Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

നിക്ഷേപാനുകൂലമല്ല എന്ന വാദം കേരളത്തെ അപമാനിക്കാനുള്ള ആസൂത്രിത നീക്കം: മുഖ്യമന്ത്രി

“നിക്ഷേപ സൗഹൃദമല്ല എന്ന വാദം ഉയർത്തുമ്പോൾ അത് കേരളത്തിന് എതിരായ ഒരു വാദമായിട്ട് മാത്രമേ കാണാൻ കഴിയൂ,” മുഖ്യമന്ത്രി പറഞ്ഞു

Covid, Covid Restrictions, Pinarayi Vijayan, Covid New Restrictions in Kerala, Kerala Lockdown Restrictions, Lockdown Restrictions, Restrictions, Relaxation, Pinarayi, ലോക്ക്ഡൗൺ, ലോക്ക്ഡൗൺ ഇളവുകൾ, മുഖ്യമന്ത്രി, Kerala News, Malayalam news, latest news, ie malayalam

തിരുവനന്തപുരം: കേരളം നിക്ഷേപ സൗഹൃദമല്ല എന്ന വാദത്തെ കേരളത്തിന് എതിരായ ഒരു വാദം മാത്രമായിട്ടേ കാണാൻ കഴിയൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ അപമാനിക്കാനുള്ള ഒരു ആസൂത്രിത നീക്കമായിട്ട് മാത്രമാണ് അത്തരം വാദങ്ങളെ കണക്കിലെടുക്കാൻ കഴിയൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. തെലങ്കാനയിൽ കിറ്റക്സ് നിക്ഷേപമിറക്കിയത് സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

തെലങ്കാന സർക്കാർ കിറ്റക്സ് സംഘത്തെ പ്രത്യേക വിമാനമയച്ച് സംസ്ഥാനത്ത് എത്തിക്കുകയും തുടർന്നുള്ള ചർച്ചകൾക്കൊടുവിൽ നിക്ഷേപ പദ്ധതി പ്രഖ്യാപിക്കുകയുമായിരുന്നു. കിറ്റക്സ് തെലങ്കാനയിൽ നിക്ഷേപമിറക്കിയ വിഷയത്തിൽ നിലപാട് സ്വീകരിക്കുന്നില്ല എന്ന് പറഞ്ഞ മുഖ്യമന്ത്രി എന്നാൽ കേരളവുമായി ബന്ധപ്പെട്ട് ഇയരുന്ന പ്രചാരണങ്ങൾ ഗൗരവമാണെന്നും അഭിപ്രായപ്പെട്ടു.

“വിമാനം അയച്ചതും കൊണ്ടു പോയതുമൊക്കെ അവരുടെ താൽപര്യത്തിന്റെ ഭാഗമായിരിക്കും. അവിടെ ഒരു നല്ല വ്യവസായം വരുന്നത് നല്ലതായിരിക്കുമെന്ന് തെലങ്കാന സംസ്ഥാനം കാണുന്നുണ്ടായിരിക്കും.”

Read More: സഹകരണ മന്ത്രാലയം: കേന്ദ്രത്തിന്റെ ഉദ്ദേശം മനസ്സിലാക്കി നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

“അങ്ങനെ അദ്ദേഹത്തിന്റെ ഒരു ഓഫർ വന്നപ്പോൾ അതിന്റെ ഭാഗമായി വിമാനമയച്ച് കൊണ്ടുപോവുന്ന നിലയായിരിക്കും ഉണ്ടായിട്ടുണ്ടാവുക. അത് ഭാവിയിൽ തെളിയിക്കേണ്ട കാര്യമാണ്. അതിന്റകത്ത് മറ്റൊരു നിലപാട് സ്വീകരിക്കാൻ പോകുന്നില്ല,” മുഖ്യമന്ത്രി പറഞ്ഞു.

“പക്ഷേ ഇത് ഉയർത്തുന്ന ഗൗരവമായ പ്രശ്നങ്ങളുണ്ട്. നമ്മുടെ സംസ്ഥാനത്ത് ഒരുപാട് വസ്തുതകൾക്ക് നിരക്കാത്ത വാദങ്ങൾ ഈ ഘട്ടത്തിൽ ഉയർന്നു വന്നിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് കേരളം എന്ന സംസ്ഥാനം നിക്ഷേപത്തിന് അനുകൂലമല്ല എന്നതാണ്.”

