. ഇത് കുറയ്ക്കാൻ നടപടിയെടുക്കും. ഓൺലൈനിൽ രജിസ്ട്രർ ചെയ്ത് അറിയിപ്പ് ലഭിച്ചവർക്ക് മാത്രം വാക്സിനേഷൻ നൽകുന്ന സംവിധാനം ഒരുക്കുമെന്നും എന്നും അദ്ദേഹം വ്യക്തമാക്കി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala cm pinarayi vijayan press meet on covid 19 numbers situation control measures vaccine shortage

Next Story
ആശങ്കയുടെ പുതിയ ഉയരം; ഇന്ന് 22,414 രോഗികൾKerala Covid News Live, കേരള കോവിഡ് വാർത്തകൾ തത്സമയം, CM Press Meet, മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം, Kerala Covid 19 News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid 19, Kerala Numbers, കോവിഡ് 19, Thiruvannathapuram, തിരുവനന്തപുരം, Thrissur, തൃശൂർ, Total patients in Kerala, Kerala Covid, കേരള കോവിഡ്, Corona, കൊറോണ, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com