Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ

സഹകരണ മന്ത്രാലയം: കേന്ദ്രത്തിന്റെ ഉദ്ദേശം മനസ്സിലാക്കി നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

സഹകരണം ഒരു സംസ്ഥാന വിഷയമാണ്. ദേശീയതലത്തിൽ മന്ത്രാലയം രൂപീകരിക്കേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

pinarayi vijayan, പിണറായി വിജയൻ, പിണറായി , CM, Kerala CM, മുഖ്യമന്ത്രി, independence day message, സ്വാതന്ത്ര്യ ദിന സന്ദേശം, independence day, സ്വാതന്ത്ര്യ ദിനം, ie malayalam, ഐഇ മലയാളം

തിരുവനന്തപുരം: കേന്ദ്രസർക്കാർ സഹകരണ മന്ത്രാലയം രൂപീകരിച്ചതുമായി ബന്ധപ്പെട്ട് സഹകാരികളിൽ ഒട്ടേറ ആശങ്കയുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയൻ. പല പ്രതികരണങ്ങളും അത് സംബന്ധിച്ച് പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

അതുമായി ബന്ധപ്പെട്ട് എന്താണ് കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാക്കി ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്നാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്താകെ ബാധകമായ ഒരു സഹകരണ വകുപ്പ് രൂപീകരിക്കേണ്ടുന്ന വിധമുള്ള സാഹചര്യം നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു.

“സഹകരണ മന്ത്രാലയം സാധാരണ ഗതിയിൽ രൂപീകരിക്കുന്നത് നമ്മുടെ വിവിധ സംസ്ഥാനങ്ങളിൽ പലതരത്തിലുള്ള ആശങ്കയുണ്ടാക്കുന്നത് സാധാരണമാണ്. കാരണം സഹകരണം എന്നത് പൂർണമായും ഒരു സംസ്ഥാന വിഷയമാണ്. സംസ്ഥാനങ്ങളിലാണ് ആ കാര്യങ്ങളെല്ലാം കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നത്,” മുഖ്യമന്ത്രി പറഞ്ഞു.

Read More: നിക്ഷേപാനുകൂലമല്ല എന്ന വാദം കേരളത്തെ അപമാനിക്കാനുള്ള ആസൂത്രിത നീക്കം: മുഖ്യമന്ത്രി

“എന്നാൽ നേരിയ തോതിൽ ഒരു മൾട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി എന്ന സംവിധാനം ഇപ്പോൾ തന്നെ നിലവിലുണ്ട്. അത് വളരെ ചെറിയ തോതിലുള്ളതാണ്. രാജ്യത്താകെ ഒരു സഹകരണ വകുപ്പ് കൈകാര്യം ചെയ്യത്തക്ക വിധമുള്ള കാര്യങ്ങൾ അതിനകത്ത് ഇല്ല,”

“ഇത്തരമൊരു ഘട്ടത്തിൽ (കേന്ദ്രത്തിന്റെ) സഹകരണ മേഖലയിലേക്കുള്ള വരവ് ഒട്ടേറെ ആശങ്ക സഹകാരികളിലുണ്ടാക്കിയിട്ടുണ്ട്. പല പ്രതികരണങ്ങളും വന്നിട്ടുമുണ്ട്. അതുമായി ബന്ധപ്പെട്ട് എന്താണ് കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാക്കി ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്നാണ് ഉദ്ദേശിക്കുന്നത്,” മുഖ്യമന്ത്രി പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala cm pinarayi vijayan on formation of minisry co operation

Next Story
നിക്ഷേപാനുകൂലമല്ല എന്ന വാദം കേരളത്തെ അപമാനിക്കാനുള്ള ആസൂത്രിത നീക്കം: മുഖ്യമന്ത്രിCovid, Covid Restrictions, Pinarayi Vijayan, Covid New Restrictions in Kerala, Kerala Lockdown Restrictions, Lockdown Restrictions, Restrictions, Relaxation, Pinarayi, ലോക്ക്ഡൗൺ, ലോക്ക്ഡൗൺ ഇളവുകൾ, മുഖ്യമന്ത്രി, Kerala News, Malayalam news, latest news, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com