വിദ്യാഭ്യാസ രംഗത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനം: ഔദ്യോഗിക പ്രഖ്യാപനം നാളെ

ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തുണ്ടായ മാറ്റം രാജ്യത്തിനാകെ മാതൃകയാകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു

e learning, smart class, smart class room, digital class room, digital education, pinarayi vijayan, cm, kerala education, news, kerala news, malayalam news, news in malayalam, ie malayalam, കേരളം, ഡിജിറ്റൽ, വിദ്യാഭ്യാസം, മുഖ്യമന്ത്രി, പിണറായി, പിണറായി വിജയൻ, ഐഇ മലയാളം

തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ രംഗത്ത് കേരളം രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമെന്ന നേട്ടം കൈവരിക്കുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തുണ്ടായ മാറ്റം രാജ്യത്തിനാകെ മാതൃകയാകുകയാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

“സംസ്ഥാന സർക്കാർ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ 2016 ൽ പ്രഖ്യാപിച്ച 8 മുതൽ 12 വരെയുള്ള ക്ലാസുകൾ ഹൈടെക്കാക്കുന്ന പ്രക്രിയ പൂർത്തിയായി. 4752 സർക്കാർ എയ്ഡഡ് സ്കൂളുകളിലെ 45000 ക്ലാസ്മുറികളാണ് ഹൈടെക്കാക്കി മാറ്റിയത്. കൂടാതെ 2019ൽ തുടങ്ങിയ 1 മുതൽ 7 വരെ ക്ലാസുകളിലേക്കുള്ള ഹൈടെക് സ്കുളിൽ ഹൈടെക് ലാബ് പദ്ധതിയും പൂർത്തിയായി,” മുഖ്യമന്ത്രി പറഞ്ഞു.

മികച്ച വിദ്യാഭ്യാസമാണ് സാമൂഹ്യ പുരോഗതിയുടെ അടിസ്ഥാനം. അതിനായി വിദ്യാലയ അന്തരീക്ഷം മെച്ചപ്പെടണം. ആധുനിക സങ്കേതങ്ങളെ…

Posted by Pinarayi Vijayan on Sunday, 11 October 2020

“സർക്കാർ-എയ്ഡഡ് സ്കൂളുകളിൽ 41.01 ലക്ഷം കുട്ടികൾക്കായി 3,74,274 ഉപകരണങ്ങൾ വിന്യസിച്ചു. 12,678 സ്കൂളുകൾക്ക് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗങ്കളാഴ്ച നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തുണ്ടായ മാറ്റം രാജ്യത്തിനാകെ മാതൃകയാകുകയാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കര്യം ഏർപ്പെടുത്തി. ഉപകരണങ്ങൾക്ക് 5 വർഷ വാറണ്ടിയും ഇൻഷൂറൻസ് പരിരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്. പരാതി പരിഹാരത്തിന് വെബ്പോർട്ടലും കോൾസെന്ററും ഏർപ്പെടുത്തി. 1,19,055 ലാപ്‍ടോപ്പുകള്‍, 6 9,944 മള്‍ട്ടിമീഡിയ പ്രൊജക്ടറുകള്‍, 1,00,473 യു എസ് ബി സ്പീക്കറുകള്‍4 3,250 മൗണ്ടിംഗ് കിറ്റുകള്‍, 23,098 സ്ക്രീന്‍, 4,545 ടെലിവിഷന്‍, 4,611 മള്‍ട്ടിഫംഗ്‍ഷന്‍ പ്രിന്റര്‍, 4,720 എച്ച്.ഡി. വെബ്ക്യാം, 4,578 ഡി.എസ്.എല്‍.ആര്‍. ക്യാമറ എന്നിവയാണ് സ്കൂളുകളിൽ വിന്യസിച്ച ഉപകരണങ്ങൾ.”

“പദ്ധതി പൂർത്തീകരണത്തിനായി കിഫ്ബിയിൽ നിന്നും 595 കോടി രൂപയുടേയും ക്ലാസ് മുറികൾക്കായി പ്രാദേശിക തലത്തിൽ 135.5 കോടി രൂപയുടേയും പങ്കാളിത്തമാണുണ്ടാവുക. അടിസ്ഥാന സൗകര്യമൊരുക്കാൻ മാത്രം 730 കോടി രുപ വകയിരുത്തി. 2 ലക്ഷം കമ്പ്യൂട്ടറുകളിൽ സ്വതന്ത്ര സോഫ്‍റ്റ്‍വെയർ വിന്യസിച്ചു. മുഴുവൻ അധ്യാപകർക്കും സാങ്കേതിക പരിശീലനം, കരിക്കുലം അധിഷ്ഠിത ഡിജിറ്റൽ വിഭവങ്ങളുമായി ‘സമഗ്ര’ വിഭവ പോർട്ടൽ. 1,83,440 അധ്യാപകർക്കാണ് വിദഗ്ധ ഐസിടി പരിശീലനം നൽകിയത്,” മുഖ്യമന്ത്രി പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala cm pinarayi vijayan on digital education

Next Story
സ്വപ്നയുടെ നിയമനം അറിഞ്ഞത് വിവാദമുണ്ടായ ഘട്ടത്തിൽ മാത്രം: മുഖ്യമന്ത്രിPinarayi Vijayan
The moderation of comments is automated and not cleared manually by malayalam.indianexpress.com