Latest News
മമത ബാനര്‍ജി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; സമാധാനത്തിന് ആഹ്വാനം
രാജ്യത്ത് ഇന്നലെ 3,780 കോവിഡ് മരണം, ഏറ്റവും ഉയര്‍ന്ന നിരക്ക്

ഭാര്യ ഒപ്പം വന്നത് കുടുംബ കാര്യം; കോവിഡ് പ്രോട്ടോക്കോൾ ലംഘനമില്ല: മുഖ്യമന്ത്രി

“സാധാരണ ഗതിയിൽ ഒരു കുടുംബ ബന്ധത്തിൽ അതൊക്കെ സാധാരമാണ്. ഇത് ഞാനായതുകൊണ്ട് വിവാദമാക്കുന്നു,” മുഖ്യമന്ത്രി പറഞ്ഞു

Pinarayi Vijayan Press Meet Gold Smuggling Case

കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് ബാധിതനായ തന്നോടൊപ്പം ഭാര്യ സഞ്ചരിച്ചത് കുടുംബകാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏപ്രിൽ നാലിന് തനിക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏപ്രിൽ എട്ടിനാണ് കോവിഡ് സ്ഥിരീകരിച്ചത്. മകൾക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ താൻ നടത്തിയ പരിശോധനയിലാണ് തനിക്ക് കോവിഡ് സ്ഥിരീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

രോഗലക്ഷണമുണ്ടായതിനെത്തുടർന്നല്ല പരിശോധന നടത്തിയത്. കോവിഡ് സ്ഥിരീകരിച്ച ശേഷവും ആരോഗ്യ പ്രശ്നങ്ങളൊന്നും നേരിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More: കേന്ദ്ര സർക്കാരിന്റെ വാക്സിൻ വിതരണനയത്തിൽ മാറ്റം വരുത്തണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

“രോഗമില്ലാത്ത തനിക്കൊപ്പം ഭാര്യ ആശുപത്രിയിലേക്ക് വന്നത് കുടുംബ കാര്യമാണ്. സാധാരണ ഗതിയിൽ ഒരു കുടുംബ ബന്ധത്തിൽ അതൊക്കെ സാധാരമാണ്. കുറച്ച് നാൾ കഴിഞ്ഞപ്പോൾ ഭാര്യക്കും രോഗബാധയുണ്ടെന്ന് കണ്ടു. അവർക്കും ആരോഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു. ഇത് ഞാനായതുകൊണ്ട് വിവാദമാക്കുന്നു എന്നു മാത്രം,” മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് സാഹചര്യങ്ങൾ വിശദീകരിക്കാൻ വിളിച്ച വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് കോവിഡ് വാക്സിൻ സൗജന്യമായിരിക്കുമെന്ന മുൻ തീരുമാനത്തിൽനിന്ന് മാറ്റമില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഇവിടെ വാക്സിൻ സൗജന്യമായിരിക്കുമെന്നത് നേരത്തെ പറഞ്ഞ കാര്യമാണെന്നും അത് ഇടക്കിടെ മാറ്റിപ്പറയേണ്ട അവശ്യം സർക്കാരിനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More: സംസ്ഥാനത്ത് വാക്സിൻ സൗജന്യമായിരിക്കും: മുഖ്യമന്ത്രി

എല്ലാവർക്കും വാക്സിൻ സൗജന്യമായിരിക്കുമെന്നും അത് പ്രായം അടിസ്ഥാനമാക്കിയാവില്ല നിശ്ചയിക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 18 മുതൽ 44 വയസ്സുവരെയുള്ളവർക്ക് കോവിഡ് വാക്സിൻ നൽകുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala cm pinarayi vijayan comments on covid protocol violation allegation

Next Story
സുബീറ ഫര്‍ഹത്ത് കൊലപാതകം: ഞെട്ടലില്‍ നിന്ന് മുക്തമാകാതെ വളാഞ്ചേരിSubira Farhath Murder, സുബീറ ഫര്‍ഹത്ത് കൊലപാതകം, Crime news, ക്രൈം വാര്‍ത്തകള്‍, Kerala news, കേരള വാര്‍ത്തകള്‍, latest malayalam news, ie malayalam , ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com