തിരുവനന്തപുരം: പാല ബിഷപ്പ് മാര് ജോസഫ് കല്ലറങ്ങാട്ടിന്റെ ‘നാർക്കോട്ടിക് ജിഹാദ്’ പരാമർശത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തുള്ളവർ വേർതിരിവുണ്ടാക്കുന്നതും മതപരമായ ചേരിതിരിവുണ്ടാക്കുന്നതുമായ പ്രസ്താവനകളിൽ നിന്ന് വിട്ടുനിൽക്കണം എന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുടി പറഞ്ഞു.
നാർക്കോട്ടിക് ജിഹാദ് എന്ന വാക്ക് ആദ്യമായാണ് കേൾക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നാനാർക്കോട്ടിക്കിന് ഏതെങ്കിലും ഒരു മതത്തിന്റെ നിറം ഉണ്ടെന്ന് കരുതരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാലാ ബിഷപ്പ് ബഹുമാന്യനായ ഒരു മത പണ്ഡിതൻ കൂടിയാണ്. സമൂഹത്തിൽ നല്ല സ്വാധീന ശക്തിയുള്ള ഒരു ബിഷപ്പാണ് അദ്ദേഹം. ഇത്തരം കാര്യങ്ങളിൽ നാം ശ്രദ്ധിക്കേണ്ടത് ഏതെങ്കിലും തരത്തിലുള്ള ഒരു ചേരിതിരിവ് ഉണ്ടാക്കാതിരിക്കുക എന്നത് പ്രധാനമാണ് എന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read More: ജലീലിനെ തള്ളിയതല്ല; വ്യക്തി വിരോധം തീർക്കുകയാണെന്ന് ആര് പറഞ്ഞു?: മുഖ്യമന്ത്രി
നാർക്കോട്ടിക് ജിഹാദ് എന്ന വാക്ക് ആദ്യമായാണ് കേൾക്കുന്നത്. നാനാർക്കോട്ടിക്കിന്റെ പ്രശ്നം ഏതെങ്കിലും ഒരു പ്രത്യേക മത വിഭാഗത്തിന്റെ പ്രശ്നമല്ല. സമൂഹത്തെ ആകെ ബാധിക്കുന്ന പ്രശ്നമാണ്. സമൂഹത്തെ ആകെ ബാധിക്കുന്ന പ്രശ്നമെന്ന നിലയിലാണ് കാണേണ്ടത്. നാനാർക്കോട്ടിക്കിന് ഏതെങ്കിലും ഒരു മതത്തിന്റെ നിറമുണ്ടെന്ന് കരുതരുത്.
എന്താണ് ബിഷപ്പ് ആ കാര്യം പറയുമ്പോൾ ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല. എന്താണ് ബിഷപ്പ് അങ്ങനെ പറയാനുണ്ടായ സാഹചര്യമെന്നും വ്യക്തമല്ല. പക്ഷേ നമ്മൾ പ്രത്യേകിച്ച് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവർ ഏതെങ്കിലും തരത്തിലുള്ള വേർതിരിവുണ്ടാവാതിരിക്കാൻ, മതപരമായ ചേരിതിരിവുണ്ടാകാതിരിക്കാൻ അങ്ങേയറ്റം ശ്രദ്ധിക്കേണ്ടതാണ്. അത് കരുതലായി മനസിൽ സൂക്ഷിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.