Read More: തെലങ്കാനയിൽ 1000 കോടിയുടെ നിക്ഷേപ പദ്ധതിയുമായി കിറ്റക്സ്

“ഇത് പണ്ട് നമ്മുടെ സംസ്ഥാനത്ത് പറഞ്ഞ് പടർത്തിയ ഒരു ആക്ഷേപമായിരുന്നു. എന്നാൽ അത് പൂർണമായി തന്നെ നമ്മുടെ നാട് നിരാകരിച്ചിട്ടുണ്ട്.”

“ഇപ്പോൾ നമ്മുടെ നാടിനെക്കുറിച്ച് അറിയാവുന്ന എല്ലാവരും അത് വ്യവസായികളായാലും ഇവിടെ വ്യവസായം നടത്തുന്നവരായാലും ഇവിടത്തെ കുറിച്ച് അറിയുന്ന വ്യവസായികളായാലും ഏറ്റവും കൂടുതൽ നിക്ഷേപ സൗഹൃദമുള്ള സംസ്ഥാനമാണ് എന്ന നിലയിലാണ് കാണുന്നത്,”

Read More: ‘തുടര്‍ച്ചയായി പരിശോധന’; 3,500 കോടിയുടെ പദ്ധതി ഉപേക്ഷിക്കുന്നതായി കിറ്റെക്‌സ്

“അതുകൊണ്ട് തന്നെ മറ്റൊരു വാദം ഉയർത്തുമ്പോൾ, ഈ നിക്ഷേപ സൗഹൃദമല്ല എന്ന വാദം ഉയർത്തുമ്പോൾ അത് കേരളത്തിന് എതിരായ ഒരു വാദമായിട്ട് മാത്രമേ കാണാൻ കഴിയൂ. കേരളത്തെ അപമാനിക്കാനുള്ള ഒരു ആസൂത്രിത നീക്കം എന്ന നിലക്ക് മാത്രമേ അതിനെ കണക്കിലെടുക്കാൻ പറ്റൂ,” മുഖ്യമന്ത്രി പറഞ്ഞു.

ദേശീയ തലത്തിൽ പരിശോധിച്ചാൽ തന്നെ മികച്ച നിക്ഷേപ സൗഹൃദ അന്തരീക്ഷമുള്ള സംസ്ഥാനമാണ് കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More: കേരളത്തെ അപകീർത്തിപ്പെടുത്തുന്ന പ്രചാരണങ്ങളിൽനിന്ന് വിട്ടു നിൽക്കണം: വ്യവസായ മന്ത്രി

നീതി ആയോഗ് ഈ മാസം പ്രസിദ്ധപ്പെടുത്തിയ സുസ്ഥിര വികസന സൂചികയിൽ കേരളമാണ് ഒന്നാമതെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യവസായ വികസനമാണ് ഈ നേട്ടം കൈവരിക്കാൻ സംസ്ഥാനത്തെ സഹായിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

“ദേശീയ തലത്തിൽ എടുത്താൽ മികച്ച നിക്ഷേപ സൗഹൃദമുള്ള സംസ്ഥാനമാണ് കേരളം. നാമിപ്പോൾ പ്രഖ്യാപിച്ചത് തന്നെ വിജ്ഞാന സമ്പദ് ഘടനയിലേക്കുള്ള മാറ്റമാണ്. അതിലേക്കുള്ള നടപടികളാണ് നാം സ്വീകരിച്ച് പോവുന്നത്,” മുഖ്യമന്ത്രി പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala cm pinarayi vijayan on kitex entry to telengana

Next Story
മദ്യ വിൽപ്പനശാലകൾക്ക് മുന്നിലെ തിരക്ക്: പ്രത്യേക ക്യൂ അടക്കമുള്ള നടപടികൾ സ്വീകരിക്കുംBevco, Kerala Bars, Bar reopening, Bevco outlets reopening, Kerala Lockdown Restrictions, Kerala Lockdown Restrictions relaxations, ലോക്ക്ഡൗൺ ഇളവ്, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com