Latest News

ഡോ. കെ.എം.എബ്രഹാം മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി, സി.എം.രവീന്ദ്രൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി

സി.എം.രവീന്ദ്രൻ, പി.ഗോപൻ, ദിനേശ് ഭാസ്കർ എന്നിവരാണ് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാർ

CM Pinarayi Vijayan Press Meet, CM Covid Press Meet, covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാള

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പേഴ്സൺ സ്റ്റാഫിൽ മുൻ ചീഫ് സെക്രട്ടറി ഡോ. കെ.എം.എബ്രഹാമും. കെ.എം.എബ്രഹാമിനെയാണ് മുഖ്യമന്ത്രിയുടെ ചീഫ്  പ്രിൻസിപ്പൽ സെക്രട്ടറി തസ്തികയിലേക്ക് നിയമിച്ചത്. ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത്  ഏറെ വിവാദങ്ങൾക്ക് വഴിവച്ച കിഫ്ബിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) ആയിരുന്നു അദ്ദേഹം. പിണറായി വിജയൻ സർക്കാരിന്റെ കാലത്ത്  സംസ്ഥാന ചീഫ് സെക്രട്ടറിയായാണ്  കെ.എം.എബ്രഹാം വിരമിച്ചത്.  

 ദീർഘകാലം എൽഡിഎഫ്, യുഡിഎഫ് മന്ത്രിസഭകളുടെ കാലത്ത് തുടർച്ചയായി  കേരളത്തിലെ ധനവകുപ്പിലും സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ)യിൽ ജോലി ചെയ്തിരുന്ന കാലത്തെ നടപടികളാണ് സഹാറ ഗ്രൂപ്പിലെ  വിഷയങ്ങൾ പുറത്ത് കൊണ്ടുവന്നത്. 1982 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് കെ.എം.എബ്രഹാം. കംപ്യൂട്ടറൈസേഷൻ, മോഡേണൈസേഷൻ ഓഫ് ഗവൺമെന്റ് പ്രോഗ്രാം, വിദേശ വായ്പ എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് സിപിഎം ഉൾപ്പടെ എൽഡിഎഫിലെ പാർട്ടികളുമായി ഇണങ്ങിയതും പിണങ്ങിയതുമായ ചരിത്രമാണ് കെ.എം.എബ്രഹാമിനുള്ളത്. കിഫ്ബിയുമായി ബന്ധപ്പെട്ട നടപടികളിൽ യുഡിഎഫും ബിജെപിയും ഡോ.തോമസ് ഐസക്കിനെയാണ് വിമർശിച്ചതെങ്കിലും അതിൽ ഒരമ്പ് എബ്രഹാമിന് നേരെയും തൊടുത്തിരുന്നു.

ഒന്നാം പിണറായി സർക്കാരിലെ ആദ്യ കാലത്ത് കെ.എം.എബ്രഹാമിന്റെ ഫ്ലാറ്റിൽ വിജിലൻസ് റെയ്ഡ് നടത്തിയത് വലിയ വിവാദമായിരന്നു. അന്ന് വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് ഈ നടപടിയുടെ പേരിൽ ഏറെ പഴി കേട്ടു. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ രണ്ട് പേരെയും സംരക്ഷിക്കുന്ന സമീപനമാണ് അന്ന് സ്വീകരിച്ചത്. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായി  കെ എം എബ്രഹാമിനെ നിയോഗിക്കുന്ന സാഹചര്യത്തിൽ കിഫ്ബിയുടെ അഡീഷണൽ സിഇഒയായി സത്യജിത് രാജയെ നിയമിക്കാൻ തീരുമാനിച്ചതായും റിപ്പോർട്ടുണ്ട്.

എൻ.പ്രഭാവർമയാണ് മുഖ്യമന്ത്രിയുടെ മീഡിയ വിഭാഗം സെക്രട്ടറി. ഒന്നാം പിണറായി സർക്കാരിൽ മുഖ്യമന്ത്രിയുടെ മാധ്യമ വിഭാഗം ഉപദേഷ്ടാവായിരുന്നു പ്രഭാ വർമ. സി.എം.രവീന്ദ്രൻ, പി.ഗോപൻ, ദിനേശ് ഭാസ്കർ എന്നിവരാണ് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാർ. ഇത്തവണയും പ്രസ് സെക്രട്ടറി പി.എം.മനോജാണ്. എ സ.തീഷ് കുമാറും സാമുവൽ ഫിലിപ്പ് മാത്യുവുമാണ് അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിമാർ. വി.എം.സുനീഷാണ് പേഴ്സണൽ അസിസ്റ്റന്റ്.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ദേശീയ തലത്തിൽ തന്നെ വിവാദമാകുകയും  സർക്കാരിനെ പ്രതിക്കൂട്ടിലാക്കുകയും പ്രതിച്ഛായ തകർക്കുകയും ചെയ്ത സംഭവങ്ങളിലൊന്നാണ്  സ്വർണക്കടത്ത് കേസ്. ഈ വിവാദമാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിക്കൂട്ടിലാക്കിയത്. ആ കേസുമായി ബന്ധപ്പെട്ട് അന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പേഴ്സണൽ സ്റ്റാഫിലെ ഉദ്യോഗസ്ഥനായിരുന്ന  സി.എം.രവീന്ദ്രനെ  എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ  എം.ശിവശങ്കറിനെ ഈ കേസിൽ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. രവീന്ദ്രനെ പലദിവസങ്ങളിലായി ദീർഘനേരം ഇഡി ചോദ്യം ചെയ്തത് കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു. 

Read More: എംബി രാജേഷ് നിയമസഭാ സ്പീക്കര്‍; ജയം 96 വോട്ടുകളോടെ

മുഖ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫംഗങ്ങൾ

എൻ.പ്രഭാവർമ – മുഖ്യമന്ത്രിയുടെ സെക്രട്ടറി – (മീഡിയ)

എം.സി.ദത്തൻ (മെന്റർ, സയൻസ്)

പി.എം.മനോജ് – പ്രസ് സെക്രട്ടറി

അഡ്വ. എ.രാജശേഖരൻ നായർ ( സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി )

അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാർ

സി.എം.രവീന്ദ്രൻ
പി.ഗോപൻ
ദിനേശ് ഭാസ്കർ

അസി. പ്രൈവറ്റ് സെക്രട്ടറിമാർ

എ.സതീഷ് കുമാർ
സാമുവൽ ഫിലിപ്പ് മാത്യു

പേഴ്സണൽ അസിസ്റ്റന്റ്

വി.എം. സുനീഷ്

അഡീഷണൽ പി.എ.

ജി.കെ ബാലാജി

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala cm pinarayi vijayan personal staffs504445

Next Story
വാക്സിനേഷൻ: ഇപ്പോഴത്തെ രീതിയിൽ മുഴുവൻ ജനങ്ങൾക്കും വാക്സിൻ വൈകുമെന്ന് ഹൈക്കോടതിcovid, covid vaccine, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com