കോവിഡ് പ്രതിരോധം; സർക്കാർ നടത്തിയ പ്രവർത്തനങ്ങളെ ഇകഴ്ത്താൻ ശ്രമമെന്ന് മുഖ്യമന്ത്രി

“നിർഭാഗ്യകരമായ വിമർശനമാണ് ചില കോണുകളിൽനിന്ന് ഉയർന്നത് എന്നത് നാം കാണേണ്ടതായിട്ടുണ്ട്.” മുഖ്യമന്ത്രി പറഞ്ഞു.

pinarayi vijayan, ie malayalam

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധം ഉദ്യോഗസ്ഥർ ഹൈജാക്ക് ചെയ്തെന്ന വിമർശനം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച വിമർശനങ്ങൾ സംബന്ധിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഇപ്പോൾ സർക്കാരിനെതിരെ ഉയരുന്ന പ്രചാരണങ്ങൾക്ക് പിന്നിൽ സർക്കാരിനെ ഇകഴ്ത്തിക്കാണിക്കുക എന്ന ലക്ഷ്യമാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിർഭാഗ്യകരമായ വിമർശനമാണ് ചില കോണുകളിൽനിന്ന് ഉയർന്നത് എന്നത് നാം കാണേണ്ടതായിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

“ഒരു പ്രധാനപ്പെട്ട വിമർശനം കോവിഡ് പ്രതിരോധം ഉദ്യോഗസ്ഥർ ഹൈജാക്ക് ചെയ്തു കഴിഞ്ഞു എന്നതാണ്. യഥാർത്ഥത്തിൽ കോവിഡ് പ്രതിരോധ കാര്യങ്ങളിൽ എല്ലാവരും പങ്കു വഹിക്കുകയല്ലേ. ഉദ്യോഗസ്ഥർ, അനുദ്യോഗസ്ഥർ എല്ലാം തുടർച്ചയായി പങ്കുവഹിച്ചുകൊണ്ടിരിക്കുകയാണ്,” മുഖ്യമന്ത്രി പറഞ്ഞു.

Read More: സംസ്ഥാനത്താകെ രാത്രി കർഫ്യൂ: രോഗവ്യാപന നിരക്ക് ഏഴിൽ കൂടിയാൽ ലോക്ക്ഡൗൺ

“നമ്മുടെ മുൻനിര പ്രവർത്തകരെയെടുത്ത് പരിശോധിച്ചാൽ ഉദ്യോഗസ്ഥരോടൊപ്പം തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളും മറ്റും എത്ര സ്തുത്യർഹമായ പങ്കാണ് വഹിച്ചിട്ടുള്ളത് എന്ന് കാണാം. അതുപോലെ തന്നെ വളണ്ടിയർമാർ. അവർ മറ്റൊന്നും ആഗ്രഹിക്കാതെയല്ലേ ഈ പ്രവർത്തനത്തിൽ പങ്കെടുത്തിട്ടുള്ളത്. എത്രയോ കാലമായി ആ പ്രവർത്തനങ്ങളിൽ പങ്കെടുത്തുകൊണ്ടിരിക്കുകയാണ്,” മുഖ്യമന്ത്രി പറഞ്ഞു.

” ഇതിന് ഒരു ഉദ്ദേശമേയുള്ളൂ എന്നാണ് തോന്നുന്നത്. അതായത് ഇതുമായി ബന്ധപ്പെട്ട് സർക്കാർ നടത്തിയ പ്രവർത്തനങ്ങളെ ഇകഴ്ത്തിക്കാണിക്കുക. പിന്നെ സർക്കാർ വേറെ ഉദ്യോഗസ്ഥർ വേരെ എന്ന രീതിയിൽ ഒരു വേർതിരിവ് ഉണ്ടാക്കാൻ സാധിക്കുമോ എന്ന് നോക്കുക,” സർക്കാരിനെതിരെ ഉയരുന്ന പ്രചാരണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞു.

