scorecardresearch

ഗവർണറെ സന്ദർശിച്ച് മുഖ്യമന്ത്രി; ലോകായുക്ത ഓർഡിനൻസ് വിശദീകരിച്ചു

വിദേശ സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയതിന് പിറകെയാണ് മുഖ്യമന്ത്രി ഗവർണറെ രാജ്ഭവനിലെത്തി സന്ദർശിച്ചത്. കൂടിക്കാഴ്ച ഒരു മണിക്കൂർ നീണ്ടു.

Pinarayi Vijayan, Chief Minister, മുഖ്യമന്ത്രി, പിണറായി വിജയൻ

തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്‌ച നടത്തി. വിദേശ സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയതിന് പിറകെയാണ് മുഖ്യമന്ത്രി ഗവർണറെ രാജ്ഭവനിലെത്തി സന്ദർശിച്ചത്. കൂടിക്കാഴ്ച ഒരു മണിക്കൂർ നീണ്ടു.

ലോകായുക്ത നിയമഭേദഗതിയെക്കുറിച്ച് കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. നിയമ ഭേദഗതി ഓർഡിനൻസ് ഭരണഘടനയ്ക്ക് അനുസൃതമായാണെന്ന് മുഖ്യമന്ത്രി ഗവർണറോട് വിശദീകരിച്ചു. ഓർഡിനൻസിന് അംഗീകാരം ലഭിക്കുന്നതിൽ ഗവർണറുടെ നിലപാട് നിർണായകമാണ്. ഇത് സംബന്ധിച്ച് ഗവർണർ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ സര്‍ക്കാരിന്റെ വാദ മുഖങ്ങള്‍ ഖണ്ഡിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഗവര്‍ണർക്ക് രണ്ട് തവണ കത്ത് നൽകിയിരുന്നു.

ലോകായുക്ത നിയമത്തില്‍ ഭേദഗതി വരുത്താനുള്ള തീരുമാനം അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണെന്ന് സിപിഎം സംസ്ഥാന നേതൃത്വം അവകാശപ്പെട്ടത്. ലോകായുക്തയില്‍ അപ്പീല്‍ നല്‍കാന്‍ കഴിയാത്തത് ഭരണഘടനാ വിരുദ്ധമാണെന്നെമന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് ഭേദഗതി ഓര്‍ഡിനന്‍സുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala cm pinarayi vijayan meets governor arif muhammed khan