“അത്തരം ഒരു ശ്രമം നടത്തേണ്ട കാര്യമാണോ ഇത്. കാരണം, ഇത്തരം കാര്യങ്ങളിൽ കഴിയാവുന്നത്ര എല്ലാവരെയും ഒന്നിച്ചുകൊണ്ടാവാനല്ലോ സർക്കാർ എല്ലായ്പോഴും ശ്രമിച്ചിട്ടുള്ളത്. ഏതായാലും നിർഭാഗ്യകരമായ വിമർശനമാണ് ചില കോണുകളിൽനിന്ന് ഉയർന്നത് എന്നത് നാം കാണേണ്ടതായിട്ടുണ്ട്.” മുഖ്യമന്ത്രി പറഞ്ഞു.

“വലിപ്പച്ചെറുപ്പമില്ലാതെ ഉദ്യോഗസ്ഥരടക്കം ഈ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കഴിഞ്ഞ ഒന്നേ മുക്കാൽ വർഷമായി പങ്കെടുത്ത് വരികയാണ്. സജീവമായി രംഗത്താണ് അവരുള്ളത്. ഇനിയും ഈ കൂട്ടായ്മ തുടരുകയെന്നത് വളരെ പ്രധാനമാണ്. കാരണം, ആപത്ത് ഒഴിഞ്ഞില്ല, കുറച്ചെങ്കിലും പടർന്ന അവസ്ഥയാണ് ഇപ്പോൾ നാം കാണുന്നത് ,” മുഖ്യമന്ത്രി പറഞ്ഞു.

Read More: കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ സെപ്റ്റംബർ 30 വരെ നീട്ടി; വലിയ ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം

“അപ്പോൾ ജനങ്ങളുടെ ജീവൻ, ജീവനോപാധി രക്ഷിക്കൽ ഏറ്റവും പ്രധാനമാണ്. അതിലൊന്നേ ഈ ഘട്ടത്തിൽ പറയാനുള്ളൂ. പ്രതിപക്ഷത്തിനും ഇതിന്റെ ഭാഗമായി പങ്കുവഹിക്കാനുണ്ട്. തദ്ദേശ സ്ഥാപന ജനപ്രതിനിധികളുടെ കൂട്ടത്തിൽ ധാരാളം പേർ പ്രതിപക്ഷ രാഷ്ട്രീയങ്ങളിലുള്ളവരാണ്. അവർ കോവിഡ് പ്രതിരോധ രംഗത്ത് സജീവമാണ്. “

“ഒരു മഹാമാരിയാണ് നാം നേരിടുന്നത് എന്ന് കാണുക. സങ്കുചിതമായി രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള പ്രസ്താവനകളെല്ലാം. ആരെയും അകറ്റാനല്ല ഒന്നിക്കാനും ഒരുമിപ്പിക്കാനും ഉതകുന്ന വാക്കുകളാണ് ഇത്തരം ആളുകളിൽ നിന്ന് നാട് പ്രതീക്ഷിക്കുന്നത്. അത് ഉണ്ടാകണമെന്നാണ് ഈ ഘട്ടത്തിൽ എനിക്ക് അഭ്യർഥിക്കാനുള്ളത്,” മുഖ്യമന്ത്രി പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala cm pinarayi vijayan on criticisms related to covid management

Next Story
സംസ്ഥാനത്താകെ രാത്രി കർഫ്യൂ: രോഗവ്യാപന നിരക്ക് ഏഴിൽ കൂടിയാൽ ലോക്ക്ഡൗൺcovid 19, coronavirus, covid 19 india, coronavirus india, covid 19 second wave, coronavirus second wave, lockdown, delhi lockdown, rajasthan lockdown, delhi lockdown date, delhi lockdown rules, rajasthan lockdown date, rajasthan lockdown rules, lockdown news, corona cases in india, coronavirus news, covid 19 latest news, maharashtra covid 19 cases,coronavirus latest news, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express